ബെംഗളൂരു : ഇത് സമൂഹ മാധ്യമങ്ങളുടെ കാലഘട്ടം , ഭൂമിയിൽ നടക്കുന്നതും ആകാശത്തു നടക്കാൻ പോവുന്നതുമടക്കം ഇപ്പോൾ നമ്മൾ ചർച്ച ചെയുന്നത് ഈ മാധ്യമങ്ങളിലൂടെയാണ് ,
കോവിഡ് പോലത്തെ ഒരു മഹാമാരി നമ്മെ ജീവിതത്തിൽ ഒരിക്കലും പഠിക്കാത്ത പാഠങ്ങൾ ഒകെ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ നമുക്കും നമ്മുടെ മാനസിക ആരോഗ്യത്തിനും സമാധാനം താരനും അതെ പോലെ തളർത്താനും ഈ സമൂഹ മാധ്യമങ്ങൾക്കാവുന്നുടെന്നു പറയാം.
ഫേസ്ബുക് , ട്വിറ്റെർ, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രം ഇവയെല്ലാം തന്നെയാണ് മുന്നിട്ടു നിൽക്കുന്ന സമൂഹ മാധ്യമങ്ങൾ അതിൽ മുൻപന്തിയിൽ ഫേസ്ബുക് തന്നെ നില്കുന്നു
ഫേസ്ബുക് കൂടായ്മകൾ ഒരുപാട് ഉള്ള കാലം തന്നെയാണ് ഇത് , ഒരുപാട് സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങൾ കൈകാര്യം ചെയാനും ഒട്ടനവധി സാമൂഹ്യ ക്ഷേമ പ്രവർത്തികൾ ചെയ്യാനും ഈ കൂടായ്മകൾക്കാവുന്നുണ്ട് അത്തരമൊരു കൂട്ടായ്മയുടെ അപ്രധീക്ഷിതമായ വളർച്ചയെ കുറിച്ചാണ് ഇനി പറയുന്നത് , മലയാളി ട്രാവൽ ക്ലബ് എല്ലാ ഫേസ്ബുക് കൂടായ്മകളിൽ നിന്നും വ്യത്യസ്തമായതാണ് മലയാളി ട്രാവൽ ക്ലബ് ശ്രദ്ധേയമാവുന്നത് , യാത്ര ചെയാനിഷ്ടപ്പെടാത്തവരും , ഭക്ഷണം ഇഷ്ടപെടാത്തവരുമായിട്ടവരും തന്നെയില്ലെന്നു നമുക്കറിയാവുന്നതാണ് , ഭക്ഷണവും യാത്ര വിവരണവും യാത്രയുടെ ആരും കാണാത്ത തലങ്ങളും തന്നെയാണ് പ്രധാനമായി കാണുന്നതും പോസ്റ്റ് ആയി അംഗീകരിക്കുന്നതും
ഇപ്പോൾ ഓണം വരവായി വൈവിധ്യമാർന്ന ഓണാഘോഷം സംഘടിപ്പിച്ചും മത്സരങ്ങൾ നടത്തിയും ഈ മഹാമാരിയുടെ കാലഘട്ടത്തിലും മനുഷ്യരിൽ പഴയ ഓണ ഓർമ്മകൾ കൊണ്ട് വരൻ ശ്രമിക്കുകയാണ് മലയളി ട്രാവൽ ക്ലബ് , അത് ജനങ്ങൾ ഏറ്റെടുത്തു എന്നതിനുള്ള തെളിവ് തന്നെയാണ് കൂടായ്മ തുടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ അംഗങ്ങളുടെ എണ്ണം അയ്യായിരം കടന്നത് , ബാക്കി എല്ലാം പോലെ അല്ല ഭക്ഷണവും യാത്രയും മനുഷ്യൻ അത്രമേൽ പ്രിയപ്പെട്ടത് തന്നെയാണ് , ഫേസ്ബുക് കൂടായ്മകളുടെ ഇത്തരത്തിലുള്ള വളർച്ച അഭിമാനകരം ആണ് , മലയാളികളുടെ കേരളത്തിന് അകത്തും പുറത്തും ഇരിക്കുന്ന കുറച്ചു പേരുടെ ആലോചനയുടെ ഫലമായുണ്ടായ ഈ കൂടായ്മ നാളെ ലോകം അറിയപ്പെടും എന്നതിൽ സംശയമില്ല.