നഗരത്തില്‍ ആക്റ്റീവ് കണ്ടയിന്‍മെന്‍റ് സോണുകളുടെ എണ്ണത്തില്‍ നേരിയ കുറവ്…

ബെംഗളൂരു : നഗരത്തിലെ ആക്റ്റീവ് കണ്ടയിന്‍മെന്‍റ് സോണുകളുടെ എണ്ണത്തില്‍ നേരിയ കുറവ്,മുന്‍പ് ഉണ്ടായിരുന്ന 16669 ല്‍ നിന്ന് ഇന്നലെ പുറത്തിറങ്ങിയ ബി.ബി.എം.പി ബുള്ളറ്റിന്‍ പ്രകാരം 16487 ആയി. ഇതുവരെ ആകെ കണ്ടയിന്‍മെന്‍റ് സോണുകളുടെ എണ്ണം 38123 ആണ്,ഇതില്‍ 21636 സാധാരണ നിലയിലേക്ക് തിരിച്ചു വന്നു. ബി.ബി.എം.പി യുടെ വെസ്റ്റ് സോണില്‍ ആണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കണ്ടയിന്‍മെന്‍റ് സോണുകള്‍ ഉള്ളത് 3802 ഏറ്റവും കുറവ് ദാസരഹള്ളി സോണില്‍ 841.

Read More

ഇന്ന് 7626 പേര്‍ ആശുപത്രി വിട്ടു;പുതിയതായി 7330 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;കൂടുതല്‍ വിവരങ്ങള്‍..

ബെംഗളൂരു : ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 7330 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :93 ആകെ കോവിഡ് മരണം : 4615 ഇന്നത്തെ കേസുകള്‍ : 7330 ആകെ പോസിറ്റീവ് കേസുകള്‍ : 271876 ആകെ ആക്റ്റീവ് കേസുകള്‍ : 82677 ഇന്ന് ഡിസ്ചാര്‍ജ് : 7626 ആകെ ഡിസ്ചാര്‍ജ് : 184568 തീവ്ര പരിചരണ വിഭാഗത്തില്‍ : 727 ഇന്നത്തെ ടെസ്റ്റ്‌ -ആന്റിജെന്‍ -19618…

Read More

കഴിഞ്ഞ 20 ദിവസത്തില്‍ കോവിഡ്”കണക്കില്‍”മുംബൈയേയും ചെന്നൈയെയും മറികടന്ന് ബെംഗളൂരു.

ബെംഗളൂരു :കോവിഡ് വര്‍ധനയുടെ ശതമാനക്കണക്കില്‍ കഴിഞ്ഞ 20 ദിവസത്തില്‍ മുംബൈയേയും ചെന്നൈയേയും മറികടന്ന് നമ്മുടെ നഗരം. മുന്‍ മാസത്തെ കണക്കുമായി കഴിഞ്ഞ 20 ദിവസത്തെ തട്ടിച്ചു നോക്കുമ്പോള്‍ 16 ശതമാനം വളര്‍ച്ചയാണ് മുംബൈ കാണിക്കുന്നത് എന്നാല്‍ ചെന്നൈ 30 ശതമാനം വളര്‍ച്ചയാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ ബെംഗളൂരുവില്‍ കഴിഞ്ഞ അഗസ്റ്റ്‌ 20 വരെയുള്ള കണക്കില്‍ മുന്‍ മാസത്തെ അപേക്ഷിച്ച് 80 ശതമാനമാണ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടായ വളര്‍ച്ച. ഒരു ലക്ഷം രോഗ ബാധിതര്‍ എന്നാ സംഖ്യ പിന്നിടുന്ന അഞ്ചാമത്തെ നഗരമായും ബെംഗളൂരു…

Read More

ഇന്നര്‍ റിംഗ് റോഡിന് ശേഷം ഔട്ടര്‍ റിംഗ് റോഡിനെ ചുറ്റി നൈസ് റോഡിന് പുറത്ത് വരുന്ന പെരിഫെറല്‍ റിംഗ് റോഡ്‌ എന്നും വിവാദത്തില്‍..

ബെംഗളുരു : നഗരത്തിലെ ആദ്യത്തെ റിംഗ് റോഡ്‌ ഇന്നത്തെ ഇന്നര്‍ റിംഗ് റോഡ്‌ ആണ്,നഗരം വീണ്ടും വികസിച്ചപ്പോള്‍ മറ്റൊരു റോഡ്‌ നഗര പരിധിക്ക് പുറത്ത് നിര്‍മിച്ചു. സില്‍ക്ക് ബോര്‍ഡ്‌,മാറാത്ത ഹള്ളി,ടിന്‍ ഫാക്ടറി വഴിയുള്ള ഔട്ടര്‍ റിംഗ് റോഡ്‌,ഇതിലും തിരക്ക് കുറയുന്നില്ല,നഗരത്തില്‍ കയറാതെ ദൂര യാത്ര വാഹനങ്ങള്‍ക്ക് പോകണം എങ്കില്‍ ഒരു റോഡ്‌ കൂടി നിര്‍മിച്ചു,നന്ദി ഇന്ഫ്ര കോറിഡോര്‍ എന്റര്‍പ്രൈസസ് (എന്‍.ഐ.സി.ഇ) നിര്‍മിച്ച “നൈസ്” റോഡ്‌. ഇപ്പോള്‍ അതിനും പുറത്ത് മറ്റൊരു റോഡ്‌ കൂടി നിര്‍മിക്കാന്‍ ഉള്ള ശ്രമത്തില്‍ ആണ് സര്‍കാര്‍ ,അതാണ്‌ പെരിഫെരല്‍ റിംഗ്…

Read More

ശുചിത്വ റാങ്കിങ്ങില്‍ 20 പടി കൂടി പിന്നോട്ടിറങ്ങി “നമ്മ ബെംഗളുരു”;വീണ്ടും ഒന്നാം സ്ഥാനം നിലനിര്‍ത്തി കര്‍ണാടകയിലെ ഈ നഗരം.

ബെംഗളുരു : കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശുചിത്വ റാങ്കിംഗ് ആയ സ്വച്ച സര്‍വേക്ഷനില്‍ കഴിഞ്ഞ കഴിഞ്ഞ തവണത്തെ സ്ഥാനത്ത് നിന്നും വീണ്ടും താഴോട്ട് ഇറങ്ങി നമ്മ ബെംഗളുരു. 194 ല്‍ നിന്ന് 214 മത് സ്ഥാനത്തേക്ക് ആണ് നഗരം കൂപ്പു കുത്തിയത്. അതേസമയം മികച്ച സുസ്ഥിര നഗരം,സമ്പൂര്‍ണ ശുചിമുറി നഗരം എന്നീ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം ലഭിച്ചു. ഇടത്തരം നഗരങ്ങളില്‍ നാലാം വര്‍ഷവും ഒന്നാം സ്ഥാനം നില നിര്‍ത്തി മൈസുരു. വലിയ നഗരങ്ങളില്‍ ഒന്നാം സ്ഥാനം ഇന്‍ഡോറിന് ആണ്. കൂടുതല്‍ അവാര്‍ഡ്‌ വിവരങ്ങള്‍ താഴെ.…

Read More

കോവിഡ്: കടുത്ത മാനസിക സമ്മര്‍ദ്ദത്തിൽ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും; ഡോക്ടറുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി സമരത്തിനൊരുങ്ങി ഡോക്ടേഴ്സ് അസോസിയേഷൻ

ബെംഗളൂരു: അനാവശ്യസമ്മർദം മൂലമാണ് കോവിഡ് നിയന്ത്രണപ്രവർത്തനങ്ങളുടെ ചുമതല വഹിച്ചുവന്ന താലൂക്ക് ഹെൽത്ത് ഓഫീസറായ ഡോക്ടർ ജീവനൊടുക്കിയത് എന്ന് ആരോപിച്ച് സംസ്ഥാനത്തെ ഡോക്ടർമാർ കടുത്ത പ്രതിഷേധവുമായി രംഗത്ത്. നഞ്ചൻകോട് താലൂക്ക് ഹെൽത്ത് ഓഫീസർ ഡോ. എസ്.ആർ. നഗേന്ദ്രയെയാണ് അദ്ദേഹത്തിന്റെ ആലനഹള്ളിയിലെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൂടുതൽ ആന്റിജൻ ടെസ്റ്റുകൾ നടത്താൻ ജില്ലാപഞ്ചായത്ത് സി.ഇ.ഒ. താലൂക്ക് ഹെൽത്ത് ഓഫീസറുടെ മേൽ കടുത്ത സമ്മർദം ചെലുത്തിയെന്നും ഇതാണ് അദ്ദേഹം ജീവനൊടുക്കാൻ കാരണമായതെന്നുമാണ് ആരോപണം ഉയരുന്നത്. നാഗേന്ദ്രയുടെ മരണത്തിൽ ഉത്തരവാദികളായവരുടെ പേരിൽ നടപടിയെടുത്തില്ലെങ്കിൽ തിങ്കളാഴ്ചമുതൽ സംസ്ഥാനവ്യാപകമായി സമരം നടത്താൻ…

Read More

ആരോഗ്യ മന്ത്രിയുടെ മാതാവ് നിര്യാതയായി;മരണം കോവിഡ് വിമുക്തയായി മണിക്കൂറുകള്‍ക്കുള്ളില്‍.

ബെംഗളൂരു : ആരോഗ്യ മന്ത്രി ബി.ശ്രീരാമുലുവിന്റെ അമ്മ പൊന്നൂരമ്മ(95) കോവിഡ് മുക്തമായി മണിക്കൂറുകൾക്കകം അന്തരിച്ചു. ബെംഗളൂരു ബൗറിങ് ആശുപത്രിയിൽ നിന്നു കോവിഡ് ചികിത്സ കഴിഞ്ഞ് ബെള്ളാരിയിലെ വസതിയിലേക്കു മടങ്ങിയിരുന്നു. തുടർന്ന് വ്യാഴാഴ്ച രാത്രിയോടെ മരിക്കുകയായിരുന്നെന്ന് മന്ത്രി ശ്രീരാമുലു ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി യെഡിയൂരപ്പ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ:.കെ.സുധാകർ തുടങ്ങിയവർ അനുശോചിച്ചു. ನನ್ನ ತಾಯಿಯವರಾದ ಹೊನ್ನೂರಮ್ಮ ಅವರು ನಿನ್ನೆ ತಡ ರಾತ್ರಿ ವಯೋಸಹಜ ಕಾರಣದಿಂದ ದೈವಾಧೀನರಾದರೆಂದು ತಿಳಿಸಲು ವಿಷಾದಿಸುತ್ತೇನೆ. ತೊಂಬತ್ತೈದು ವರ್ಷಗಳ ತುಂಬು ಜೀವನ ನಡೆಸಿದ್ದ ಅಮ್ಮ, ಇತ್ತೀಚೆಗಷ್ಟೇ ಕೋವಿಡ್ ಸೋಂಕಿಗೆ ತುತ್ತಾಗಿ ಬೌರಿಂಗ್…

Read More

കോവിഡിന്റെ പേരിൽ ജാമ്യാപേക്ഷ; നഗരത്തിൽ കോടികളുടെ തട്ടിപ്പുകേസിലെ പ്രധാനപ്രതിക്ക് ജാമ്യം നിഷേധിച്ച് സി.ബി.ഐ. കോടതി

ബെംഗളൂരു: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യസുരക്ഷ ചൂണ്ടിക്കാട്ടി ഐ.എം.എ. ജുവലറി തട്ടിപ്പുകേസിലെ മുഖ്യപ്രതി മുഹമ്മദ് മൻസൂർഖാൻ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളി പ്രത്യേക സി.ബി.ഐ. കോടതി. മൻസൂർഖാൻ പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനുവേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറും ചൂണ്ടിക്കാട്ടി. ഇവരുടെ വാദങ്ങൾ അംഗീകരിച്ച കോടതി മുഹമ്മദ് മൻസൂർഖാന് ജാമ്യം നിഷേധിച്ചു. 55,000-ത്തോളം പേരിൽനിന്ന് 4000 കോടിയോളമാണ് ഇയാൾ അനധികൃതമായി പിരിച്ചെടുത്തത്. കേസിൽ സി.ബി.ഐ.യും എൻഫോഴ്സ്‌മെന്റ് ഡയക്ടറേറ്റും അന്വേഷണം തുടരുകയാണ്. 2019 ജൂലായ് 20 മുതൽ മൻസൂർഖാൻ ജയിലിൽ കഴിയുകയാണ്.

Read More

യാത്രാ നിയന്ത്രണങ്ങളും ക്വാറന്റീൻ നിബന്ധനകളും മൂലം മലയാളികളുടെ വരവ് നിലച്ചത് കർണാടകയ്ക്ക് വൻ തിരിച്ചടിയായി

ബെംഗളൂരു: കേരളത്തിൽനിന്നും സഞ്ചാരികളാരും എത്താത്തത് കർണാടകയുടെ വിനോദസഞ്ചാരമേഖലയ്ക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. വിനോദസഞ്ചാരികളുടെ സ്വന്തം നഗരമായ മൈസൂരുവിൽ ടൂറിസ്റ്റുകളെ കാണാതായിട്ട് ആറ് മാസം പിന്നിടുകയാണ്. സംസ്ഥാനത്ത് ലോക്ഡൗൺ കാലത്ത് അടഞ്ഞുകിടന്ന  വിനോദസഞ്ചാരകേന്ദ്രങ്ങളുടെ കവാടം വീണ്ടും സഞ്ചാരികൾക്കായി തുറന്നുവെച്ചിട്ട് രണ്ടര മാസമാകുന്നു. എന്നാൽ കോവിഡ് കാലത്തെ യാത്രയ്ക്ക് നിലവിലുള്ള ക്വാറന്റീൻ നിബന്ധനകൾ കേരളത്തിൽ നിന്നുള്ള സഞ്ചാരികളെ യാത്രയിൽനിന്നും പിന്തിരിപ്പിക്കുകയാണ്. ആയിരക്കണക്കിനാളുകൾ സന്ദർശിക്കാനെത്തിയിരുന്ന മൈസൂരു കൊട്ടാരത്തിൽ ഇപ്പോൾ 200-300 പേർ മാത്രമാണെത്തുന്നത്. മൈസൂരു കാഴ്ചബംഗ്ളാവിലെ സ്ഥിതിയും വ്യത്യസ്തമല്ല. സന്ദർശകർ കൂട്ടമായി എത്താറുണ്ടായിരുന്ന ഇവിടെ ഇപ്പോൾ വല്ലപ്പോഴും ഒന്നോ രണ്ടോ പേരോ…

Read More

94% വിദ്യാർഥികൾക്കും ഓൺലൈൻ പഠനത്തിനുള്ള സൗകര്യമില്ല.

ബെംഗളൂരു : 4 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ 94% വിദ്യാർഥികൾക്കും ഓൺലൈൻ പഠനത്തിനുള്ള സൗകര്യമില്ലെന്നു സന്നദ്ധ സംഘടന ചൈൽഡ് ആൻഡ് യു(സിആർ വൈ) സർവേ. സ്മാര്‍ട്ട്‌ ഫോണ്‍ ,ഇന്റർനെറ്റ് സൗകര്യങ്ങൾ ഇല്ലാത്തവരാണിവർ. 6% വിദ്യാർഥികൾക്കു സ്വന്തമായും 29% പേരുടെ കുടുംബാംഗങ്ങൾക്കും സ്മാർട് ഫോണുണ്ട് എന്ന് സര്‍വേ പറയന്നു. മേയ് -ജൂൺ കാലയളവിൽ കർണാടക, തമിഴ്നാട്, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലായാണ് സർവേ നടത്തിയത്. 95% വിദ്യാർഥികളുടെയും കുടുംബത്തിന്റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. സ്മാര്‍ട്ട്‌ ഫോണ്‍ ഇല്ലാത്തതിന്റെ പേരില്‍ സ്കൂള്‍ നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസില്‍…

Read More
Click Here to Follow Us