ബെംഗളൂരു: കെ.എസ്.ആർ.ടി.സി.കളുടെ സ്പെഷ്യൽ സർവീസ് ബുക്കിങ് തുടങ്ങിയത് മുതൽ സംശയങ്ങളിൽ കുഴങ്ങി യാത്രക്കാർ. പാസ് എടുക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങളാണ് കേരളത്തിലേക്കുള്ള യാത്രക്കാരെ കുഴക്കുന്നത്.
കേരളത്തിന്റെ ജാഗ്രതാപോർട്ടലിലൂടെ പാസെടുക്കുമ്പോൾ വാഹനനമ്പർ നൽകേണ്ടതാണ് ഒട്ടുമിക്കവരെയും ആശയക്കുഴപ്പത്തിലാക്കുന്നത്. കർണാടകയുടെ സേവാസിന്ധുവിൽ സർക്കാർവാഹനം എന്നു രേഖപ്പെടുത്താനുള്ള സൗകര്യമുണ്ട്. കേരളത്തിന്റെ പോർട്ടലിലും ഇതിനുള്ള സൗകര്യമൊരുക്കണമെന്നാണ് ആവശ്യമുയരുന്നത്.
ബസിൽ കയറുന്നതിനുമുമ്പ് തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധന നടത്തുമെന്ന് കർണാടക ആർ.ടി.സി. അറിയിച്ചിട്ടുണ്ട്. എന്നാൽ കേരള ആർ.ടി.സി.യിൽ ഈ സംവിധാനമില്ല.
ബുക്കിങ്ങുമായി ബന്ധപ്പെട്ട സംശയങ്ങൾ ദുരീകരിക്കാനുള്ള സംവിധാനങ്ങളും കേരള ആർ.ടി.സി. ഒരുക്കിയിട്ടില്ല. ടിക്കറ്റ് ബുക്കിങ് തുടങ്ങിയെങ്കിലും കേരള ആർ.ടി.സി. ബെംഗളൂരുവിലെ കൗണ്ടറുകളൊന്നും തുറക്കാത്തതിൽ വ്യാപകവിമർശനമാണ് ഉയരുന്നത്.
കേരള ആർ.ടി.സി.യുടെ ബെംഗളൂരുവിലെ കൗണ്ടറുകൾതുറന്ന് നേരിട്ടുള്ള ബുക്കിങ്ങിനും സൗകര്യമൊരുക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടുവരികയാണ്. എന്നാൽ കർണാടക ആർ.ടി.സി.യുടെ എറണാകുളത്തെ ഓഫീസ് ഇതിനോടകം തുറന്നുകഴിഞ്ഞു. ഇന്ന് കോഴിക്കോടും തൃശ്ശൂരും ഓഫിസിൻന്റെ പ്രവർത്തനം തുടങ്ങും.
(ശ്രദ്ധിക്കുക: യാത്രയ്ക്കുശേഷം കേരളത്തിൽ 28 ദിവസവും കർണാടകത്തിൽ 14 ദിവസവും ക്വാറന്റീനിൽ കഴിയണം)
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.