ഗൂഗിളിന്റെ സേവനങ്ങൾ നിലച്ചു; പ്രശ്നം പരിശോധിച്ചുവരികയാണെന്ന് ഗൂഗിൾ

ഇന്ത്യയിലും ലോകത്തിലെ പല ഭാഗങ്ങളിലും ഉപഭോക്താക്കള്‍ക്ക് ജി മെയില്‍ സംവിധാനം ഉപയോഗിക്കാനോ മെയിലില്‍ ഫയലുകള്‍ അറ്റാച്ച് ചെയ്യാനും സാധിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഗൂഗില്‍ ഡ്രൈവിലും പ്രശ്നങ്ങളുണ്ടെന്നും ഫയലുകള്‍ അപ്ലോഡ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും നിരവധിയാളുകൾ പരാതിപ്പെട്ടു.

പരാതി ലഭിച്ചതായി ഗൂഗിൾ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രശ്നം പരിശോധിച്ചുവരികയാണെന്ന് ഗൂഗിൾ ആപ്പ്സ് സ്റ്റാറ്റസ് പേജ് വ്യക്തമാക്കുന്നു. ഇമെയിലിൽ ഫയലുകൾ അറ്റാച്ച് ചെയ്ത് അയക്കാൻ സാധിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. സാധാരണ ടെക്സ്റ്റ് സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്നുണ്ടെങ്കിലും പതിവിൽ കൂടുതൽ സമയം അതിന് വേണ്ടിവരുന്നു.

  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.

ചിലർക്ക് ടെക്സ്റ്റ് സന്ദേശങ്ങളും അയക്കാൻ സാധിക്കുന്നില്ല. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് തകരാറ് നേരിട്ടത്. നിരവധി ഉപയോക്താക്കളാണ് ഒരേ രീതിയിലുള്ള പ്രശ്നങ്ങളുമായി പരാതി ഉയര്‍ത്തിയിരിക്കുന്നത്. മെയില്‍ അയക്കുന്നത് പോയിട്ട് ലോഗിന്‍ ചെയ്യാന്‍ പോലും സാധിക്കുന്നില്ലെന്നാണ് ചില ഉപയോക്താക്കള്‍ പരാതിപ്പെടുന്നത്.

ലോകമെമ്പാടും വർക്ക് ഫ്രം ഹോം ജോലികൾ വ്യാപകമായതിനാൽ ഇമെയിൽ വഴി ഫയലുകൾ കൈമാറാൻ സാധിക്കാത്തത് ഉപയോക്താക്കൾക്ക് വലിയ രീതിയിൽ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്. രണ്ട് മണിക്കൂർ നേരം കാത്തിരുന്നിട്ടും അറ്റാച്ച് ചെയ്ത ഫയലുകൾ സെൻഡ് ആവുന്നില്ലെന്ന് ഉപയോക്താക്കൾ പറയുന്നു. ആഗോളതലത്തിൽ ഈ പ്രശ്നം നേരിടുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ മാലിന്യ വണ്ടികളുടെ പോക്ക് ഇനി ക്യാമറയിൽ മാത്രമല്ല, ഉപഗ്രഹത്തിലും! ബെംഗളൂരുവിൽ വരുന്നു മാറ്റം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വീടിനുള്ളിൽ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി
[masterslider id="10"]

Related posts