പിതാവിന്റെ തോക്കുപയോഗിച്ച് വിദ്യാർഥി സ്വയം വെടിവച്ചു മരിച്ചു

ബെംഗളൂരു: ഭവാനിനഗറിലെ വീട്ടിൽ 19 കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു.

ബെംഗളൂരുവിലെ സ്വകാര്യ കോളേജിലെ ഒന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥി വിഷു ഉത്തപ്പയാണ് മരിച്ചത്. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് ഇയാൾ യുവാവ് ബാരൽ തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ചത്.

ബെംഗളൂരുവിലെ ഒരു കമ്പനിയിൽ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്തിരുന്ന തമ്മയ്യയുടെ മകനാണ് വിഷു ഉത്തപ്പ. കുടക് ജില്ലക്കാരനായ തമ്മയ്യ കഴിഞ്ഞ 15 വർഷമായി ബെംഗളൂരുവിലാണ് താമസം.

  "സിലിക്കൺ സിറ്റിയിൽ വൻ സുരക്ഷാ വീഴ്ച; ഡെലിവറി ആപ്പുകളെ പൂട്ടിടാൻ ബെംഗളൂരു പോലീസ്!"

പിതാവിന്റെ തോക്കിൽ സ്വയം വെടിയുതിർക്കുന്നതിന് മുമ്പ് യുവാവ് മാതാപിതാക്കളെ വിളിച്ചു. കോളിൽ അമ്മയോട് സോറി പറഞ്ഞ് യുവാവ് ഫോൺ കോൾ കട്ട് ആക്കി. തുടർന്ന് മാതാപിതാക്കൾ വീട്ടിലെത്തിയപ്പോൾ യുവാവ് സ്വയം വെടിയുതിർത്ത നിലയിൽ ആയിരുന്നു എന്നും , വിഷുവിന്റെ അച്ഛൻ തമ്മയ്യ പറഞ്ഞു.

ബംഗളൂരു റൂറൽ ഡിസ്ട്രിക്ട് പോലീസ് സൂപ്രണ്ട് മല്ലികാർജുൻ ബൽദണ്ടി വിദ്യാർത്ഥിയുടെ വീട് പരിശോധനയ്ക്കായി സന്ദർശിച്ചു, മാതാപിതാക്കൾ പറഞ്ഞതനുസരിച്ച്, യുവാവ് പഠനവുമായി ബുദ്ധിമുട്ടുകയായിരുന്നതായി പറഞ്ഞു.

  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

ഫോറൻസിക് സയൻസ് ലബോറട്ടറി ടീമും ബാലിസ്റ്റിക് സംഘവും പരിശോധനയ്ക്കായി വീട്ടിലെത്തി. വിദ്യാർത്ഥി സ്വയം വെടിയുതിർത്ത ഡബിൾ ബാരൽ പോലീസ് കണ്ടെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!
[masterslider id="10"]

Related posts