തിരുവനന്തപുരം: അതിവേഗത്തിൽ കോവിഡ് പടരുന്ന ഈ സമയത്ത് വ്യത്യസ്തമായ രീതിയിൽ ബോധവത്കരണം നൽകി കേരള പോലീസ്.
‘രണ്ടാഴ്ച കഴിഞ്ഞ് ഞാൻ എത്തണമെങ്കിൽ നിങ്ങൾ സാമൂഹിക അകലം പാലിക്കണം മാസ്ക് ധരിക്കണം’ ഇതായിരുന്നു പൊലീസുകാർക്കൊപ്പം നിരത്തിലിറങ്ങിയ മാവേലിയുടെ സന്ദേശം.
It's important that people obey COVID protocols. Maveli (Mahabali) is asking people to observe social distancing and wear masks. He is telling people that he will go in quarantine for 14 days and will be back on Thiruvonam day to visit them: Sub-Inspector Syamraj Nair https://t.co/zGR6queO38 pic.twitter.com/uTWjuKj3DW
— ANI (@ANI) August 19, 2020
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശ പ്രകാരമായിരുന്നു പൊലീസ് ബോധവത്കണം. നഗരത്തിലെ പൊലീസ് സ്റ്റേഷൻ പരിധികളിൽ മാവേലിക്കൊപ്പം അഞ്ച് പൊലീസുകാർ ചേർന്ന് കോവിഡ് കാലത്തെ ഓണം എങ്ങനെ ആഘോഷിക്കണമെന്ന നിർദേശങ്ങൾ ജനങ്ങൾക്ക് നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.