ബെംഗളൂരു: രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച സുരേഷ് റെയ്നയുടെ സംഭാവനകളെക്കുറിച്ച് വാചാലനായി രാഹുൽ ദ്രാവിഡ്. MUST WATCH – As @ImRaina walks into the sunset, here's a heartfelt tribute from the legendary Rahul Dravid, who presented the left-hander with his most prized possessions – the ODI and Test cap.#RainaRetires pic.twitter.com/xqPnmAYatj — BCCI (@BCCI) August 18, 2020 അണ്ടര്‍ 19 ക്രിക്കറ്റില്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് റെയ്നയെ ഇന്ത്യന്‍…
Read MoreDay: 18 August 2020
ആകെ ആശുപത്രി വിട്ടവരുടെ എണ്ണം ഒന്നര ലക്ഷം കടന്നു;കര്‍ണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോര്‍ട്ട് ഇവിടെ വായിക്കാം.
ബെംഗളൂരു : കര്‍ണാടകയില്‍ ആകെ ആശുപത്രി വിട്ടവരുടെ എണ്ണം ഒന്നര ലക്ഷം കടന്നു കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന വീണ്ടും തുടരുന്നു. ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 7665 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :139 ആകെ കോവിഡ് മരണം : 4201 ഇന്നത്തെ കേസുകള്‍ : 7665 ആകെ പോസിറ്റീവ് കേസുകള്‍ : 240948 ആകെ ആക്റ്റീവ് കേസുകള്‍ : 79782 ഇന്ന് ഡിസ്ചാര്‍ജ്…
Read Moreഐഎസ്ഐഎസിന് വേണ്ടി മൊബൈല്‍ ആപ്പ് നിർമിച്ച ഡോക്ടർ പിടിയിൽ
ബെംഗളൂരു: ബസവനഗുഡി സ്വദേശി ഡോക്ടർ അബ്ദുൾ രഹമാനാണ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഐഎസ്ഐഎസിന് വേണ്ടി മൊബൈല്‍ ആപ്പ് നിർമിച്ചതിനാൽ എൻ.ഐ.എയുടെ പിടിയിലയത്. NIA Arrests An Accused From Bangalore In ISKP Case (RC-11/2020/NIA/DLI) pic.twitter.com/wfsBQqcluB — NIA India (@NIA_India) August 18, 2020 സിറിയയിലെ സംഘർഷ മേഖലകളില്‍ ഐഎസ് പ്രവർത്തകർക്ക് ഉപയോഗിക്കാനായി ഇയാൾ ആപ്പുകൾ വികസിപ്പിച്ചിരുന്നെന്ന് എന്‍ഐഎ കണ്ടെത്തി. നഗരത്തിലെ എംഎസ് രാമയ്യ മെഡിക്കല്‍ കോളേജിലെ നേത്രരോഗവിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. എന്നാൽ അബ്ദുൾ റഹമാന്‍റെ തീവ്രവാദ ബന്ധത്തെ കുറിച്ച് തങ്ങൾക്ക് യാതൊരറിവുമില്ലെന്ന് എംഎസ്…
Read Moreഉത്തര കര്‍ണാടകയില്‍ മഴ തുടരുന്നു;ഒരു കുട്ടി അടക്കം 4 പേര്‍ മരിച്ചു.
ബെംഗളൂരു: മൂന്നാം ദിവസവും തുടരുന്ന മഴ കാരണം 3 സ്ത്രീകളും 6 വയസ്സുള്ള ഒരു കുട്ടിയും അടക്കം 4 പേര്‍ ഉത്തര കര്‍ണാടകയില്‍ മരിച്ചു. ഇവരുടെ മൃതദേഹം ഇതുവരെ ലഭിച്ചിട്ടില്ല,പോലീസ് തിരച്ചില്‍ തുടരുകയാണ്. തെലങ്കാനയുടെയും കര്‍ണാടകയുടെ അതിര്‍ത്തി പ്രദേശമായ റായിച്ചൂരില്‍ കൃഷ്ണ നദിയില്‍ ആണ് ഇവര്‍ ഒഴുകിപ്പോയത്. ഇവിടെ വെള്ളപ്പൊക്കം തുടരുന്നു,ഏക്കറുകളോളം കൃഷി സ്ഥലം വെള്ളത്തിന് അടിയില്‍ ആണ്. നിരവധി റോഡുകളിലും പാലങ്ങളിലും വെള്ളം കയറിയതിനാല്‍ പല സ്ഥലങ്ങളുമായുള്ള ബന്ധം തകരാറില്‍ ആയിരിക്കുകയാണ്. ഓഗസ്റ്റ് 1 വരെ മഴക്കെടുതിയില്‍ 19 ജീവനുകള്‍ ആണ് കര്‍ണാടകയില്‍…
Read Moreകോവിഡ് ബാധിച്ച് വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നയാൾ പട്ടിണി കിടന്ന് മരിച്ചു
ബെംഗളൂരു: കോവിഡ്-19 ബാധിച്ച് വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നയാൾ പട്ടിണി കിടന്ന് മരിച്ചു. അറുപത് വയസുള്ള ആളാണ് പട്ടിണി കിടന്ന് മരിച്ചത്. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായി കുടുംബാംഗങ്ങള്‍ മറ്റിടങ്ങളിലേക്ക് താമസം മാറിയിരുന്നു. 60കാരന് ഭക്ഷണം നല്‍കാന്‍ കുടുംബാംഗങ്ങള്‍ വിമുഖത കാണിച്ചതായാണ് നാട്ടുകാരുടെ ആരോപണം. ബെല്ലാരി ജില്ലയിലാണ് സംഭവം. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇയാൾ ഒറ്റയ്ക്കായിരുന്നു. രോഗിയെ ചികിത്സയ്ക്കാന്‍ മെഡിക്കല്‍ സംഘം എന്തുകൊണ്ട് തയ്യാറായില്ല എന്ന കാര്യവും ജില്ലാ ഭരണകൂടം പരിശോധിക്കും. ഭക്ഷണത്തിന് വേണ്ടി 60കാരന്‍ യാചിക്കുന്ന ശബ്ദം വീട്ടില്‍…
Read Moreബയോകോൺ മേധാവി കിരൺ മജൂംദാർ ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ബെംഗളൂരു: ബയോകോൺ മേധാവി കിരൺ മജൂംദാർ ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വീറ്റിലൂടെ അവർ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. I have added to the Covid count by testing positive. Mild symptoms n I hope it stays that way. — Kiran Mazumdar-Shaw (@kiranshaw) August 17, 2020 “പരിശോധനയെ തുടർന്ന് കൊവിഡ് കണക്കിൽ ഞാനും ഉൾപ്പെട്ടിട്ടുള്ളതായി കണ്ടെത്തി. ചെറിയ ലക്ഷണങ്ങൾ മാത്രമേയുള്ളു. അങ്ങനെ തന്നെ തുടരുമെന്നാണ് പ്രതീക്ഷ.” കിരൺ മജൂംദാർ ഷാ ട്വീറ്റിൽ പറഞ്ഞു. വേഗം സുഖം പ്രാപിക്കട്ടെ…
Read Moreബെംഗളൂരു മലയാളികൾക്ക് ആശ്വാസമായി ഓണം സ്പെഷ്യൽ സർവീസുകൾ; ടിക്കറ്റ് റിസർവേഷൻ ദ്രുതഗതിയിൽ പുരോഗമിക്കുന്നു.
ബെംഗളൂരു: നഗരത്തിൽ നിന്നും നാട്ടിലേക്കും തിരിച്ചുമുള്ള ഓണ സ്പെഷൽ സർവീസുകൾ കേരള ആർ.ടി.സി പ്രഖ്യാപിച്ചതിന് പിന്നാലെ കർണാടക ആർ.ടി.സിയും സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ചത് ബെംഗളൂരു മലയാളികൾക്ക് വലിയ ആശ്വാസമായി. ടിക്കറ്റ് റിസർവേഷൻ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഓണത്തിനുമുമ്പുള്ള ദിവസങ്ങളിൽ ബെംഗളൂരുവിൽനിന്ന് നാട്ടിലേക്ക് പോകുന്ന ബസുകളിൽ ഒട്ടേറെ സീറ്റുകൾ ആദ്യദിവസംതന്നെ ബുക്കുചെയ്തു. കോഴിക്കോട്, തൃശ്ശൂർ, എറണാകുളം ഭാഗത്തേക്കുള്ള ബസുകൾക്കാണ് യാത്രക്കാർ ഏറെയുള്ളത്. കേരള ആർ.ടി.സി.യുടെ എറണാകുളം ഭാഗത്തേക്കുള്ള ബസുകൾ കുട്ട മാനന്തവാടി വഴിയും സർവീസ് നടത്തും. കർണാടക ആർ.ടി.സി.യുടെ എ.സി. സർവീസുകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എറണാകുളത്തേക്ക്…
Read Moreമടങ്ങിപ്പോകുമ്പോൾ കണ്മണി കൂടെയില്ല, ഒരു പിടി ചിതാഭസ്മം മാത്രം!
മടങ്ങിപ്പോകുംബോൾ കൂടെ കൺമണിയില്ല…! അവളെ കോവിഡ് കൊണ്ടുപോയി കൈയ്യിൽ ഏകമകളുടെ ഓർമ്മകളും ഒരുപിടി ചിതാഭസ്മവും മാത്രം…! മാതാപിതാക്കൾ മാത്രമല്ല കണ്ടുനിന്നവരെ ആകെ കരയിപ്പിച്ച വല്ലാതൊരു വൈകാരിക രംഗമായിരുന്നു അത്. സെൻ്റ് ജോൺസ് മെഡിക്കൽ കോളേജിലെ സീനിയർ നെഴ്സ് പ്രസിഡണ്ട് ഉസ്മാൻ സാഹിബിനെ വിവരം അറിയച്ചതിനാലാണ് ഇന്നലെകാലത്ത് എഐകെഎംസിസി യുടെ കോവിഡ് മൃതദേഹ സംസ്കരണ വിഭാഗം വളണ്ടിയർമാരായ ജംഷിദ്, റസാഖ്,സലാം എന്നിവർ പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ അവിടെ എത്തിയത്. വെസ്റ്റ് ബംഗാൾ ഇസ്ലാംപൂരിൽനിന്നും രക്താർബുദ ചികിത്സക്ക് രണ്ട് വയസ്സ് മാത്രം പ്രായമുളള മകളെയും കൊണ്ട് ബെംഗളൂരു സെൻ്റ്…
Read Moreസ്വയം ഓടിച്ച വാഹനം തലകീഴായി മറിഞ്ഞു;ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ട വിദ്യാർത്ഥി ആത്മഹത്യ ചെയ്തു!
ബെംഗളൂരു : നഗരത്തോട് അടുത്ത് കിടക്കുന്ന തമിഴ്നാട്ടിലെ സിറ്റിയായ ഹൊസൂരിലെ ഒരു കോൺട്രാക്റ്ററുടെ മകനാണ് കൗശിക് (20), കർണാടകയിലെ അനേക്കലിലെ അലയൻസ് സ്വകാര്യ സർവ്വകലാശാലയിൽ നിയമ ബിരുദത്തിന് പഠിക്കുന്നു. പോലീസ് പറയുന്നത് ഇങ്ങനെയാണ്. താമസ സ്ഥലത്തു നിന്ന് തൻ്റെ പിതാവിൻ്റെ എക്സ്.യു.വി 500 വാഹനം എടുത്ത് കൗശിക് അനേക്കലിൽ സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച് തിരിച്ച് പോയി. കുടിച്ച മദ്യം കുറവായിപ്പോയി എന്ന തോന്നലിൽ സുഹൃത്തായ രാഹുലിനെയും കൂട്ടി വീണ്ടും അനേക്കല്ലിലേക്ക്. വീണ്ടും മദ്യം പാനത്തിന് ശേഷം സ്വയം ഡ്രൈവ് ചെയ്ത് അനേക്കലിൽ നിന്ന് ഹൊസൂരിലേക്ക് തിരിച്ചു,…
Read More