ബെംഗളൂരു: സമ്പൂർണ്ണ ലോക്ക് ഡൗണിലും കോവിഡ് മഹാമാരിയുടെ ഇടയിൽ പോലും ദിവസവും ജോലി ചെയ്തിട്ടും വേതനം ഇല്ലാതെ ദുരിതത്തിലായിരിക്കുകയാണ് നഗരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന വണ്ടികളിൽ തൊഴിലെടുക്കുന്നവർ. ഈ ഒരു അവസ്ഥയിൽ വേതനമില്ലാതെ പണിയെടുക്കുന്നതിന്റെ പ്രതിഷേധ സൂചകമായി ബി.ബി.എം.പി യുടെ ഹെഡ് ഓഫീസിനു മുമ്പിൽ ഏകദേശം ഇരുപതോളം മാലിന്യ നീക്കത്തിന് ഉപയോഗിക്കുന്ന ഹെവി വാഹനങ്ങൾ പാർക്ക് ചെയ്തിട്ട് ഒരു വിഭാഗം തൊഴിലാളികൾ പ്രതിഷേധിച്ചു. മാലിന്യം കളക്ഷൻ പോയിന്റിൽ നിന്നും എടുത്ത് ഡംപിങ് യാർഡ്സിൽ എത്തിക്കുന്നതിന് ഉപയോഗിക്കുന്ന വാഹനങ്ങൾ ആണ് ഇവ. ഗാർബേജ് കോംപാക്ടർസിന്റെയും ഓട്ടോ-ടിപ്പർസിന്റെയും…
Read MoreMonth: July 2020
നഗരത്തിൽ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ ശവസംസ്കാരത്തിന് വേണ്ടി വരുന്ന ചിലവ് ഇനി ബി.ബി.എം.പി വഹിക്കും.
ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ ശവസംസ്കാരത്തിന് ഇലക്ട്രിക് ശ്മശാനത്തിൽ ചിലവാകുന്ന തുക എഴുതിതള്ളിയതായി കർണാടക സർക്കാർ ശനിയാഴ്ച അറിയിച്ചു. ഇതിനായി ചിലവാകുന്ന തുക ബി ബി എം പി വഹിക്കുന്നതായിരിക്കും. കോവിഡ് മൂലം മരണപ്പെട്ടവരുടെ ശവസംസ്കാരത്തിനു ഇനി മുതൽ നഗരത്തിലെ 12 ഇലക്ട്രിക്ക് ശ്മശാനങ്ങളിലും ബി ബി എം പി മുൻ നിശ്ചയിച്ച പ്രകാരമുള്ള തുക നൽകേണ്ടതില്ല. “കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ അന്ത്യകർമ്മങ്ങൾ നടത്തുന്നത് സംബന്ധിച്ചു ബുദ്ധിമുട്ടുകൾ നേരിടുന്നതായി മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കുക എന്ന…
Read Moreനഗരത്തിലെ കൂടുതൽപ്പേർ പരാതിയുമായി രംഗത്തെത്തിയതോടെ, അടച്ച പാർപ്പിടസമുച്ചയങ്ങളുടെ തകരഷീറ്റുകൾ നീക്കിത്തുടങ്ങി
ബെംഗളൂരു: നഗരത്തിലെ കൂടുതൽപ്പേർ പരാതിയുമായി രംഗത്തെത്തിയതോടെ, കോവിഡ് സ്ഥിരീകരിക്കുന്നവർ താമസിക്കുന്ന പാർപ്പിടസമുച്ചയങ്ങളുടെ തകരഷീറ്റുകൾ ബി.ബി.എം.പി. നീക്കിത്തുടങ്ങി. നഗരത്തിൽ ആറു പാർപ്പിടസമുച്ചയങ്ങൾ അടച്ചത് ബി.ബി.എം.പി. ജീവനക്കാർ പൂർവസ്ഥിതിയിലാക്കി. പാർപ്പിടസമുച്ചയത്തിലെ ഒരു കുടുംബത്തിൽ കോവിഡ് സ്ഥിരീകരിച്ചാൽ ഗേറ്റ് അടയ്ക്കുന്നത് ഇവിടത്തെ മറ്റുതാമസക്കാർക്കും ബുദ്ധിമുട്ടാവുകയാണ്. നഗരത്തിൽ ഈജിപുരയിലും ശാന്തിനഗറിലും പാർപ്പിടസമുച്ചയങ്ങളുടെ ഗേറ്റ് തകരഷീറ്റുകളുപയോഗിച്ച് അടച്ചത് വെള്ളിയാഴ്ച ജീവനക്കാരെത്തി മാറ്റി. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്താൽ തകരഷീറ്റുകൾ ഉപയോഗിച്ച് അടയ്ക്കാൻ കരാറുകാരോട് ആവശ്യപ്പെടുകയാണ് കോർപ്പറേഷൻ ചെയ്യുന്നത്. രോഗിയുടെ വീടോ അപ്പാർട്ട്മെന്റോ വഴിയോ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച് ഇവ മുദ്രവെക്കുകയാണ് പതിവ്. ഈജിപുരയിൽ…
Read Moreതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം;മുഖ്യമന്ത്രി യെദിയൂരപ്പക്ക് സമൻസ്.
ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ചട്ടലംഘനം നടത്തി എന്ന കേസിൽ ബെലഗാവി ജില്ലയിലെ ഗൊഖക് മജിസ്ട്രേറ്റ് കോടതി മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് സമൻസ് അയച്ചു. ഗോഖക്കിൽ നിന്നുള്ള കോൺഗ്രസ് എം എൽ എ ആയിരുന്ന രമേഷ് ജർക്കി ഹോളി തൽസ്ഥാനം രാജിവച്ച് ബിജെപി സ്ഥാനാർത്ഥിയായി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ അദ്ദേഹത്തിന് വേണ്ടി നവംബർ 23ന് പ്രചരണം നടത്തുമ്പോഴാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഗൊഖക് വാൽമീകി സ്റ്റേഡിയത്തിൽനടന്ന യോഗത്തിൽ രമേശ് ജാർക്കിഹോളിക്ക് വോട്ടുചെയ്യാൻ വീരശൈവ ലിംഗായത്ത് വിഭാഗത്തോട് ആവശ്യപ്പെട്ടതായാണ് ഹർജിയിൽ പറയുന്നത് ലിംഗായത്ത് വോട്ടുകൾ ഭിന്നിക്കാതെനോക്കണമെന്നും സ്ഥാനാർഥിയെ വിജയിപ്പിക്കണമെന്നും…
Read Moreചെറിയ രോഗലക്ഷണങ്ങളോടെ ഉള്ള രോഗിൾക്കായി കോവിഡ് കെയർ സെന്റർ ഒരുക്കി നഗരത്തിലെ അപാർട്മെന്റ്.
ബെംഗളൂരു: കോവിഡ് ചികിത്സ പ്രതിസന്ധികൾക്കിടയിൽ മാതൃകയാകുകയാണ് ബൊമ്മനഹള്ളി സോണിലെ അക്ഷയ് നഗറിലെ ഒരു അപാർട്മെന്റ് കോംപ്ലക്സ്. ചെറിയ രോഗലക്ഷണങ്ങളോട് കൂടിയ കോവിഡ് രോഗികൾക്കും കോവിഡ് ടെസ്റ്റ് ഫലം കാത്തിരിക്കുന്ന അപാർട്മെന്റ് നിവാസികൾക്കുമായി അപാർട്മെന്റ് പരിസരത്ത് രണ്ട് കോവിഡ് കെയർ സെന്ററുകളാണ് ഒരുക്കിയിരിക്കുന്നത്. കൊറോണ വൈറസ് കേസുകൾ കൂടുന്ന സാഹചര്യത്തിലും കോവിഡ് ബെഡുകളുടെ ലഭ്യതകുറവിൽ ആളുകൾ ഭയപെടുമ്പോഴും ഇത്തരം സൗകര്യങ്ങൾ വളരെ ഉപകാരപ്രദമാണ് എന്ന് ഒരു താമസക്കാരൻ പറഞ്ഞു. ഗവൺമെന്റ് പ്രോട്ടോകോൾ പ്രകാരവും ആർ ഡബ്ലിയു എ മാനദണ്ഡങ്ങൾ പ്രകാരവുമാണ് ഇവിട കോവിഡ് കെയർ സെന്ററുകൾ…
Read Moreസർക്കാർ പിടിമുറുക്കുന്നു;കോവിഡ് ചികിൽസക്ക് അധിക നിരക്ക് ഈടാക്കിയ സ്വകാര്യ ആശുപത്രികൾ തുക തിരികെ കൊടുക്കാൻ തയ്യാറായി;നിരീക്ഷിക്കാൻ പ്രത്യേക സംഘം.
ബെംഗളൂരു : കോവിഡ് ചികിൽസക്കായി സ്വകാര്യ ആശുപത്രികൾ തോന്നിയ പോലെ തുക ഈടാക്കുന്നതായി പരാതി ഉയർന്നിട്ട് കുറച്ച് ദിവസമായി. സർക്കാർ കൃത്യമായ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും പല സ്ഥാപനങ്ങളും അതൊന്നും പിൻ തുടരാൻ തയ്യാറില്ല. സർക്കാർ നിശ്ചയിച്ച ഫീസിൽ കൂടുതൽ ഈടാക്കിയ ആശുപത്രികളിൽ നിന്നും രോഗികൾക്ക് തുക റീഫണ്ട് വാങ്ങിക്കൊടുത്ത കാര്യം ഡി. രൂപ ഐ.എ.എസ്. ട്വീറ്റ് ചെയ്തിരിക്കുകയാണ്. 22 പേർക്കായി 24 ലക്ഷം രൂപയാണ് വാങ്ങി തിരികെ നൽകിയത് അവരുടെ പട്ടികയും താഴെ നൽകിയിട്ടുണ്ട്. കോവിഡ് നോഡൽ ഓഫീസർ അശോക് ഗൗഡ നൽകിയ 22…
Read Moreനഗരത്തിൽ 10,000 കടന്ന് കണ്ടെയ്ൻമെന്റ് സോണുകൾ
ബെംഗളൂരു: നഗരത്തിൽ ദിവസേന കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം കൂടുകയാണ്. ബെംഗളൂരു കോർപ്പറേഷനിലെ 198 വാർഡുകളിലും കോവിഡ് പടർന്നു കഴിഞ്ഞു. നിലവിൽ കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം 10,978 ആയി. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ പുതിയ രോഗികളുടെ എണ്ണം 2000 ന് മുകളിൽ ആണ്. ശനിയാഴ്ച 2036 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗികൾ 43,499 ആയി കൂടി. ബെംഗളൂരു സൗത്തിലാണ് കൂടുതൽ രോഗികളുള്ളത്. മരണവും ഉയർന്ന നിലയിലാണ്.ഇന്നലെ നഗരത്തിൽ 30 പേർ മരിച്ചു. ആകെ കോവിഡ് മരണം 863. 2.8 ശതമാനമാണ് മരണനിരക്ക്. രോഗമുക്തിനിരക്ക് കൂടുന്നുണ്ട് എന്നതാണ്…
Read Moreതിങ്കളാഴ്ച പുലർച്ച വരെയുള്ള കർഫ്യൂ നഗരത്തിൽ ആരംഭിച്ചു.
ബെംഗളൂരു : ഇന്ന് രാത്രി 9 മണി മുതൽ നഗരത്തിൽ നിരോധനാജ്ഞ നില നിൽക്കും. തിങ്കളാഴ്ച്ച രാവിലെ 5 മണി വരെയാണ് കർഫ്യൂ നിലനിൽക്കുന്നത്. അവശ്യ സർവ്വീസുകൾ മാത്രമേ ലഭ്യമാവുകയുള്ളൂ. അനാവശ്യമായി റോഡിലിറങ്ങുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബി.ബി.എം.പി കമ്മീഷണർ മഞ്ജുനാഥ പ്രസാദ് അറിയിച്ചു. ബി.എം.ടി.സിയും കെ.എസ്.ആർ.ടി.സിയും ടാക്സി ഓട്ടോ സർവ്വീസുകൾ ഉണ്ടായിരിക്കില്ല. മേൽപ്പാലങ്ങൾ അടച്ചിടും. Night curfew on till Monday 5 am. ಬೆಂಗಳೂರಿನಲ್ಲಿ ಇಂದು ರಾತ್ರಿ 9ಗಂಟೆಯಿಂದ ಸೋಮವಾರ ಮುಂಜಾನೆ 5ಗಂಟೆಯ ವರೆಗೆ ಲಾಕ್ ಡೌನ್ ಜಾರಿಯಲ್ಲಿರುತ್ತದೆ. ಸಾರ್ವಜನಿಕರು ಅಗತ್ಯ…
Read Moreമൂന്നാം ദിവസവും 5000 കടന്ന് കര്‍ണാടകയില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം;72 മരണം;കൂടുതൽ വിവരങ്ങൾ.
ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു.ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് 5072 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടക : ഇന്ന് കോവിഡ് മരണം :72 അകെ കോവിഡ് മരണം : 1796. ഇന്നത്തെ കേസുകള്‍ : 5072 ആകെ പോസിറ്റീവ് കേസുകള്‍ : 90942 അകെ ആക്റ്റീവ് കേസുകള്‍ : 55388 ഇന്ന് ഡിസ്ചാര്‍ജ് : 2403 അകെ ഡിസ്ചാര്‍ജ് : 33750 ബെംഗളൂരു നഗര ജില്ല ഇന്ന് മരണം…
Read Moreനഗരത്തിൽ രോഗികളെ യഥാസമയം ആശുപത്രിയിൽ എത്തിക്കുന്നതിൽ കാലതാമസം; ആരോഗ്യവകുപ്പിന് വ്യാപകവിമർശനം
ബെംഗളൂരു: നഗരത്തിൽ രോഗികളെ യഥാസമയം ആശുപത്രിയിൽ എത്തിക്കുന്നതിൽ കാലതാമസം; ആരോഗ്യവകുപ്പിന് വ്യാപകവിമർശനം. കോവിഡ് രോഗം സ്ഥിരീകരിച്ച് മണിക്കൂറുകൾക്കുശേഷമാണ് പലർക്കും ആശുപത്രിയിലെത്താൻ ആംബുലൻസ് കിട്ടുന്നത്. ഒരുവിധം ആശുപത്രിയിലെത്തിയാൽ കിടക്കയില്ലെന്ന മറുപടിയാണ് ലഭിക്കുക. കിടക്ക കിട്ടാൻ പിന്നെയും മണിക്കൂറുകൾ കാത്തിരിക്കണം. കോവിഡ് മരണങ്ങളിൽ 80 ശതമാനവും രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിലുള്ള കാലതാമസം കൊണ്ടാണെന്ന് കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. ശ്വാസതടസ്സം ഉൾപ്പെടെയുള്ള അസ്വസ്ഥതകളുണ്ടാകുമ്പോഴാണ് പലരും ആശുപത്രിയിലെത്തുന്നത്. ഈ സമയത്ത് പരിചരണം നൽകിയാലും ജീവൻ രക്ഷിച്ചെടുക്കാൻ കഴിയാതെവരുന്നു. കഴിഞ്ഞയാഴ്ചയാണ് ആംബുലൻസ് ലഭിക്കാത്തതിനെത്തുടർന്ന് കോവിഡ് രോഗി മുഖ്യമന്ത്രിയുടെ വസതിക്കുമുന്നിലെത്തിയത്. മണിക്കൂറുകളോളം ആംബുലൻസ് കാത്തുനിന്ന…
Read More