കോവിഡ് ചികിൽസക്ക് ഒഴിവുള്ള കിടക്കകളുടെ എണ്ണം പ്രദർശിപ്പിക്കാത്ത 291 സ്വകാര്യ ആശുപത്രികൾക്ക് നോട്ടീസ്; 24 മണിക്കൂറിനുള്ളിൽ ചെയ്തില്ലെങ്കിൽ നിയമ നടപടി.

ബെംഗളൂരു : കോവിഡ് ലക്ഷണവുമായി എത്തുന്ന രോഗികൾക്ക് വ്യാപകമായി സ്വകാര്യ ആശുപത്രികൾ ചികിൽസ നിഷേധിക്കുന്നു എന്ന പരാതി നിലനിൽക്കെ കൂടുതൽ നടപടികളുമായി ബി.ബി.എം.പി.

കോവിഡ് ചികിൽസക്കായി ഒഴിവുള്ള കിടക്കകളുടെ വിവരം പ്രദർശിപ്പിക്കാത്ത 291 സ്വകാര്യ ആശുപത്രികൾക്ക് നോട്ടീസ് നൽകി.

24 മണിക്കൂറിനുള്ളിൽ നിയമം നടപ്പാക്കിയില്ലെങ്കിൽ ശക്തമായ നിയമ നടപടികൾ മാനേജ്മെൻറുകൾക്ക് എതിരെ സ്വീകരിക്കുമെന്ന് ബി.ബി.എം.പി.കമ്മീഷണർ മഞ്ജുനാഥ പ്രസാദ് അറിയിച്ചു.

  പഴയ സോഫയും കട്ടിലും ഇനി റോഡിൽ തള്ളേണ്ട'; ബെംഗളൂരുവിനെ വൃത്തിയാക്കാൻ പുതിയ ആപ്പ് എത്തി, ഒരു ക്ലിക്കിൽ വണ്ടി എത്തും

കോവിഡ് ചികിൽസക്കായി മാറ്റി വച്ചിരിക്കുന്ന ഐ.സി.യു., വെൻ്റിലേറ്റർ തുടങ്ങിയവയുടെ കണക്കുകൾ ആശുപത്രി റിസപ്ഷനിൽ പ്രദർശിപ്പിക്കണം.

സ്വകാര്യ ആശുപത്രികൾ 50% കിടക്കകകൾ കോവിഡ് ചികിൽസക്കായി നൽകണം എന്നാണ് നിലവിലെ നിയമം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മതിൽ തകർന്ന് ഏഴുപേർ മരിച്ച സംഭവം: കരാറുകാരനെതിരെ വീഴ്ചയ്ക്ക് പോലീസ് കേസെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts