ബെംഗളൂരു : നഗരത്തിലെ പ്രശസ്തമായ സർക്കാർ ആശുപത്രിയായ കെ.ആർ.മാർക്കറ്റിന് സമീപമുള്ള വിക്റ്റോറിയ ആശുപത്രിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു.
സിറ്റി പോലീസ് കമ്മീഷണർ ഭാസ്കർ റാവു തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
” വിക്റ്റോറിയ ആശുപത്രിയെ കുറിച്ച് തെറ്റായ വീഡിയോ പങ്കുവച്ച് ജനങ്ങളിൽ ആശങ്ക പടർത്താൻ ശ്രമിച്ച ആളെ സിറ്റി ക്രൈം ബ്രാഞ്ച് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു, പ്രവർത്തനങ്ങൾ കാര്യക്ഷമമായി നിർവ്വഹിക്കുന്ന എല്ലാ ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരേയും അഭിനന്ദിക്കുന്നു” സിറ്റി പോലീസ് കമ്മീഷണർ ഭാസ്കർ റാവു ഐ.പി.എസ് ട്വീറ്റ് ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.City Crime Branch swiftly identified and arrested this person who has been circulating false videos of panic in Victoria Hospital, Bangalore. Kudos to all doctors and medical professionals who are doing their best.FALSE NEWS BUSTED pic.twitter.com/2o9ZTFns4z
— Bhaskar Rao IPS (@deepolice12) July 19, 2020