കോവിഡ് ബാധിച്ചവർ കൃത്യ സമയത്ത് ചികിൽസ തേടാത്തതും,രോ​ഗം മറച്ചുവക്കുന്നതും ആണ് മരണനിരക്ക് ഉയർത്തിയത്.

ബെം​ഗളുരു; കോവിഡ് ബാധിച്ചവർ ആശുപത്രികളിലെത്താൻ വൈകുന്നത് മരണത്തിന് ഇടയാക്കുന്നതായി വിദഗ്ധസമിതിയുടെ കണ്ടെത്തൽ പുറത്ത്.

കൂടാതെ പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവർ സാധാരണ പനിയാണെന്ന ധാരണയിൽ ചികിത്സതേടാതിരിക്കുകയോ സ്വയംചികിത്സ നടത്തുകയോ ചെയ്യുന്നതായാണ് സമിതി കണ്ടെത്തിയത്. ആരോഗ്യവിദഗ്ധൻ ഡോ. ഹൻസ്‌രാജ് ആൽവ, ഡോ. മുരളീധർ യദിയാൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. അസ്വസ്ഥതകൾ വരുമ്പോഴാണ് പലരും ആശുപത്രികളിൽ ചികിത്സതേടുന്നത്. ഈ ഘട്ടത്തിലെത്തുമ്പോൾ പലപ്പോഴും ജീവൻ രക്ഷിക്കാൻ കഴിയാത്ത സാഹചര്യമാണുണ്ടാകുകയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ദക്ഷിണകന്നഡ ജില്ലയിൽനിന്നുള്ള വിവരങ്ങളാണ് സമിതി വിശകലനംചെയ്തത്. സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിക്കുമെന്നും ഇവിടെ ലക്ഷങ്ങൾ ബില്ലുവരുന്നതും രോഗികളെ ഭയപ്പെടുത്തുന്ന മറ്റൊരു ഘടകമാണ്. ഇക്കാരണങ്ങളാൽ പലരും രോഗം മറച്ചുവെക്കുന്ന പ്രവണതയുണ്ട്.

എന്നാൽ കൃത്യസമയത്ത് രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രിയിലെത്തിക്കാനുള്ള സംവിധാനം ആരോഗ്യവകുപ്പ് ഒരുക്കണമെന്നാണ് നിർദേശം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us