ആന്റിജൻ കിറ്റ് ഉപയോഗിച്ചുള്ള പരിശോധന വ്യാപകമാക്കുന്നു;ആരോ​ഗ്യ പ്രവർത്തകർക്കും രോ​ഗലക്ഷണങ്ങൾ ഉള്ളവർക്കും മുൻഗണന.

ബെം​ഗളുരു; ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ബെം​ഗളുരുവിൽ, ഓർഡർചെയ്ത ഒരുലക്ഷം ആന്റിജൻ ടെസ്റ്റിങ് കിറ്റിൽ 20,000 കിറ്റുകൾ ശനിയാഴ്ച എത്തിയതോടെ നഗരത്തിൽ ആന്റിജൻ പരിശോധന തുടങ്ങി. 15- 20 മിനിറ്റിനുള്ളിൽ കഴിയുന്ന പരിശോധനയിൽ ആദ്യഘട്ടത്തിൽ മുൻഗണനാ വിഭാഗങ്ങളെയാണ് ഉൾപ്പെടുത്തുന്നത്.

ആരോഗ്യപ്രവർത്തകർ, രോഗം വ്യാപകമായി പടർന്നുപിടിച്ച മേഖലകളിൽ നിന്നുള്ളവർ, പനി, ചുമ തുടങ്ങിയ ലക്ഷങ്ങളുള്ളവർ, പനിക്ലിനിക്കുകളിൽ ചികിത്സതേടിയെത്തുന്നവർ എന്നിവരാണ് മുൻഗണനയുള്ളവർ.

വിവിധ ആശുപത്രികളിൽ കോവിഡ് ഒഴികെയുള്ള അസുഖങ്ങളെമരിക്കുന്ന രോഗികളുടെ മൃതദേഹവും ഇത്തരം പരിശോധനയ്ക്ക് വിധേയമാക്കും..

നിലവിൽ ചെലവുകുറവുള്ളതും പെട്ടെന്ന് ഫലം ലഭിക്കുമെന്നതുമാണ് ആന്റിജൻ ടെസ്റ്റിങ് കിറ്റുകളുടെ ഗുണമായി ചൂണ്ടിക്കാട്ടുന്നത്. ഒരു ടെസ്റ്റിന് പരമാവധി 450 രൂപവരെയാണ് ചെലവുവരുന്നത്.

എ.ടി.പി.സി.ആർ. കിറ്റുകൾക്ക് 2250 രൂപ ചെലവുവരുന്ന സ്ഥാനത്താണിത്. അടിയന്തരമായി ഫലമറിയേണ്ട കേസുകളിൽ ഇത് ഗുണം ചെയ്യും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us