ന്യൂഡൽഹി : 8 പോലീസുകാരെ വെടിവച്ച് കൊന്ന കേസിലെ മുഖ്യ പ്രതിയും കൊടും കുറ്റവാളിയുമായ വികാസ് ദുബെ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
വ്യാഴാഴ്ചയാണ് മധ്യപ്രദേശിലെ ഉജ്ജയിനിൽ വച്ച് ദുബെ പിടിയിലാകുന്നത്. ഉത്തർ പ്രദേശ് പോലീസിൻ്റെ പ്രത്യേക ടാസ്ക് ഫോഴ്സ് പ്രതിയുമായി യാത്ര ചെയ്യുമ്പോൾ വാഹനം കാൺപൂരിനടുത്തു വച്ച് അപകടത്തിൽ പെടുകയായിരുന്നു.
മറിഞ്ഞ വാഹനത്തിൽ നിന്ന് പോലീസുകാരൻ്റെ തോക്ക് തട്ടിയെടുത്ത് ദുബെ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. കീഴടങ്ങാൻ ആവശ്യപ്പെട്ടപ്പോൾ ഇയാൾ പോലീസിന് നേരെ വെടിവച്ചു
തുടർന്ന് പോലീസ് തിരിച്ച് വെടി ഉതിർക്കുകയും ദുബെക്ക് പരിക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു എന്ന് എസ്.പി.അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.#WATCH Vikas Dubey attempted to flee by snatching pistol of the injured policemen after car overturned. Police tried to make him surrender, during which he fired at the policemen. He was injured in retaliatory firing by police. He was later rushed to the hospital: SP Kanpur West pic.twitter.com/ZajJVLNGBU
— ANI UP (@ANINewsUP) July 10, 2020