ബെംഗളുരു; ഭാര്യയെ വീട്ടിൽ കയറ്റാതെ ഭർത്താവ്, കോവിഡ് ഭയത്തെത്തുടർന്ന് ചണ്ഡിഗഢിൽ കുടുങ്ങിയ -38 കാരിക്ക് വീട്ടിലേക്ക് തിരിച്ചുവരാൻ ഭർത്താവിന്റെ വിലക്ക്.
കഴിഞ്ഞദിവസം അംബേദ്കർ നഗറിലെ വീട്ടിൽ തിരിച്ചെത്തിയ ഇവരോട് 14 ദിവസം പുറത്തെവിടെയെങ്കിലും ക്വാറന്റീനിൽ കഴിഞ്ഞശേഷം കോവിഡില്ലെന്ന സർട്ടിഫിക്കറ്റുമായി വന്നാൽമതിയെന്നായിരുന്നു ഭർത്താവ് വ്യക്തമാക്കിയത്.
കൂടാതെ പത്തുവയസ്സുകാരനായ മകനെ കാണാൻപോലും അനുവദിക്കാതെ വാതിലടച്ചതോടെ യുവതി പോലീസിന്റെ ‘പരിഹാർ വനിതാസഹായവാണി ‘യിൽ വിളിച്ച് സഹായം അഭ്യർഥിക്കുകയായിരുന്നു. തുടർന്ന് സഹായവാണി പ്രവർത്തകർക്കൊപ്പം വീട്ടിലെത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. ഏറെനേരം കാത്തിരുന്നശേഷം അർധരാത്രിയോടെയാണ് ഇയാൾ മകനൊപ്പം തിരിച്ചെത്തിയത്.
എന്നാൽ ഏറെ നേരം ബോധവത്കരണം നടത്തിയതിനുശേഷമാണ് യുവാവ് ഭാര്യയെ വീട്ടിൽ കയറ്റാൻ സമ്മതിച്ചത്. സംഭവത്തിൽ യുവതിയുടെ പരാതിയെത്തുടർന്ന് പോലീസ് കേസെടുത്തിട്ടുണ്ട്.
ഭാര്യയിൽ നിന്നും കോവിഡ് ബാധിക്കുമെന്ന പേടികൊണ്ടാണ് ഭർത്താവ് ഇവരെ വീട്ടിൽ കയറാൻ സമ്മതിക്കാതിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.