ബെംഗളൂരു: കർണാടകയിൽ ഇന്ന് 8.43 ലക്ഷം വിദ്യാർത്ഥികൾ പത്താം ക്ലാസ് പരീക്ഷക്ക് ഹാജരാകുന്നു. സംസ്ഥാനത്തു കോവിഡ് 19 ബാധിതരുടെ എണ്ണം വൻതോതിൽ വര്ധിക്കുന്നതിനാൽ പരീക്ഷ മാറ്റിവെക്കണം എന്ന ആവശ്യങ്ങൾ പല ദിക്കിൽ നിന്ന് ഉയർന്നെങ്കിലും എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടെയും പരീക്ഷ നടത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയായിരുന്നു. ഇന്നലെ സംസ്ഥാനത്തെ പരീക്ഷ നടക്കുന്ന എല്ലാ സ്കൂളുകളും അണുവിമുക്തമാക്കിയതോടൊപ്പം സുരക്ഷാ സംവിധനങ്ങൾ ഉപയോഗിക്കുന്നതിന്റെ മോക്ക്ഡ്രില്ലും സംഘടിപ്പിച്ചു. കോവിഡ് ഏറ്റവും കൂടുതലായി ബാധിച്ച മേഖലയിൽ നിന്നും വരുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ പ്രേതെക സൗകര്യം ഒരുക്കും. ഇതിനോടകം തന്നെ…
Read MoreMonth: June 2020
സ്വകാര്യമേഖലയുടെ പങ്കാളിത്തം ബഹിരാകാശ ഗവേഷണ രംഗത്ത് ഐ എസ് ആർ ഓ ക്ക് വൻ നേട്ടമുണ്ടാക്കാൻ അവസരമൊരുക്കും; ഡോ കെ ശിവൻ
ബെംഗളൂരു : ബഹിരാകാശ ഗവേഷണ രംഗത്ത് സ്വകാര്യമേഖലയുടെ പങ്കാളിത്തം വലിയ നേട്ടങ്ങൾക്ക് അവസരമൊരുക്കുമെന്ന് ഐ എസ് ആർ ഓ ചെയർമാൻ ഡോ കെ ശിവൻ. ഇതിനായി രൂപീകരിച്ച INSPAC (Indian National Space Promotion and Authorization Centre) പുതിയ അവസരങ്ങൾക്ക് വഴിതുറക്കും. സാങ്കേതിക മേഖലയിൽ ഇത് വലിയ തൊഴിലവസരങ്ങൾ ഒരുക്കും. ബഹിരാകാശ ഗവേഷണമേഖലയിൽ വാണിജ്യാടിസ്ഥാനത്തിലുള്ള സേവങ്ങൾ കൂടുതലാകും. ISRO യുടെ സാങ്കേതിക മികവും സൗകര്യങ്ങളും INSPAC മായി പങ്കുവയ്ക്കും
Read Moreകർണ്ണാടകയിൽ കോവിഡ് പിടികൂടുന്നതിലധികവും പ്രായമായവർ
ബെംഗളുരു; കര്‍ണാടകത്തില്‍ കോവിഡ്മൂലം മരിക്കുന്നവരില്‍ 78.87 ശതമാനം പേരും 50 വയസ്സിനു മുകളിലുള്ളവരാണെന്ന് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ സുധാകര്‍. കൂടാതെ പ്രായമായവരിലാണ് കോവിഡ് കൂടുതല്‍ അപകടകരമാകുന്നത്. രോഗബാധിതരില്‍ 16.24 ശതമാനം മാത്രമാണ് അമ്ബത് വയസ്സിന് മുകളിലുള്ളവര്‍. എന്നാല്‍, മരിക്കുന്നവരില്‍ നാലിലൊന്നും പ്രായമായവരാണ്. അതിനാല്‍ 50 വയസ്സിന് മുകളിലുള്ളവര്‍ക്ക് കൂടുതല്‍ ശ്രദ്ധ വേണമെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരത്തിൽ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ കണക്കുപ്രകാരം 9,399 രോഗികളില്‍ 841 പേര്‍ 50 വയസ്സിനും 60നും ഇടയില്‍ പ്രായമുള്ളവരാണ്. 60നുമുകളില്‍ 686 പേരുമുണ്ട്. എന്നാല്‍, സംസ്ഥാനത്ത്…
Read Moreബെംഗളൂരു നഗരത്തിൽ 19 പുതിയ കണ്ടൈൻമെന്റ് സോണുകൾ കൂടി.
ബെംഗളൂരു : നഗരത്തിൽ രോഗികളുടെ എണ്ണം വര്ധിക്കുന്നതോടൊപ്പം കണ്ടൈൻമെന്റ് സോണുകളുടെ എണ്ണവും ദിനംപ്രതി ഉയരുന്നു. ഇന്നലെ ഇറങ്ങിയ ബി ബി എം പി വാർറൂം ബുള്ളറ്റിൻ പ്രകാരം 19പുതിയ കണ്ടൈൻമെന്റ് സോണുകൾ കൂടെ നഗരത്തിൽ ഉണ്ടായിട്ടുണ്ട്. ഇതോടെ അകെ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 477ആയി. ജൂൺ 23 ന് പുറത്തിറങ്ങിയ ബുള്ളറ്റിൻ പ്രകാരം 458 കണ്ടൈൻമെന്റ് സോണുകളാണ് ഉണ്ടായിരുന്നത്. ബി ബി എം പി യുടെ സൗത്ത് സോണിലാണ് ഏറ്റവും കൂടുതൽ കണ്ടൈൻമെന്റ് സോണുകൾ ഉള്ളത്. 118 ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളാണ് ഇവിടെ ഉള്ളത്.…
Read Moreകോവിഡ് സ്ഥിരീകരിച്ച ക്രിമിനൽ കേസ് പ്രതി സെക്യൂരിറ്റി ജീവനക്കാരന് നേരെ തുപ്പിയ ശേഷം ഓടി രക്ഷപ്പെട്ടു;കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നു.
ബെംഗളൂരു: കോവിഡ് രോഗം സ്ഥിരീകരിച്ച ക്രിമിനൽ കേസിലെ പ്രതി വിക്ടോറിയ ആശുപത്രിയിൽനിന്ന് സെക്യൂരിറ്റി ജീവനക്കാരനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 11:30 ഓടെയാണ് സംഭവം. ചൊവ്വാഴ്ച വൈകുന്നേരം വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയാണ് സെക്യൂരിറ്റി ജീവനക്കാരന് നേരെ തുപ്പിയശേഷം ഓടിപ്പോയതെന്ന് ആശുപത്രി അധികൃതർ പറയുന്നു. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും കേസെടുത്തെന്നും ബെംഗളൂരു സൗത്ത് ഡി.സി.പി. രോഹിണി സെപാത് അറിയിച്ചു. ആക്രമണ കേസിൽ ഡി.ജെ. ഹള്ളി പോലീസ് സ്റ്റേഷനിൽ 30-കാരനായ പ്രതിക്ക് എതിരെ കേസ് നിലവിൽ ഉണ്ട്.
Read Moreനഗരത്തിലെ കൂടുതൽ സ്ഥലങ്ങൾ പൂർണമായി അടച്ചിടും; കൂടുതൽ വിവരങ്ങൾ..
ബെംഗളൂരു : കോവിഡ് രോഗബാധ അധികമായതിനാലും വിവിധ വ്യാപാര ആവശ്യങ്ങൾ നടക്കുന്നതിനാലും നിരത്തുകളിൽ അവശ്യം സ്ഥലമില്ലത്തതിനാൽ സാമൂഹിക അകലം പാലിക്കാൻ കഴിയാത്തതിനാലും മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശ പ്രകാരം നഗരത്തിലെ ഏതാനും സ്ഥലങ്ങൾ അടച്ചിടുകയാണെന്ന് ബി.ബി.എം.പി.അറിയിച്ചു. ടൗൺ ഹാൾ സർക്കിൾ – ജെ.സി.റോഡ് -എ.എം.റോഡ് – കലാശിപ്പാളയം റോഡ് – കെ ആർ മാർക്കറ്റ് ജംഗ്ഷൻ – സർവ്വീസ് റോഡ് – തഗരുപേട്ട റോഡ് (സെക്കൻ്റ് മെയിൻ റോഡ്) -ടിപ്പു സുൽത്താൻ പാലസ് റോഡ് -തഗരുപേട്ട റോഡ് (ഫോർത്ത് മെയിൻ) -ഭാഷ്യം റോഡ് – ശ്രീനിവാസ…
Read Moreകോവിഡ് രോഗ വ്യാപനം ഗുരുതരമായാൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ നിർബന്ധിതരാകും :ആരോഗ്യ മന്ത്രി.
ബെംഗളൂരു: കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ബെംഗളൂരുവില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ഇതേ സാഹചര്യം തുടരുകയാണെങ്കില്‍ നഗരത്തിൽ ഇനിയും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടതായി വരും. കെസി ജനറല്‍ ആശുപത്രി സന്ദര്‍ശിക്കവെയാണ് ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയും ആരോഗ്യ വിദഗ്‌ധരുമായുളള കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗളൂരുവില്‍ 20 ദിവസത്തേക്ക് കൂടി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കുമാരസ്വാമി രംഗത്തെത്തിയിരുന്നു. ബെംഗ്ളൂരുവില്‍ എത്രയും പെട്ടെന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ അത് മറ്റൊരു ബ്രസീല്‍ ആകുമെന്നും കുമാരസ്വാമി ആശങ്ക പ്രകടിപ്പിച്ചു.…
Read Moreകർണാടകയിലെ എല്ലാ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളും ഫീവർ ക്ലിനിക്കുകളാക്കുന്നു.
ബെംഗളൂരു : സംസ്ഥാനത്തെ 100% കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളും. 50% പ്രൈമറി ഹെൽത്ത് സെന്ററുകളും അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളും ഫീവർ ക്ലിനിക്കുകളാക്കുന്നു. ഇൻഫ്ലുവെൻസ പോലുള്ള അസുഖവും സിവിയർ അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷനും ബാധിച്ച രോഗികളെ പ്രതേകം പരിശോധിക്കുന്നതിനായാണ് ഫീവർ ക്ലിനിക്കുകൾ തുടങ്ങുന്നത് എന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു . സംസ്ഥാനത്ത് ഇൻഫ്ലുവെൻസ പോലുള്ള അസുഖവും സിവിയർ അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷനും ബാധിച്ച രോഗികളിൽ പലർക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരം കേസുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത് .
Read Moreവെടിയുണ്ട കാണാതായ കേസിൽ അന്വേഷണം നടത്തുന്ന ഐ.ജി.യും എസ്.പി.യും അടക്കം 77 അംഗപോലീസ് സംഘം ക്വാറൻ്റീനിൽ !
ബെംഗളൂരു : വെടിയുണ്ടകൾ കാണാതായ കേസിൽ അന്വേഷണം നടത്തുന്ന സംഘത്തിലെ കോൺസ്റ്റബിളിനു കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടർന്നു മൈസൂരുവിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ക്വാറന്റീനിലായി. ടി നരസീപുര സ്റ്റേഷനിൽ ബുള്ളറ്റുകൾ കാണാതായ സംഭവം അന്വേഷിക്കുന്ന സംഘത്തിലെ കോൺസ്റ്റബിളിന് കോവിഡ് ബാധിച്ചതിനെ തുടർന്നാണ് ഇയാളുമായി സമ്പർക്കത്തിലുള്ള ദക്ഷിണ മേഖലാ ഐജി വിപുൽ കുമാർ,എസ്പി സി.ബി.റിഷവന്ത്,എഎസ്പി പി.വി.നേഹ തുടങ്ങി 77 അംഗപൊലീസ് സംഘം ക്വാറന്റീനിലായത്.
Read Moreഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയ ദിവസം;ഇന്ന് 14 പേർ മരിച്ചു;കര്‍ണാടകയില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം 10000 കടന്നു;കൂടുതല്‍ വിവരങ്ങള്‍..
ബെംഗളൂരു :കര്‍ണാടകയില്‍ ഒരു ദിവസത്തില്‍ ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയ ദിവസം. ഇന്ന് സംസ്ഥാനത്ത് 14 പേരാണ് മരിച്ചത്, ബെംഗളൂരു നഗര ജില്ലയില്‍ 5 മരണം ഇന്ന് രേഖപ്പെടുത്തി ബെല്ലാരിയില്‍ 4 പേര്‍ മരിച്ചു,രാമനഗരജില്ലയില്‍ 2 പേര്‍ ,കലബുരഗിയില്‍ 2 ,തുമക്കുരു 1 എന്നിങ്ങനെയാണ് ഇന്നത്തെ മരണ സംഖ്യ. സംസ്ഥാനത്ത് ആകെ മരണ സംഖ്യാ 164 ആയി. ഇന്ന് വൈകുന്നേരം കര്‍ണാടക സര്‍ക്കാര്‍ ആരോഗ്യ വിഭാഗം പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 379 ആളുകള്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.ഇതില്‍ 75 പേര്‍ മറ്റു സംസ്ഥാനത്ത്…
Read More