ബെംഗളുരു; ബെംഗളുരുവിൽ കോവിഡ് രോഗികളെ ചികിത്സിക്കുന്ന വിക്ടോറിയ ആശുപത്രിയിലെ മൂന്ന് നഴ്സുമാർക്കുകൂടി കോവിഡ്.
രണ്ട് വനിതാ നഴ്സിനും ഒരു പുരുഷ നഴ്സിനുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
വിക്ടോറിയ ആശുപത്രിയിലെ ജോലിക്കുശേഷം സമ്പർക്കരഹിത നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
മൂന്നുപേർക്കും രോഗ ലക്ഷണങ്ങൾ ഇല്ലാതിരുന്നതും തിരിച്ചടിയായി.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് നേരത്തേ ഒരു നഴ്സിന് രോഗം ബാധിച്ചിരുന്നു. പി.പി.ഇ. കിറ്റ് ഉപയോഗിച്ച നഴ്സുമാർക്ക് രോഗം ബാധിച്ചതിൽ ആശങ്കയുണ്ട്.
നിംഹാൻസ് ആശുപത്രിയിലെ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇത്തരത്തിൽ ആശുപത്രിയിൽ രോഗംബാധിക്കുന്ന ഏഴാമത്തെ ജീവനക്കാരനാണ്.
എൻജിനിയറിങ് വിഭാഗത്തിൽ ജോലിചെയ്യുന്ന 24-കാരിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് റിപ്പോർട്ടുകൾ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.