ബെംഗളൂരു : ജൻമദിനം ആഘോഷിക്കാൻ വേണ്ടി പോയി മടങ്ങുന്നതിനിടെ തടാകത്തിൽ 3 യുവാക്കൾ മുങ്ങി മരിച്ചു. 4 വനിതാ സുഹൃത്തുക്കൾ അടക്കം എട്ടുപേർ ആണ് 24 കാരനായ നവീൻ കുമാറിൻ്റെ ഇന്ന് ജന്മദിനം ആഘോഷിക്കാനായി ദൊഡ്ഡബലാപുരയിലേക്ക് തിരിച്ചത്. ഇതിൽ 3 പേരാണ് ഗൗരിബിദനൂർ റോഡിലെ തിപ്പഗനഹള്ളി തടാകത്തിൽ തിങ്കളാഴ്ച ഉച്ചക്ക് 3 മണിയോടെ അപകടത്തിൽ പെട്ടത്. ചന്ദ്രശേഖർ എന്ന ചന്ദ്രു (19), രാജു (20) പിറന്നാളുകാരനായ നവീൻ കുമാർ (24) എന്നിവരാണ് മരിച്ചത്. ഇവരെല്ലാവരും ബെംഗളൂരു രാമമൂർത്തി നഗർ ഈസ്റ്റിൽ നിന്ന് ഉള്ളവരാണ്. ഇന്ന് രാവിലെയോടെ…
Read MoreDay: 26 May 2020
ഈവനിംഗ് ബുള്ളറ്റിൻ;പുതിയ കോവിഡ്-19 രോഗികളുടെ എണ്ണം101.
ബെംഗളൂരു : ഇന്ന് വെകുന്നേരം 5 മണിക്ക് കർണാടക സംസ്ഥാന ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ രോഗ ബാധിതരുടെ എണ്ണം 101. മിഡ് ഡേ ബുള്ളറ്റിനിൽ ഇത് 100 ആയിരുന്നു. കര്‍ണാടകയിലെ ആകെ രോഗബാധിതരുടെ എണ്ണം 2283 ആയി,748 പേര്‍ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു.ഇതില്‍ 43 പേര്‍ ഇന്ന് രോഗമുക്തി നേടിയവര്‍ ആണ്. ബെംഗളൂരു നഗര ജില്ല 2,ബെളഗവി 13,ദക്ഷിണ കന്നഡ 3 ,യാദഗിരി 14 ,ബീദര്‍ 10,കോലാര 2,വിജയപുര 5, ഹാസൻ 13, ചിത്രദുർഗ 20, ഉടുപ്പി…
Read Moreനഗരത്തിൽ ചിലയിടങ്ങളിൽ ഒരാഴ്ച്ചത്തേക്ക് വൈദ്യുതി മുടങ്ങും;സ്ഥലങ്ങൾ ഇവയാണ്..
ബെംഗളുരു :അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നു മുതൽ ജൂൺ 2 വരെ നഗരത്തിലെ ചില ഭാഗങ്ങൾ ഇടവിട്ട് വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം (ബെംഗളൂരു ഇലക്ട്രി സിറ്റി സപ്ലെ കമ്പനി) അറിയിച്ചു. രാജരാജേശ്വരി നഗർ സബ്സ്റ്റേഷനിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്, ഈ സ്റ്റേഷൻ്റെ പരിധിയിലുള്ള സ്ഥലങ്ങളെ വൈദ്യുതി മുടക്കം ബാധിച്ചേക്കാം. ഹാപ്പി വാലി ലേഔട്ട്, പൂർണ പ്രജ്ഞ ലേഔട്ട്, ബനശങ്കരി 6 സ്റ്റേജ്, ഭാരത് ലേഔട്ട്, ദ്വാരക നഗർ, വദ്ര പാളയ, ദ്വാരക നഗർ, ഉത്തര ഹള്ളി മെയിൻ റോഡ് ബി.ഡി.എ 6 സ്‌റ്റേജ് എന്നീ സ്ഥലങ്ങൾ അടുത്ത…
Read Moreമിഡ് ഡേ ബുള്ളറ്റിന്‍;കര്‍ണാടകയില്‍ പുതിയ രോഗികളുടെ എണ്ണം 100;ആകെ രോഗ ബാധിതര്‍ 2282;ആക്റ്റീവ് കേസുകള്‍ 1514.
ബെംഗളൂരു : ഇന്ന് ഉച്ചക്ക് 12 മണിക്ക് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ രോഗ ബാധിതരുടെ എണ്ണം 100. കര്‍ണാടകയിലെ ആകെ രോഗബാധിതരുടെ എണ്ണം 2282 ആയി,722 പേര്‍ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു.ഇതില്‍ 26 പേര്‍ ഇന്ന് രോഗമുക്തി നേടിയവര്‍ ആണ്. ബെംഗളൂരു നഗര ജില്ല 2,ബെളഗവി 13,ദക്ഷിണ കന്നഡ 3 ,യാദഗിരി 14 ,ബീദര്‍ 10,കോലാര 2,വിജയപുര 5, ഹാസൻ 13, ചിത്രദുർഗ 20, ഉടുപ്പി 3, ബാഗൽ കോട്ട് 1, ദാവന ഗെരെ 11 എന്നിങ്ങനെ…
Read Moreകോവിഡ് രോഗം പരത്താന്‍ ഫേസ് ബൂക്കിലൂടെ ആഹ്വാനം ചെയ്ത ടെക്കിക്ക് ജാമ്യമില്ല.
ബെംഗളൂരു: കൊറോണ വൈറസ് പരത്താന്‍ ഫേസ് ബൂക്കിലൂടെ ആഹ്വാനം ചെയ്ത മുന്‍ ഇന്‍ഫോസിസ് ജീവനക്കാരന് ജാമ്യം നിഷേധിച്ച് ഹൈക്കോടതി. ചുമച്ചും മറ്റും സമൂഹത്തില്‍ കൊറോണ പരത്തണം എന്ന് സാമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിച്ച മുസീബ് മുഹമ്മദിനാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. മാര്‍ച്ച് 29 നാണ് ഇയാള്‍ പിടിയിലായത്,പ്രതി വളരെ യധികം വിദ്യാഭ്യാസം ഉള്ള വ്യക്തിയാണ്,ജോലിയുമുണ്ട് ,ഇങ്ങനെ ഒരു പകര്‍ച്ച വ്യാധി ഉള്ള സാഹചര്യത്തില്‍ സമൂഹത്തില്‍ അന്തചിദ്രങ്ങള്‍ വളര്‍ത്തുന്നതിനും ഭയം സൃഷ്ടിക്കുന്നതിനും വേണ്ടി നടത്തിയ ഒരു കാര്യമാണ് എന്ന് പ്രഥമ ദൃഷ്ട്യ മനസ്സിലാകും ഹൈക്കോടതി ജസ്റ്റിസ് കെ…
Read Moreമുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ട് ഒരാഴ്ചയായി;ഇതുവരെ പ്രതിദിന തീവണ്ടി ഓടിത്തുടങ്ങിയില്ല;പ്രതീക്ഷ കൈവിടാതെ ബെംഗളൂരു മലയാളികൾ.
ബെംഗളൂരു: കഴിഞ്ഞ ചൊവ്വാഴ്ച ,മേയ് 19 നാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലേക്ക് നഗരത്തില്‍ നിന്ന് പ്രതി ദിന തീവണ്ടി രണ്ട് ദിവസത്തിന് ശേഷം ഓടിത്തുടങ്ങും എന്ന് റെയില്‍വേ അറിയിച്ചതായി പ്രഖ്യാപിച്ചത്. വൈകുന്നേരം നടത്തുന്ന തന്റെ പ്രതി ദിന വാര്‍ത്താ സമ്മേളനത്തില്‍ ആയിരുന്നു ഈ പ്രഖ്യാപനം,നഗരത്തില്‍ നിന്ന് നാട്ടിലേക്കു പോകാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ആ വാര്‍ത്ത ഒരു ആശ്വാസമായി. എന്നാല്‍ മുഖ്യമന്ത്രിയെ റെയില്‍വേ അറിയിച്ചത് എന്നാ പേരില്‍ വന്ന പ്രഖ്യാപനത്തിന് ശേഷം ഇന്ന് 6 ദിവസം കടന്നു പോയി ,ഏഴാം ദിവസത്തില്‍ എത്തി,ഇതുവരെ…
Read Moreകോവിഡ് രോഗം ഭേദമായ ആൾ ഐസൊലേഷൻ കേന്ദ്രത്തിൽ തൂങ്ങി മരിച്ചു.
ബെംഗളൂരു: കോവിഡ്-19 രോഗമുക്തി നേടിയ 53 കാരനെ ആത്മഹത്യചെയ്തനിലയിൽ കണ്ടെത്തി. രോഗം ഭേദമായി വീട്ടിലേക്ക് പോകുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് കൊപ്പ ടൗൺ സ്വദേശിയായ ഇദ്ദേഹത്തെ ഐസൊലേഷൻ കേന്ദ്രത്തിലെ ശുചി മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സ്ഥിര മദ്യപാനിയായ ഇദ്ദേഹം ദിവസങ്ങളായി മദ്യം ലഭിക്കാത്തതിനെത്തുടർന്ന് മാനസിക സമ്മർദത്തിലായിരുന്നുവെന്നാണ് പോലീസ് കരുതുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് നിരീക്ഷണകേന്ദ്രത്തിലും ഐസൊലേഷൻ വാർഡുകളിലും പ്രവേശിപ്പിച്ച് ആത്മഹത്യ ചെയ്തവരുടെ എണ്ണം അഞ്ചായി.
Read Moreനഞ്ചൻഗുഡിലെ ഫാർമ കമ്പനി പ്രവർത്തനം പുന:രാരംഭിക്കുന്നു.
ബെംഗളൂരു : മൈസൂരു ജില്ലയിലെ കോവിഡ് വ്യാപനത്തിൻ്റെ പ്രധാന കേന്ദ്ര ബിന്ദുവായി മാറിയ നഞ്ചൻഗുഡ് ജൂബിലൻറ് ഫാർമ കമ്പനി പ്രവർത്തനം പുനരാരംഭിക്കാൻ ഒരുങ്ങുന്നു. ഈ കമ്പനിയിലെ ജീവനക്കാർക്കും അവരുടെ കൂടെ താമസിക്കുന്നവർക്കും കുടുംബാംഗങ്ങൾക്കും അടക്കം 74 പേർക്ക് രോഗം ബാധിച്ചിരുന്നു. എവിടെ നിന്നാണ് രോഗാണു കമ്പനിയിൽ എത്തിയത് എന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ചൈനയിൽ നിന്നെത്തിയ അസംസ്കൃത വസ്തുകൾ പരിശോധനക്ക് അയച്ചിരുന്നു എങ്കിലും ഒരു തുമ്പും കണ്ടെത്താൻ കഴിഞ്ഞില്ല. എല്ലാവർക്കും രോഗം ഭേദമായതിനെ തുടർന്ന് പ്രവർത്തനം തുടങ്ങാൻ സർക്കാർ അനുമതി നൽകുകയായിരുന്നു.…
Read More