നോർക്ക പ്രഖ്യാപിച്ച ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്കുള്ള ആദ്യ തീവണ്ടി നാളെ:പ്രതീക്ഷിച്ചത്ര യാത്രക്കാർ റിസർവേഷൻ ചെയ്തിട്ടില്ല;നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോഴും റജിസ്റ്റർ ചെയ്യാം.

norka advance train booking

ബെംഗളൂരു : നഗരത്തിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനിന്റെ അഡ്വാൻസ് ബുക്കിംഗ് നോർക്ക റൂട്ട്സ് ആരംഭിച്ചിട്ട് ഏതാനും ദിവസങ്ങളാായി.

ഇതു വരെ 500 പേർ അഡ്വാൻസ് ബുക്കിംഗ് നടത്തിയതായി നോർക്ക അറിയിച്ചു.

കുറഞ്ഞത് 1200 യാത്രക്കാർ ആവശ്യമാണ്. www.registernorkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് “അഡ്വാൻസ് ട്രെയിൻ ബുക്കിംഗ്” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

http://h4k.d79.myftpupload.com/archives/49059

അതിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂരിപ്പിച്ചതിനു ശേഷം അഡ്വാൻസായി 1000 രൂപ നിക്ഷേപിക്കുക. ടിക്കറ്റുകൾ അലോട്ട് ചെയ്യുന്ന മുറക്ക് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കു SMS ആയി ലഭിക്കുന്നതാണ്.

ഒരാൾക്ക് ഒരു ടിക്കറ്റ് എന്ന രീതിയിൽ മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കു. ഒന്നിൽ കൂടുതൽ യാത്രക്കാർ യാത്രചെയ്യുന്നുണ്ടെങ്കിൽ അവരുടെ ബുക്കിങ് വെവ്വേറെ ചെയ്യേണ്ടതാണ്. ടിക്കറ്റ് കൺഫേം ആയി എസ്.എം.എസ് വന്നതിനു ശേഷം covid19jagratha.kerala.nic.in എന്ന വെബ്‌സൈറ്റിൽ PNR നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണം.

നാളെ പുറപ്പെടുന്ന ട്രെയിൻ സേലം പാലക്കാട് എറണാകുളം വഴി തിരുവനന്തപുരത്തേക്കാണ് യാത്ര. ട്രെയിൻ കടന്നു പോകുന്ന കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സ്റ്റോപ്പ് അനുവദിക്കാൻ സാധ്യത ഉള്ളതായി നോർക്ക ബെംഗളൂരു റീജിയണൽ ഹെഡ് ശ്രിമതി റീസ രഞ്ജിത്  അറിയിച്ചു.

എന്നാൽ സ്റ്റോപ്പുകളെയും ട്രെയിൻ പുറപ്പെടുന്ന സ്റ്റേഷൻ, സമയം എന്നിവയെയും കുറിച്ചുള്ള മറ്റു വിവരങ്ങൾ നോർക്ക ഇതുവരെ പുറത്തുവിട്ടിട്ടില്ല.

കൂടുതൽ വിവരങ്ങൾക്കായി നോർക്ക ബെംഗളൂരു ഓഫീസുമായി ബന്ധപ്പെടാം 080 25585090, 9483275823.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us