ബെംഗളൂരു : കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തുടർനടപടികൾക്കും കേരളത്തിലെ അതിഥി തൊഴിലാളികളുടെ അന്തർ സംസ്ഥാന യാത്രയും ഇതര സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലേക്ക് മടങ്ങി പോകുന്ന മലയാളികളുടെ പ്രവേശന അനുമതി സംബന്ധിച്ച വിവരങ്ങൾക്കും കേരള ഗവ: സെക്രട്ടേറിയറ്റിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന വാർ റൂമുമായി ബന്ധപ്പെടാം. നമ്പർ: 0471 2781100, 2781101. വാട്ട്സ്ആപ്പ് നമ്പർ: 8281312912.
Read MoreDay: 2 May 2020
3 മരണം;600 കടന്ന് കര്‍ണാടക;271 പേര് ആശുപത്രി വിട്ടു.
ബെംഗളൂരു: ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം ,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് കര്‍ണാടകയില്‍ പുതിയതായി 12 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. 3 പേര് മരിച്ചു,69 വയസ്സുകാരന് ദാവനഗരെയിലും 82 കാരന് ബീദറിലും 63 വയസ്സുകാരന് ബെംഗളൂരു നഗരജില്ലയിലും ആണ് മരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 601 ആയി,ഇതുവരെ 25 പേര് മരിച്ചു,271 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു,305 പേര് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍…
Read Moreകൊറോണ യുദ്ധമുഖത്ത് അഹോരാത്രം പ്രവൃത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ആദരമർപ്പിച്ചു ബെംഗളൂരു മലയാളി കൂട്ടായ്മ.
ബെംഗളൂരു : എ.ആർ.റഹ്മാന്റെ സൂപ്പർഹിറ്റ് ഗാനത്തിനു കവർ പതിപ്പുമായി ഇലക്ട്രോണിക് സിറ്റിയിലുള്ള ബെംഗലുരു മലയാളി കൂട്ടായ്മ. മണിരത്നത്തിന്റെ സംവിധാനത്തിൽ 2002–ൽ പുറത്തിറങ്ങിയ ‘കണ്ണത്തിൽ മുത്തമിട്ടാൽ’ എന്ന ചിത്രത്തിലെ ‘വെള്ളൈ പൂക്കൾ’ എന്ന ഗാനത്തിനാണ് ഒരു കൂട്ടം കാലാകാരന്മാർ കവര്‍ പതിപ്പൊരുക്കിയത്. കോവിഡിനെ തുരത്താൻ മുൻനിരയിൽ നിന്നും പോരാടുന്ന ആരോഗ്യ പ്രവർത്തകർക്കായുള്ള ആദരമാണ് ഈ ഗാനമെന്ന് വിഡിയോ പങ്കുവച്ചുകൊണ്ട് അണിയറ പ്രവർത്തകർ കുറിച്ചു. തൊഴിലാളി ദിനമായ ഇന്നലെയാണ് പാട്ട് റിലീസ് ചെയ്തത്. അശ്വിൻ സോമൻ, അർജുൻ.ടി, രേഷ്മ സരിൻ, ശ്രുതി രോഹിത്, അർച്ചന രാജേഷ്, ലോറൻസ്…
Read Moreവിവിധ ജില്ലകളിൽ നിന്നെത്തി നഗരത്തിൽ കുടുങ്ങിയ തൊഴിലാളികളെ തിരിച്ചെത്തിച്ചു.
ബെംഗളൂരു : സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നെത്തി ബെംഗളൂരുവിൽ കുടുങ്ങിയ തൊഴിലാളികളെ സ്വന്തം ഗ്രാമങ്ങളിലേക്ക്അയച്ചു തുടങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗ നിർദേശം പാലിച്ചാണ് തൊഴിലാളികളെ നാടുകളിലേക്ക്എത്തിച്ചത്. കോവിഡ് പരിശോധന നടത്തി രോഗബാധയില്ലെന്നു കണ്ടെത്തിയവരെയാണ് കർണാടക ആർടിസി ബസിൽ കൊണ്ടുപോയത്. ഒരു ബസിൽ അകലം പാലിച്ച് പരമാവധി 25പേരെയാണ് യാത്ര ചെയ്യാൻ അനുവദിക്കുന്നത്. ബെള്ളാരി, ബൈളഗാവി, ഹാവേരി ജില്ലകളിലേക്കായി 6 ബസുകളിലായാണു തൊഴിലാളികളെ കൊണ്ടുപോയത്.
Read Moreരോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 250 കടന്നു;ബെംഗളൂരുവില്‍ പുതിയ കേസുകള്‍ ഇല്ല.
ബെംഗളൂരു: ഇന്നലെ വൈകുന്നേരം 5 മണിക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം കര്‍ണാടകയില്‍ പുതിയതായി 24 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 589 ആയി,ഇതുവരെ 22 പേര് മരിച്ചു,251 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു,316 പേര് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ബെംഗളൂരുവില്‍ പുതിയ കേസുകള്‍ ഇല്ല. മണ്ഡ്യ(8),ബെലഗാവി (3),ദക്ഷിണ കന്നഡ (2),വിജയപുര (1),ദാവനഗരെ (6),കലബുരഗി (2) ധാര്‍ വട് (1),ചിക്ക ബാല്ലപ്പുര (1) എന്നിങ്ങനെ യാണ് പുതിയ കേസുകള്‍. ബെംഗളൂരു നഗര ജില്ലയില്‍…
Read More