കൊറോണ യുദ്ധമുഖത്ത് അഹോരാത്രം പ്രവൃത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ആദരമർപ്പിച്ചു ബെംഗളൂരു മലയാളി കൂട്ടായ്മ.

ബെംഗളൂരു : എ.ആർ.റഹ്മാന്റെ സൂപ്പർഹിറ്റ് ഗാനത്തിനു കവർ പതിപ്പുമായി ഇലക്ട്രോണിക് സിറ്റിയിലുള്ള ബെംഗലുരു മലയാളി കൂട്ടായ്മ. മണിരത്നത്തിന്റെ സംവിധാനത്തിൽ 2002–ൽ പുറത്തിറങ്ങിയ ‘കണ്ണത്തിൽ മുത്തമിട്ടാൽ’ എന്ന ചിത്രത്തിലെ ‘വെള്ളൈ പൂക്കൾ’ എന്ന ഗാനത്തിനാണ് ഒരു കൂട്ടം കാലാകാരന്മാർ കവര്‍ പതിപ്പൊരുക്കിയത്.

കോവിഡിനെ തുരത്താൻ മുൻനിരയിൽ നിന്നും പോരാടുന്ന ആരോഗ്യ പ്രവർത്തകർക്കായുള്ള ആദരമാണ് ഈ ഗാനമെന്ന് വിഡിയോ പങ്കുവച്ചുകൊണ്ട് അണിയറ പ്രവർത്തകർ കുറിച്ചു. തൊഴിലാളി ദിനമായ ഇന്നലെയാണ് പാട്ട് റിലീസ് ചെയ്തത്.

  റേണുകാസ്വാമി വധക്കേസ്: കന്നഡ നടൻ ദർശന്റെ ജയിൽവാസം ഒരു വർഷം പൂർത്തിയാകുന്നു;നാൾ വഴികൾ ഇങ്ങനെ

അശ്വിൻ സോമൻ, അർജുൻ.ടി, രേഷ്മ സരിൻ, ശ്രുതി രോഹിത്, അർച്ചന രാജേഷ്, ലോറൻസ് ക്രിസ്റ്റഫർ എന്നിങ്ങനെ ആറു പേർ ചേർന്നാണ് ഗാനം ആലപിച്ചത്.

ശ്രീജിത്ത് സംവിധാനം ചെയ്ത ഈ വീഡിയോ പൂർത്തീകരിക്കാൻ സഹായിച്ചത് ഫസീൻ ശ്രീകാന്ത് എന്നിവർ ചേർന്നാണ്.
പൂർണമായും മൊബൈൽ ക്യാമെറയിൽ ചിത്രീകരിച്ച ഈ വീഡിയോ എഡിറ്റ് ചെയ്തത് നീരജ് രവീന്ദ്രൻ.

ഈ കോവിഡ് കാലത്തു സാമൂഹിക അകലം പാലിച്ചുകൊണ്ട് ശരത് വിജയൻ, അരുൺരാജ്, സരിൻ സി.കെ എന്നിവർ ചേർന്ന് ദൃശ്യങ്ങൾ പകർത്തി. മണിക്കൂറുകൾക്കകം നിരവധി പേർ കണ്ട ഗാനത്തിനു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ
[masterslider id="10"]

Related posts