ബെംഗളൂരു : ബെംഗളൂരുവിലെ ഹോട്ട്സ്പോട്ട് കേന്ദ്രങ്ങളിൽ വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തന സമയത്തിൽ നിയന്ത്രണം നിലവിൽ വരും.
രാവിലെ 6 മുതൽ ഉച്ചയ്ക്ക് 1 വരെ മാത്രമേ ഇവിടെ സൂപ്പർമാർക്കറ്റുകൾ പച്ചക്കറി പാൽ എന്നിവയെ പ്രവർത്തനാനുമതി.
മെഡിക്കൽ സ്റ്റോറുകൾക്ക് രാത്രിവരെ പ്രവർത്തിക്കാം. കൂടുതൽപേർ റോഡിൽ ഇറങ്ങുന്നത് നിയന്ത്രിക്കുന്നതിന് ഭാഗമായാണ് നടപടി.
നേരത്തെ പച്ചക്കറി സൂപ്പർമാർക്കറ്റുകൾ രാത്രി 9 വരെ പ്രവർത്തിക്കാനുള്ള സമയം അനുവദിച്ചിരുന്നു.
20നു ശേഷം വരുന്ന മാറ്റങ്ങൾ ഇവയാണ്.
കേന്ദ്രം നേരത്തെ പ്രഖ്യാപിച്ചതു പ്രകാരം സംസ്ഥാനാന്തര യാത്രയ്ക്കുള്ള വിലക്ക് മേയ് 3 വരെ തുടരും.
ജില്ല കടന്നുള്ള യാത്രകൾക്കും നിയന്ത്രണം.
കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുള്ള കണ്ടെയ്ൻമെന്റ് സോണുകളിൽ (ഹോട്ട്സ്പോട്ട്) ലോക്ഡൗൺ കർശനമായി നടപ്പാക്കും. ഇവിടെ ആരെയും പുറത്തിറങ്ങാൻ
അനുവദിക്കില്ല.
അവശ്യ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകും.
കണ്ടെയ്ൻമെന്റ് സോണുകളിൽ മജിസ്ട്രേറ്റിന്റെ അധികാരമുള്ള ഇൻസിഡന്റ് കമാൻഡറെ നിയമിക്കും.
ഇവിടങ്ങളിൽ പൊലീസിനെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി പ്രത്യേക സംഘങ്ങളും രൂപീകരിക്കും.
പാസുകളുള്ള വാഹനങ്ങൾ മാത്രമേ നിരത്തിൽഅനുവദിക്കു.
പുതിയ കർഫ്യൂ പാസുകൾ അനുവദിക്കില്ല, അവശ്യസേവന മേഖലയിൽ പ്രവർത്തിക്കുന്നവ
നേരത്തെ അനുവദിച്ച പാസുകളുടെ കാലാവധി മെയ് 3 വരെ നീട്ടി.