വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രയില്‍ നഗരത്തില്‍ കുടുങ്ങിപ്പോയ പ്രവാസികളെ നാട്ടിലെത്തിച്ച് കെ.എം.സി.സി.

ബെംഗളൂരു : കൊറോണ വൈറസ് ബാധ പകരുന്ന സാഹചര്യവും അതിനെ തുടര്‍ന്നുള്ള ലോക്ക് ഡൌനും മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് പോലും യാത്ര ചെയ്യുക എന്ന് കഠിനമായ കാര്യമാണ്,നിരവധി കടമ്പകള്‍ കടന്നാല്‍ മാത്രമേ ഒരു ജില്ലക്ക് ഉള്ളില്‍ തന്നെ യാത്ര ചെയ്യാന്‍ കഴിയുകയുള്ളൂ,എന്നാല്‍ ഈ നഗരത്തില്‍ പെട്ടുപോയ ഒരു പിടി മനുഷ്യരെ എല്ലാ വെല്ലുവിളികളും ഏറ്റെടുത്ത് ഒരു സംഘടന നാട്ടില്‍ എത്തിച്ചിരിക്കുകയാണ്,അത് ആരായിരിക്കും എന്നാ കാര്യത്തില്‍ കുറച്ചു കാലമായി എങ്കിലും ഈ നഗരത്തില്‍ ജീവിക്കുന്നവര്‍ക്ക് സംശയം തോന്നാന്‍ വഴിയില്ല,നിരവധിയായ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നഗരത്തില്‍ മുന്നില്‍ നിന്ന് നയിക്കുന്ന സംഘടനയാണ് ആള്‍ ഇന്ത്യ കെ എം സി സി.

കഴിഞ്ഞ 22 തീയതിക്കും സമീപ ദിവസങ്ങളിലും ബെംഗളൂരു കെമ്പെഗൌഡ വിമാനത്താവളത്തില്‍ വിമാനമിറങ്ങി കേരളത്തിലേക്ക് പോകാന്‍ ഉദ്ദേശിച്ച നിരവധി പ്രവാസികളാണ് ഈ നഗരത്തില്‍ കുടുങ്ങിപ്പോയത്.അതില്‍ പലര്‍ക്കും നഗരത്തില്‍ വേണ്ടത്ര പരിചയമോ പരിചയക്കാരോ ബന്ധുക്കളോ ഇല്ല.

ഇവരെ എല്ലാം കര്‍ണാടക സര്‍ക്കാര്‍ നിരീക്ഷണത്തിനായി പല ആശുപത്രികളിലേക്കും മാറ്റി,ആകാശ് എന്നാ സ്വകാര്യ ആശുപത്രിയും ഇതില്‍ ഉള്‍പ്പെടുന്നു,14 ദിവസങ്ങള്‍ക്കു ശേഷം ഇതില്‍ പലരും കൊരന്റൈന്‍ കഴിഞ്ഞ് പുറത്തിറങ്ങി,കഴിഞ്ഞ അഞ്ചാം തീയതിയോടെ ഈ ആശുപത്രിയുമായി ഉണ്ടായിരുന്ന സര്‍ക്കാരിന്റെ കരാറും അവസാനിച്ചു,അവിടെ ഉണ്ടായിരുന്ന ആളുകളോടെ പുറത്തുപോകാന്‍ അവര്‍ ആവശ്യപ്പെട്ടു.

ഇതില്‍ കെ.എം.സി.സി.സിയുമായി ബന്ധപ്പെട്ട എല്ലാവരെയും അവരുടെ കെട്ടിടമായ നിംഹാന്‍സ് ന് സമീപമുള്ള സി.എച് സെന്ററിന് സമീപത്തു ഉള്ള ലോഡ്ജില്‍ താമസിപ്പിക്കാന്‍ ഉള്ള ശ്രമം കെ എം സി സി നടത്തി ,എന്നാല്‍ ലോഡ്ജ് കാരുടെ നിസ്സഹകരണം കാരണം അത് വിജയിച്ചില്ല,തുടര്‍ന്ന് മറ്റൊരു താമസ സൌകര്യം കെ എം സി സി ഏര്‍പ്പാടാക്കി കൊടുക്കുകയായിരുന്നു എന്ന് ബെംഗളൂരു ഘടകം ജനറല്‍സെക്രട്ടറിയും ഓള്‍ ഇന്ത്യ അധ്യക്ഷനുമായ നൌഷാദ് എ.കെ പറയുന്നു.

തുടര്‍ന്ന് 12 പേര്‍ അടങ്ങുന്ന ഈ സംഘത്തെ നാട്ടിലെത്തിക്കുക എന്നത് ആയിരുന്നു മറ്റൊരു വെല്ലുവിളി,സംസ്ഥാനത്തെ ഒരു സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനെ ബന്ധപ്പെടുകയും അദ്ധെഹത്തിന്റെ സഹായം കൊണ്ട് മൈസുരു കളക്ടറില്‍ നിന്ന് യാത്ര രേഖകള്‍ വാങ്ങിക്കുകയും ചെയ്തു ,വയനാട് കളക്ടര്‍ കൂടി സഹായിച്ചതോടെ ഇന്നലെ ഉച്ചക്ക് 12 മണിയോടെ കെ എം സി സിയുടെ തന്നെ വാഹനത്തില്‍ നഗരത്തില്‍ നിന്ന് പുറപ്പെട്ട ഇവര്‍ വൈകുന്നേരം 5 :45 ഓടെ കര്‍ണാടക-കേരള അതിര്‍ത്തിയില്‍ എത്തി.

അവിടുത്തെ ഉദ്യോസ്ഥര്‍ ഒരു മണിക്കൂറോളം വൈകിച്ചതായും ശ്രീ നൌഷാദ് പറയുന്നു. അര്‍ദ്ധരാത്രിയോടെയും പുലര്ച്ചയോടെയുമായി ഓരോരുത്തരും സ്വന്തം വീട്ടിലെത്തി.

അതെ സമയം തങ്ങള്‍ വളരെ ബുദ്ധിമുട്ടി ആളുകളെ നാട്ടില്‍ എത്തിച്ചതിന് ശേഷം ചില സംഘടനകളും സര്‍ക്കാര്‍ ഏജന്‍സികളും ഇതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതായി ,അല്ലെങ്കില്‍ അതെ രീതിയിലുള്ള വാര്‍ത്തകള്‍ പല മാദ്ധ്യമങ്ങളിലൂടെയും പ്രചരിക്കുന്നതായി ശ്രീ നൌഷാദ് അറിയിച്ചു,മറ്റൊരു സര്‍ക്കാര്‍ ഏജന്‍സിയും തങ്ങളെ ഈ ഉദ്യമത്തില്‍ സഹായിച്ചിട്ടില്ല എന്ന് അദ്ദേഹം പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us