ബെംഗളുരു : വേനൽ കടുത്തതോടെ അപ്പാർട്മെന്റുകളിലും മറ്റും ടാങ്കറുകളിൽ എത്തിക്കുന്നത് മലിനജലമെന്ന പരാതി വ്യാപകം.
കോളറ പകരുന്നതിന്റെ പശ്ചാത്തലത്തിൽ ബിബിഎംപി നടത്തിയ പരിശോധനയിൽ തട്ടുകടകളിൽ ഉപയോഗിക്കുന്ന ജലത്തിലും മറ്റും ഇ-കോളിയുടെ അംശം കണ്ടെത്തിയിട്ടുണ്ട്.
രാസമാലിന്യം കലർന്ന തടാകങ്ങളിൽ നിന്ന് യാതൊരു പരിശോധനയും കൂടാതെയാണ് ടാങ്കറുകളിൽ ജലം നിറയ്ക്കുന്നത്. വൻകിട അപ്പാർട്മെന്റുകളിൽ ശുദ്ധീകരണ പ്ലാന്റുകളുണ്ടെങ്കിലും ഇടത്തരം അപ്പാർട്മെന്റുകളിലും വീടുകളിലും മലിനജലം തന്നെയാണ്
നേരിട്ട് ഉപയോഗിക്കുന്നത്.
ഹോട്ടലുകളിലും വഴിയോര വിൽപന കേന്ദ്രങ്ങളിലും ഉപയോഗിക്കുന്ന ജലം പരിശോധിക്കാൻ പോലും നിലവിൽ സംവിധാനമില്ല.
ഭക്ഷണം പാചകം ചെയ്യാൻ ശുദ്ധീകരിച്ച ജലം ഉപയോഗിക്കുന്നത് ചുരുക്കം ഹോട്ടലുക
ളിൽ മാത്രമാണ്. നഗരത്തിലെ തടാകങ്ങളിലെ ജലം നേരിട്ട് ഉപയോഗിക്കാൻ സാധിക്കില്ലെന്ന്
കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
സീവേജ് മാലിന്യം നേരിട്ട് തടാകങ്ങളിലേക്ക് ഒഴുക്കുന്നതാണ് ഇ-കോളി ബാക്ടീരിയകളു
ടെ തോത് കൂടാൻ ഇടയാക്കുന്നത്. അമിതമായ മീഥേൻ വാതകത്തിന്റെ സാന്നിധ്യം കാരണം തടാകങ്ങൾ കത്തുന്നതും പതിവാണ്.