ആരും തിരക്കുള്ള സ്ഥലത്തേക്ക് പോകരുത് എന്ന് എല്ലാവരേയും ഉപദേശിച്ച മുഖ്യമന്ത്രി 2000 ഓളം ആളുകൾ പങ്കെടുത്ത കല്യാണച്ചടങ്ങിൽ സംബന്ധിച്ചു;വിവാദം.

ബെംഗളൂരു: വിവാഹങ്ങളിൽ ജനക്കൂട്ടം പങ്കെടുക്കരുതെന്ന കോവിഡ് പ്രതിരോധ നിർദേശത്തെ കാറ്റിൽ പറത്തി, വമ്പൻ ആഘോഷവുമായി ബിജെപി നേതാവിന്റെ മകളുടെ വിവാഹം.

കർണാടക നിയമസഭാ കൗൺസിൽ അംഗം (എംഎൽസി) മഹന്തേഷ് കവതഗിമഠിന്റെ മകളുടെ കല്യാണത്തിൽ പങ്കെടുത്തത് മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ രണ്ടായിരത്തോളം പേർ.

ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വിമർശനം ഉയരുന്നു.

കോവിഡിനെ തുടർന്നുള്ളസർക്കാർ മാർഗനിർദേശം മുഖ്യമന്ത്രിക്കും ഭരണകക്ഷിക്കുംബാധകമല്ലേ എന്നാണ് ഒരു ചോദ്യം.

ബൈളഗാവി ഉദയംബാന വ്യവസായ മേഖലയിലെ ഷാൻ ഗാർഡൻസിൽ നടന്ന വിവാഹത്തിനു മുഖ്യമന്ത്രി യെഡിയുരപ്പയും ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയും
സന്നിഹിതരായിരുന്നു.

ജനം ഒത്തു കൂടുന്ന മാളുകളും മൾട്ടിപ്ലക്സ് തിയറ്ററുകളും ഒരാഴ്ചത്തേക്ക് അടച്ചിട്ട് പാർട്ടികളും കൺവൻഷനുകളുംഉപേക്ഷിക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന സമയത്ത് നടന്ന വിവാഹത്തിലെ ജനബാഹുല്യമാണ് വലിയ ചർച്ചയായത്.

ബെംഗളൂരുവിൽ നടക്കുന്ന വിവാഹപാർട്ടികളിൽ 100 പേരിലധികം പങ്കെടുക്കാൻ പാടില്ലെന്ന് കമ്മിഷണർ ബി.എച്ച് അനിൽകുമാർ സർക്കുലറും പുറത്തിറക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us