ബെംഗളൂരു : ഈ രാജ്യത്തെ ഓരോ പൗരനും തന്റെ അഭിമാനവും അസ്ഥിത്വവും ഉയര്‍ത്തിപ്പിടിച്ച് ജീവിക്കാനുള്ള അവകാശം ഭരണഘന ഉറപ്പു നല്‍കുന്നുണ്ടെന്ന് കേരള പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ പറഞ്ഞു.
എ ഐ കെ എം സി സി ബംഗ്ലൂരു സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച മുസ്ലിം ലീഗ് സ്ഥാപക ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനാ രുപീകരണ വേളയില്‍ മുസ്ലിം ലീഗ് നേതാവായിരുന്ന ഖാഈദേ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ സംഭാവനകള്‍ പ്രത്യേകം അനുസ്മരിക്കപ്പെടേണ്ടതാണ്.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് അഭിമാനത്തോടെ ജീവിക്കാന്‍ സാധിച്ചത് അദ്ദേഹത്തിന്റെ ഇടപെടലുകള്‍ മൂലമാണ്.
രാജ്യത്തെ മൊത്തം പൗരന്മാരെ ഡിറ്റന്‍ഷന്‍ ക്യാമ്പുകളിലേക്ക് അയക്കുന്നതിന് പകരം മോദിയേയും അമിത്ഷായേയും മാത്രം അയച്ചാല്‍ മതിയാകും.
ഈ രാജ്യത്ത് ജനച്ചുവളര്‍ന്ന ഒരാളും പൗരത്വം തെളിയിക്കേണ്ട ആവശ്യമില്ല. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഇത്തരം മനുഷ്യത്വ വിരുദ്ധമായ നടപടികളോട് നിസ്സഹകരിച്ചും പ്രതിരോധിച്ചും നമ്മള് തോല്‍പ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗ്ലൂരു നഗരത്തിന് വേണ്ടി കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ പുലികേഷ്നഗര് എ.സി.പി തബാറക് ഫാത്വിമ പറഞ്ഞു.
ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിക്ക് കീഴിൽ എ ഐ കെ എം സി സി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തന്നെ വിസ്മയിപ്പിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എ ഐ കെ എം സി സി പുതുതായി ഈ അക്കാദമിക വർഷം ആരംഭിക്കുന്ന പഞ്ചവത്സര സിവിൽ സർവീസ് പരിശീലന പരിപാടിയുടെ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു.
ലോക വനിതാ ദിനത്തോടനുബന്ധിച്ച് ബംഗ്ലൂരു പോലീസ് ഏകദിന സ്റ്റേഷൻ ഇൻ ചാർജ് ആക്കി ആദരിച്ച സഫനക്ക് എ ഐ കെ എം സി സി യുടെ ഉപഹാരം തബാറക് ഫാത്വിമ നൽകി.
സമൂഹ വിവാഹ പരിപാടികളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടന്നു.
പ്രസിഡന്റ് ടി ഉസ്മാൻ അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ദേശീയ സമിതി അംഗം ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി.
അമാനത്ത് കോ ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ഹബീബ്, ഗായകൻ താജുദ്ദീൻ വടകര, നാസർ നീല സന്ദ്ര പ്രസംഗിച്ചു.ജന.സെക്രട്ടറി എം കെ നൗഷാദ് സ്വാഗതവും സെക്രട്ടറി ഡോ എം എ അമീറലി നന്ദിയും പറഞ്ഞു.
News Courtesy : KMCC
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.