ബെംഗളൂരു : കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ബെംഗളൂരു നഗര – ഗ്രാമ ജില്ലയിലെ എല്ലാ സ്കൂളുകൾക്കും അനിശ്ചിതകാലത്തേക്ക് അവധി നൽകിയതായി പ്രൈമറി ,സെക്കൻ്ററി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി സുധാകർ അറിയിച്ചു. 5 ക്ലാസുവരെ ഉള്ള വിദ്യാർത്ഥികൾക്ക് നാളെ മുതൽ സ്കൂൾ ഇല്ല. സംസ്ഥാന ആരോഗ്യ കമ്മീഷണർ പങ്കജ് കുമാർ പാണ്ഡെയുടെ ഉപദേശത്തെ തുടർന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന മീറ്റിങ്ങിൽ ആണ് ഈ തീരുമാനം. ഇന്നലെ തന്നെ എൽ.കെ.ജി., യുകെ ജിക്ക് അവധി പ്രഖ്യാപിച്ചിരുന്നു. All primary classes in BBMP…
Read MoreDay: 9 March 2020
കർണാടകയിൽ ആദ്യത്തെ”കോവിഡ്-19″പോസിറ്റീവ് റിപ്പോർട്ട് ചെയ്തു.
ബെംഗളൂരു : കർണാടകയിലെ ആദ്യത്തെ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യയടക്കം ഉള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയിൽ നിന്ന് നഗരത്തിലെത്തിയ 40കാരൻ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസിൽ (RGICD) ചികിൽസയിലാണ് എന്നാണ് വാർത്തകൾ. രോഗിയുടെ ഭാര്യയും മകളും സഹപ്രവർത്തകരുടെയും ടെസ്റ്റ് ഫലം ഇനിയും പുറത്ത് വന്നിട്ടില്ല. A 40-year-old man who returned from US has been found positive for Covid-19 in Bengaluru. That’s the first case of…
Read Moreഫുട്ബാൾ ടൂർണമെൻ്റ് നടത്തി.
ബെംഗളൂരു : കേരളാ എൻജിനിയേർസ് അസോസിയേഷൻ ബെഗളൂരു സംഘടിപ്പിച്ച ഫുട്ബോൾ ടുർണമെന്റ് ഫെബ്രുവരി 29 മാർച്ച് 1 തീയതികളിൽ വൈറ്റ്ഫീൽഡ് യുണൈറ്റഡിൽ വച്ച് വിജയകരമായി നടന്നു. 180 പൂർവ്വവിദ്യാർത്ഥികള് പങ്കെടുത്ത ടൂർണമെന്റിൽ 20 ടീമുകൾ ഉണ്ടായിരുന്നു. തിരുപ്പൂര്‍ അവിനാശിയ്ക്ക് സമീപം നടന്ന കെഎസ്ആര്‍ടിസി ബസ് അപകടത്തിൽ മരണപ്പെട്ട സനൂപ് ഉൾപ്പെട്ട ടി കെ എം അലുമിനി ജേതാക്കളായി. ഈ വിജയം സനൂപിനായി സമർപ്പിച്ചു. ഫുട്ബോൾ ടുർണമെൻ്റി്റിന് മുന്നോടിയായി സനൂപിനും അപകടത്തിൽ മരണപ്പെട്ട മറ്റുള്ളവരുടെയും ആത്മാവിന് നിത്യശാന്തി നേർന്നു. വാർത്ത നൽകിയത് : Arjun Sundaresan…
Read Moreസൂക്ഷിക്കുക….കൊറോണ ഭീതിക്ക് പിന്നാലെ നഗരത്തിൽ കോളറ പടർന്നു പിടിക്കുന്നു;ഉപയോഗിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പ് വരുത്തുക.
ബെംഗളുരു : കൊറോണ രീതിക്ക് പിന്നാലെ നഗരത്തിൽ ജലത്തിലൂടെ പകരുന്ന സാംക്രമിക രോഗമായ കോളറ പടർന്ന് പിടിക്കുന്നു. നഗരത്തിൽ കോളറ വ്യാപിക്കുന്നതു ശുദ്ധജല വിതരണ ശ്യംഖലയിൽ മലിനജലം കൂടിക്കലർന്നിട്ടെന്നു സംശയം. സർജാപുര, മഹാദേവപുര, ബൊമ്മനഹള്ളി, ബാഗളൂർ ലേ ഔട്ട്, കോറമംഗല, എച്ച്എസ് ആർ ലേ ഔട്ട്, കസവനഹള്ളി തുടങ്ങിയ സ്ഥലങ്ങളിലേ ക്കു പൈപ്പ് വഴിയുള്ള ശുദ്ധജ ല വിതരണം നിർത്തിവയ്ക്കാൻ ബിബിഎംപി നിർദേശം നൽകി. കോളറയുടെ ഉറവിടം കണ്ടിത്തും വരെ ഈ മേഖലകളിൽ ടാങ്കർ ജലം എത്തിക്കാനാണ് ബിഡബ്ലുഎസ്എബിക്കു (ബെംഗളുരു വാട്ടർ സപ്പെ ആൻഡ്…
Read Moreബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളിയെ ബസിൽ മരിച്ച നിലയിൽ കണ്ടെത്തി.
ബെംഗളൂരു : മലപ്പുറം പുത്തൂർ പളളിക്കൽ സ്വദേശി അബ്ദുൾ ലത്തീഫ് (51) ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ ബസ്സിൽവെച്ച് മരണപെട്ടു. ഇന്നലെ രാത്രി കോഴിക്കോട്നിന്നും ബെംഗളൂരുവിലേക്ക് വരുന്ന ഒരു സ്വകാര്യ ബസ്സിൽവെച്ചാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. സ്ലീപ്പർകോച്ച് ബസിൻ്റെ ബർത്തിലായിരുന്നതിനാൽ മരണവിവരം മറ്റുളള യാത്രക്കാർ അറിയാൻ വൈകുകയായിരുന്നു. കാലത്ത് ഇദ്ധേഹം ഉണരാത്തത് ശ്രദ്ധയിൽപെട്ട ബസ്സ് ജീവനക്കാർ മരണവിവരം ബെംഗളൂരു കെ എം സി സിയെ അറിയിക്കുകയായിരുന്നു. പ്രവർത്തകർ സ്ഥലത്തെത്തി ആവശ്യമായ കാര്യങ്ങൾ ചെയ്തുവരുന്നുണ്ട് മൃതദേഹം ഇപ്പോൾ വിക്ടോറിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.…
Read Moreആദായനികുതി വകുപ്പിനെ പറ്റിച്ച് കമ്പനികളിൽ നിന്ന് ലക്ഷങ്ങൾ കോഴ വാങ്ങി;ഇൻഫോസിസ് ജീവനക്കാർ അറസ്റ്റിൽ.
ബെംഗളൂരു : ആദായനികുതി വകുപ്പിനെ സെൻട്രലൈസ്ഡ് പ്രോസസിംഗ് സെൻറർ (സി .പി .സി )യുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മൂന്ന് ഇൻഫോസിസിൽ ജീവനക്കാർ നികുതി റീഫണ്ട് പെട്ടെന്ന് ലഭ്യമാക്കാൻ കോഴ വാങ്ങിയതിന് അറസ്റ്റിലായി. രേണുകാ കാന്ത കല്യാൺ കുമാർ (26), ദേവേശ്വർ റെഡ്ഡി ( 28), പ്രകാശ് 26 എന്നിവരാണ് അറസ്റ്റിലായത്. പത്തു ലക്ഷത്തിനു മുകളിൽ നികുതി റീഫണ്ട് ലഭിക്കുന്ന വൻകിട സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന തുകയുടെ 4 ശതമാനം കമ്മീഷനാണ് സംഘം ആവശ്യപ്പെടുന്നത്. ഇവരിൽ നിന്ന് മൂന്ന് ലക്ഷം രൂപയും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. സിപിസി…
Read Moreനഗരത്തിലെ ജനവാസ മേഖലയിൽ പുലിയിറങ്ങി;ഭീതിയോടെ ജനങ്ങൾ;പട്രോളിംങ് ശക്തമാക്കി വനം വകുപ്പ്.
ബെംഗളുരു : പീനിയയിൽ ജനവാസ മേഖലയിലൂടെ പുള്ളിപ്പുലി ചുറ്റിയടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെ പ്രദേശവാസികളുടെ ഭീതിയകറ്റാൻ നടപടിയുമായി വനംവകുപ്പ്. തിഗളറപാളയ മെയിൻ റോഡിലൂടെ പുള്ളിപ്പുലി നടന്നു പോകുന്ന ദ്യശ്യം കഴിഞ്ഞദിവസമാണ് സിസി ക്യാമറയിൽ പതിഞ്ഞത്. ഇതിനും ദിവസങ്ങൾക്കു മുൻപു പുലിയുടേതെന്നു കരുതുന്ന കാലടയാളം വനം വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്നു പുലിയുടെ സാന്നിധ്യമുണ്ടായ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സിസിടിവി സ്ഥാപിച്ച വനംവകുപ്പ്, ജനങ്ങളുടെ സുരക്ഷയ്ക്കായി രാത്രിയും രാവിലെയുമായി 7 സുരക്ഷാ ഉദ്യോഗസ്ഥരെ ഈ മേഖലയിൽ പട്രോളിങ്ങിന് നിയോഗിച്ചിട്ടുണ്ട്. പുലിയുടെ ചിത്രം വ്യക്തമായശേഷം തുടർനടപടികൾ…
Read More