ബെംഗളുരു :ഇന്ത്യയിലെ സിലിക്കൺ വാലി ആണെങ്കിലും ബെംഗളൂരുവിൽ താമസിക്കുന്നവർ നേരിടുന്നപ്രശ്നങ്ങളിലൊന്നാണു കടകളിലും ബസുകളിലുമൊന്നും 10 രൂപ നാണയം സ്വീകരിക്കില്ലെന്നത്.
http://bangalorevartha.in/archives/12167
എന്നാൽ, ഇനി മുതൽ ബസുകളിൽ 10 രൂപ നാണയങ്ങൾ സ്വീകരിക്കണമെന്നു കണ്ടക്ടർമാർക്കു കർശന നിർദേശം നൽകിയിരിക്കുകയാണ് ബിഎംടിസി,
10 രൂപ നാണയം വ്യാജമാണെന്ന പ്രചാരണത്തിന് പിന്നാലെയാണ് 10 രൂപ നാണയങ്ങൾക്ക് അപ്രഖ്യാപിത നിരോധനം വന്നത്.
http://bangalorevartha.in/archives/3172
നാണയം വ്യാജമല്ലെന്നു പല വട്ടം റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടും ഫലമുണ്ടായില്ല. നഗരത്തിലെ ചില ടോൾ ബൂത്തുകളും സർക്കാർ സ്ഥാപനങ്ങളും
പോലും പത്തിന്റെ തുട്ടിനോട്
മുഖംതിരിക്കാറുണ്ട്.
ബിഎംടിസി ബസുകളെ മാതൃകയാക്കി
വ്യാപാര സ്ഥാപനങ്ങളും 10 രൂപ നാണയം സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നഗരവാസികൾ.