ബെംഗളൂരു :സ്ത്രീകൾക്കു രാത്രി സുരക്ഷിതമായി പുറത്തിറങ്ങാൻ പ്രചോദനമേകി, ബെംഗളൂരു സിറ്റി പൊലീസുംസന്നദ്ധ സംഘടന “ദുർഗ’യും
ചേർന്ന് ആരംഭിച്ച സ്ത്രീസൗഹൃദ സോണുകളിൽ ആദ്യദിനത്തിൽ തന്നെ സ്ത്രീകളുടെവൻ പങ്കാളിത്തം.
സമൂഹത്തിന്റെ വിവിധ മേഖലകളിലും വിവിധപ്രായത്തിലുമുള്ള സ്ത്രീകൾ
ഇവിടെ സൗഹൃദം പങ്കിടാനെത്തി.
സൗത്ത്-ഈസ് ഡിവിഷനിൽ സ്ത്രീകൾ പോകാൻ മടിക്കുന്ന 8 സ്ഥലങ്ങളിൽ ദിവസവും രാത്രി 7 മുതൽ 10 വരെ
സ്ത്രീകൾക്കു സമയം ചെലവഴിക്കാൻ സാഹചര്യമൊരുക്കുന്നതാണ് “ആച്ചെ ബന്നി ” (പുറത്തുവരൂ) “ബി ടുഗെദർ ബെംഗളൂരു” എന്നീ സന്ദേശങ്ങളുമായുള്ള പ്രചാരണ പരിപാടി.
മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അനിൽ കുംബ്ലെ ഉൾപ്പെടെയുള്ളവർ പ്രചാരണ പരിപാടികൾക്ക് പിൻതുണയുമായി മുന്നോട്ട് വന്നിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.