ബെംഗളൂരു : വിധവയായ യുവതിയെ പറ്റിച്ച് 27 കോടി രൂപയും 3 കിലോ സ്വർണവുമായി സിദ്ധൻ കടന്നു കളഞ്ഞു. പരാതിയുമായി വീട്ടമ്മ പോലീസ് സ്റ്റേഷനിൽ. 2009 ൽ ഭർത്താവ് നഷ്ടപ്പെട്ട യുവതി തൻ്റെ 3 ആൺമക്കളുമൊത്ത് രാമമൂർത്തി നഗറിൽ ആണ് താമസം. അവർക്ക് നിരവധി സ്ഥലങ്ങൾ നഗരത്തിലെ താവരക്കെരെയിലും മറ്റു സ്ഥലങ്ങളിലായും ഉണ്ട്. കോലാറിൽ ഒരു ഫാം ഹൗസും ഉണ്ട്. ഭർത്താവ് മരിച്ചതോടെ ബന്ധുക്കളുമായി നിരന്തരമായ വസ്തു തർക്കവും ഉടലെടുത്തു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി നിരവധി “ശക്തി”കളുള്ള സിദ്ധനായ ബംഗാർപേട്ടുകാരൻ നാഗരാജിനെ പരിചയപ്പെടുന്നത്. ചാത്തൻ…
Read MoreDay: 27 February 2020
പ്രശാന്ത് കിഷോറിൻ്റെ തോളിലേറി നഷ്ട പ്രതാപം വീണ്ടെടുക്കാൻ ജെ.ഡി.എസ്.
ബെംഗളൂരു : അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനതാദൾ എസിനെ പുനഃസംഘടിപ്പിക്കാനായി തന്ത്രം മെനയുന്നതിന് തിരഞ്ഞെടുപ്പ് നയതന്ത്രരജ്ഞൻ പ്രശാന്ത് കിഷോറുമായിചർച്ച നടത്തിയതായി കക്ഷിനേതാവ് കുമാരസ്വാമി. നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും ദൾ ഏറ്റുവാങ്ങിയ ദയനീയ പരാജയങ്ങളുടെ പശ്ചാത്തലത്തിൽ പാർട്ടിയെ ശാക്തീകരിക്കാൻ ഇന്ത്യൻപൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി(ഐ-പാക്) അധ്യക്ഷൻ പ്രശാന്ത് കിഷോറുമായി ചർച്ച നടത്തുന്നതായി ചില നേതാക്കൾ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യമാണ് കുമാരസ്വാമി സ്ഥിരീകരിച്ചത്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 37 സീറ്റ് ലഭിച്ച ദൾ,2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കി മത്സരിച്ചിട്ടും ഒരു സീറ്റിൽ ഒതുങ്ങി…
Read Moreബന്ദിനിടെ പൊതു മുതൽ നശിപ്പിക്കുന്നവർക്ക് “മുട്ടൻ പണി”യുമായി ഹൈക്കോടതി.
ബെംഗളൂരു: ബന്ദിനിടെ പൊതുമുതൽ നശിപ്പിക്കുന്ന വരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ഹൈക്കോടതി. കർണാടക ബന്ദ് ഉൾപ്പെടെ നാശനഷ്ടമുണ്ടായ എല്ലാ സംഭവങ്ങളിലും ഇതു കീഴ് വഴക്കമാക്കാനും ഹൈക്കോടതി സർക്കാരിനു നിർദേശം നൽകി. നാശനഷ്ടങ്ങളുടെ കണക്ക്ടുക്കാൻ ഹൈക്കോടതി റിട്ട.ജഡ്ജി ജസ്മിസ്മുഹമ്മദ് ഗൗസിന്റെ നേതൃത്വത്തിൽ സമിതിക്കും രൂപം നൽകി. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ പ്രതിഷേധക്കാരിൽ നിന്നു പണം ഈടാക്കും.
Read More“ആച്ചെ ബന്നി”മെഗാഹിറ്റ് ആയി സ്ത്രീ സൗഹൃദ സോണുകൾ.
ബെംഗളൂരു :സ്ത്രീകൾക്കു രാത്രി സുരക്ഷിതമായി പുറത്തിറങ്ങാൻ പ്രചോദനമേകി, ബെംഗളൂരു സിറ്റി പൊലീസുംസന്നദ്ധ സംഘടന “ദുർഗ’യും ചേർന്ന് ആരംഭിച്ച സ്ത്രീസൗഹൃദ സോണുകളിൽ ആദ്യദിനത്തിൽ തന്നെ സ്ത്രീകളുടെവൻ പങ്കാളിത്തം. സമൂഹത്തിന്റെ വിവിധ മേഖലകളിലും വിവിധപ്രായത്തിലുമുള്ള സ്ത്രീകൾ ഇവിടെ സൗഹൃദം പങ്കിടാനെത്തി. സൗത്ത്-ഈസ് ഡിവിഷനിൽ സ്ത്രീകൾ പോകാൻ മടിക്കുന്ന 8 സ്ഥലങ്ങളിൽ ദിവസവും രാത്രി 7 മുതൽ 10 വരെ സ്ത്രീകൾക്കു സമയം ചെലവഴിക്കാൻ സാഹചര്യമൊരുക്കുന്നതാണ് “ആച്ചെ ബന്നി ” (പുറത്തുവരൂ) “ബി ടുഗെദർ ബെംഗളൂരു” എന്നീ സന്ദേശങ്ങളുമായുള്ള പ്രചാരണ പരിപാടി. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ…
Read Moreഇനി 10 രൂപ നാണയം നിങ്ങളുടെ സമാധാനം കെടുത്തില്ല!
ബെംഗളുരു :ഇന്ത്യയിലെ സിലിക്കൺ വാലി ആണെങ്കിലും ബെംഗളൂരുവിൽ താമസിക്കുന്നവർ നേരിടുന്നപ്രശ്നങ്ങളിലൊന്നാണു കടകളിലും ബസുകളിലുമൊന്നും 10 രൂപ നാണയം സ്വീകരിക്കില്ലെന്നത്. http://bangalorevartha.in/archives/12167 എന്നാൽ, ഇനി മുതൽ ബസുകളിൽ 10 രൂപ നാണയങ്ങൾ സ്വീകരിക്കണമെന്നു കണ്ടക്ടർമാർക്കു കർശന നിർദേശം നൽകിയിരിക്കുകയാണ് ബിഎംടിസി, 10 രൂപ നാണയം വ്യാജമാണെന്ന പ്രചാരണത്തിന് പിന്നാലെയാണ് 10 രൂപ നാണയങ്ങൾക്ക് അപ്രഖ്യാപിത നിരോധനം വന്നത്. http://bangalorevartha.in/archives/3172 നാണയം വ്യാജമല്ലെന്നു പല വട്ടം റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടും ഫലമുണ്ടായില്ല. നഗരത്തിലെ ചില ടോൾ ബൂത്തുകളും സർക്കാർ സ്ഥാപനങ്ങളും പോലും പത്തിന്റെ തുട്ടിനോട് മുഖംതിരിക്കാറുണ്ട്. ബിഎംടിസി…
Read More