ബംഗളുരു : പൗരത്വ നിയനെതിരെ ബിദറിലെ സ്കൂളിൽഅവതരിപ്പിച്ച് നാടകത്തിൽ പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതിയിൽ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ പ്രധാനഅധ്യാപികയുടെയും വിദ്യാർഥിനിയുടെ അമ്മയുടെയും ജാമ്യാപേക്ഷവിധി പറയാൻ 14ലേക്ക് മാറ്റിവച്ചു.
കോടതി ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ,
കേസ് രാഷ്ട്രീയ പ്രേരിതമാണെനും ബീദർപോലെ ചെറിയ നഗരത്തിൽ ജീവിക്കുന്ന ഇവർ സംസ്ഥാനത്തിനു ഭീഷണിയല്ലെന്നും അഭിഭാഷകൻ വാദിച്ചു. നാടകത്തിന്റെ ഉള്ളടക്കം രാജ്യദ്രോഹക്കുറ്റം ചുമത്താൻ പാകത്തിനുള്ളതല്ല.
നാടകം ആരാണ് തയ്യാറാക്കിയതെന്ന ജഡ്ജിയുടെ ചോദ്യത്തിന് അഭിഭാഷകന് ഉത്തരം നൽകാനായില്ല. കുട്ടികൾ നാടകം
അവതരിപ്പിക്കും മുൻപ് ഉള്ളടക്കം
വായിച്ച് നോക്കേണ്ടതു മുതിർന്ന
വരുടെ ഉത്തരവാദിത്തമാണെന്നു കോടതി ഓർമിപ്പിച്ചു.
സ്കൂളിലെ ഹെഡ്മിസ്ട്രസ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയും കോടതി പരിഗണിച്ചു.
തടസ്സവാദം ഉന്നയിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ സമയം ആവശ്യപ്പെട്ടതിനെ തുടർന്നു കേസ് 17ലേക്കു മാറ്റി.
ഇതിനിടെ കേസ് തള്ളണം എന്നാവശ്യപ്പെട്ട് സ്കൂൾ മാനേജ്മെന്റ് ഹൈക്കോടതിയുടെ കലബുറഗി ബഞ്ചിനെ സമീപിച്ചിട്ടുണ്ട്. ബിദറിലെ ഷഹീൻ പ്രൈമറി സ്കൂളിൽ
നടന്ന നാടകത്തിൽ അഭിനയിച്ച് 11 വയസ്സുള്ള കുട്ടിയുടെ അമ്മ നസ്ബുന്നീസയെയും പ്രധാനാധ്യാപിക ഫരീദ ബേഗമിനെയുംകഴിഞ്ഞ 30 നാണ് അറസ്റ്റ് ചെയ്തത്. പിതാവ് മരിച്ച പെൺകുട്ടി അയൽവാസിയുടെ വീട്ടിലാണു താമസിച്ചിരുന്നത്. ബാലാവകാശ കമ്മിഷൻ ഇടപെടലിനെ
തുടർന്നു വിദ്യാർഥിനിയെ സ്കൂളിന്റെ കീഴിലുള്ള ഹോസ്റ്റലിലേക്ക് മാറ്റി.