ബെംഗളൂരു: ബന്നാർഘട്ട റോഡിലെ ജയദേവ് മേൽപ്പാലം പൊളിക്കൽ നാളെ തുടങ്ങുന്നതോടെ ഇതുവഴിയുള്ള ഗതാഗതം മാസങ്ങളോളം താറുമാറാകും. പൊളിച്ചുനീക്കാൻ കുറഞ്ഞത് മൂന്നു മാസം വേണ്ടിവരുമെന്ന് മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. സിൽക്ക് ബോർഡ് ജംഗ്ഷനിൽ നിന്നും മാരനഹള്ളിയിലേക്ക് തിരിച്ചും ഔട്ടർ റിങ് റോഡിലൂടെ നേരിട്ടുള്ള ഗതാഗതം ആണ് നാളെ മുതൽ നിലയ്ക്കുക. പകൽസമയത്ത് ഗതാഗതം തടസ്സപ്പെട്ട തിരിക്കാൻ രാത്രി മാത്രമാണ് പാലം. പൊളിക്കുക 72 കിലോമീറ്റർ വരുന്ന നമ്മ മെട്രോ രണ്ടാം ഘട്ടത്തിൽ ഗോട്ടിഗേരെ – നാഗവാര, ആർ വി റോഡ്- ബൊമ്മസാന്ദ്ര പാതകളെ ബന്ധിപ്പിക്കുന്ന…
Read MoreMonth: January 2020
എറണാകുളം-ബാനസവാടി ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറക്കുന്നു.
ബെംഗളൂരു : എറണാകുളം- ബാനസവാടി എക്സ്പ്രസ് (12683-84,22607-08) ട്രെയിനുകളിൽ ഒരു തേഡ് എ.സി കോച്ച് കൂടി അധികമായി ഉൾപ്പെടുത്തി. അതേസമയം ഈ ട്രെയിനുകളിൽ ഒരു സ്ലീപ്പർ കോച്ച് നീക്കുകയും ചെയ്തതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. റെയിൽവേക്ക് അധിക വരുമാനമുണ്ടാകുമെങ്കിലും സാധാരണക്കാരായ യാത്രക്കാരെ ഇത് പ്രതികൂലമായി ബാധിക്കും.
Read Moreകുക്കി സുബ്രഹ്മണ്യ ക്ഷേത്രത്തിലും മറ്റു സംസ്ഥാനങ്ങളിലെ പോലെ ഭക്തജനങ്ങൾക്ക് ഡ്രസ് കോഡ് നിർബന്ധമാക്കണമെന്ന ആവശ്യവുമായി സംഘപരിവാർ സംഘടനകൾ.
ബെംഗളുരു: ദക്ഷിണകന്നഡ ജില്ലയിലെ കുക്കി സുബ്രഹ്മണ്യക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് പ്രത്യേക വേഷം (ഡ്രസ് കോഡ്) നിർബന്ധമാക്കണമെന്ന ആവശ്യവുമായി സംഘപരിവാർ സംഘടനകൾ. ഇത് സംബന്ധിച്ച് നിവേദനം കർണാടക മുസറായ് വകുപ്പ് (ദേവസ്വം ) മന്ത്രി കോട്ട ശ്രീനിവാസ് പൂജാരിക്ക് വിശ്വഹിന്ദുപരിഷത്ത്, ബജ്റംഗ് ദൾ പ്രതി നിധികൾ കൈമാറി. മുസറായി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലെല്ലാം പ്രത്യേക വേഷം നിർബന്ധമാക്കണമെന്ന് വിഎച്ച്പി ദക്ഷിണ കന്നഡ ഡിവിഷനൽ സെക്രട്ടറി ശരൺകുമാർ ആവശ്യപ്പെട്ടു. സ്ത്രീകളും പുരുഷൻമാരും ജീൻസ്, ടീഷർട്ട് തുടങ്ങിയ ഇറുകിയ വസ്ത്രങ്ങൾ ധരിച്ച് ദർശനത്തിനെത്തുന്നത് ക്ഷേത്രത്തിന്റെ വിശുദ്ധിയെ ബാധിക്കുന്നുണ്ട്. കേരളം, തമിഴ്നാട്,…
Read Moreഇന്നത്തെ ക്രിക്കറ്റ് കളി കാണാനായി പ്രത്യേക ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തി നമ്മ മെട്രോ.
ബെംഗളുരു : ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഏകദിന ക്രിക്കറ്റ് മത്സരം കാണാനെത്തുന്നവർക്കായി നമ്മ മെട്രോ , അധിക സർവീസ് നടത്തും. സ്റ്റേഡിയത്തോട് ചേർന്നുള്ള കബ്ബൺ പാർക്ക് സ്റ്റേഷനിൽ നിന്ന് ബയ്യപ്പനഹള്ളി ഭാഗത്തേക്കുള്ള അവസാന ട്രെയിൻ രാത്രി 12.06നു പുറപ്പെടും. മൈസൂരു റോഡ് ഭാഗത്തേക്ക് 11.50നാണ് അവസാന ടെയിൻ. മജസ്റ്റിക് കെംപഗൗഡ ഇന്റർചേഞ്ച് മെട്രോ സ്റ്റേഷനിൽ നിന്ന് നാഗസന്ദ്ര, യെലച്ചനഹള്ളി ഭാഗങ്ങളിലേക്കുള്ള അവസാന ട്രെയിൻ രാത്രി 12നു പുറപ്പെടും. മത്സരശേഷം ക്യൂ നിൽക്കുന്നത് ഒഴിവാ ക്കാൻ 50 രൂപയുടെ പേപ്പർ ടിക്കറ്റും ലഭ്യമാക്കും. നാളെ രാവിലെ…
Read Moreസ്ഥലവും തീയതിയും രാഹുൽ ഗാന്ധിക്ക് തീരുമാനിക്കാം;പൗരത്വ ഭേദഗതി വിഷയത്തിൽ ചർച്ചക്ക് വെല്ലുവിളിച്ച് അമിത്ഷാ.
ഹുബ്ബള്ളി: പൗരത്വ ഭേദഗതി നിയമത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അയൽ രാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന മതന്യൂനപക്ഷങ്ങളെ ചേർത്ത് നിർത്തുന്നതാണ് നിയമമെന്നും അമിത് ഷാ പറഞ്ഞു. നിയമത്തിനെതിരെ സമരം ചെയ്യുന്നതിനിടെ ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹുബ്ബള്ളിയിൽ സംഘടിപ്പിച്ച ജൻ ജാഗരൺ അഭിയാൻ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ഇന്ത്യയിലെ മുസ്ലീങ്ങളുടെ പൗരത്വം എടുത്ത് കളയുന്നതാണ് നിയമമെന്ന് തെളിയിക്കാൻ അമിത് ഷാ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ചു. നിയമം പൂർണമായും വായിച്ചുനോക്കാൻ രാഹുൽ ഗാന്ധി തയ്യാറാകണമെന്നും അദ്ദേഹം…
Read Moreജയദേവ മേൽപ്പാലം 20 മുതൽ പൂർണമായും പൊളിച്ചു തുടങ്ങും;ഈ റൂട്ടിലെ ഗതാഗത പരിഷ്കാരങ്ങളുടെ വിശദവിവരങ്ങൾ ഇവിടെ വായിക്കാം..
ബെംഗളൂരു : നമ്മ മെട്രോ രണ്ടാം ഘട്ടത്തിൽ ഇൻറർ ചേഞ്ച് മെട്രോ സ്റ്റേഷന്റെ നിർമ്മാണത്തിനായി ബന്നാർഘട്ട റോഡിലെ ജയദേവ മേൽപ്പാലം 20മുതൽ പൊളിച്ചു നീക്കും. ഇതിൻറെ ഭാഗമായി ഇതുവഴിയുള്ള വാഹനങ്ങൾ വഴിതിരിച്ചു വിടും. സിൽക്ക്ബോർഡ് ജംഗ്ഷനിൽ നിന്നും മാരനഹള്ളി ഭാഗത്തേക്ക് ഔട്ടർ റിങ് റോഡ് ഇവിടെയുള്ള വാഹനങ്ങൾ വഴിതിരിച്ചു വിടും എന്ന് മെട്രോ റെയിൽ കോർപറേഷൻ ബി.എം.ആർ.സി അറിയിച്ചു. ഗതാഗതനിയന്ത്രണം ഇങ്ങനെയാണ്: 1)ഔട്ടർ റിങ് റോഡിൽ മാരനഹള്ളി 18 മെയിൻ മുതൽ ബിടിഎം സെക്കൻഡ് സ്റ്റേജ് 29 മെയിൻ വരെ ഇരുവശത്തേക്കും രാവിലെ 10:30…
Read More‘മിസ്റ്റര്‍ അമിത്ഷാ, ജനങ്ങളെ ബ്രെയിന്‍വാഷ് ചെയ്യുന്ന സമയംകൊണ്ട് പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചുകൂടെ’; സിദ്ധരാമയ്യ
ബെംഗളൂരു: ‘മിസ്റ്റര്‍ അമിത്ഷാ, നിങ്ങളുടെ വിഭജന നയം പറഞ്ഞുകൊണ്ട് ജനങ്ങളെ ബ്രെയിന്‍ വാഷ് ചെയ്യുന്ന സമയത്ത്, പ്രളയബാധിത പ്രദേശങ്ങളില്‍ നിങ്ങളില്‍ എന്തുകൊണ്ട് വീണ്ടും സന്ദര്‍ശനം നടത്തിയില്ല. കേന്ദ്രം അനുവദിച്ച പ്രളയാനന്തരഫണ്ട് മതിയോ എന്നതിനെക്കുറിച്ച് എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ല?’ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്കെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. കര്‍ണ്ണാടക സന്ദര്‍ശിക്കാനെത്തിയ അമിത്ഷാ എന്തുകൊണ്ട് പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചില്ലെന്ന് സിദ്ധരാമയ്യ ചോദിച്ചു. കഴിഞ്ഞ മാസം മംഗ്‌ളൂരുവില്‍ രണ്ട് പേര്‍ കൊല്ലപ്പെടാനിടയായ പൗരത്വനിയമത്തിനെതിരേയുള്ള പ്രതിഷേധത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും സിദ്ധരാമയ്യ…
Read Moreബെംഗളൂരു ദർശിനിയിൽ 8 വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൂടി ഉൾപ്പെടുത്തി.
ബെംഗളൂരു: ബിഎംടിസി യുടെ വിനോദസഞ്ചാരികൾക്ക് ഉള്ള ബെംഗളൂരു ദർശനി സർവീസ് കൂടുതൽ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് പുനക്രമീകരിച്ചു. മല്ലേശ്വരം കാടു മല്ലീശ്വര ക്ഷേത്രം, ബാംഗ്ലൂർ പാലസ് ,ശിവാജിനഗർ സെൻ മേരീസ് ബസലിക്ക, എച്ച് എ എൽ മ്യൂസിയം, മുരുകേഷ് പാളയ ശിവക്ഷേത്രം, ലാൽബാഗ് വെസ്റ്റ്ഗേറ്റ് ,ജവഹർലാൽ നെഹ്റു പ്ലാനറ്റോറിയം എന്നിവയെ ബന്ധിപ്പിച്ചാണ് പുനക്രമീകരിച്ചത്. എസി ലോ ഫ്ലോർ ബസിൽ മുതിർന്നവർക്ക് 420 രൂപയും കുട്ടികൾക്ക് 300 രൂപയുമാണ് ടിക്കറ്റ് നിരക്ക് . രാവിലെ എട്ടരയ്ക്ക് തുടങ്ങുന്ന സർവീസ് വൈകുന്നേരം ഏഴുമണിയോടെ അവസാനിക്കും. സ്ഥലങ്ങളും കുറിച്ച് വിശദീകരിക്കാൻ…
Read Moreഔട്ടർ റിംങ് റോഡിൽ വൻ വിജയമായ പ്രത്യേക ബസ് ലൈൻ പദ്ധതി ഇനി ഹൊസൂർ,നായന്തനഹളളി റോഡുകളിലേക്കും!
ബെംഗളൂരു: ഔട്ടർ റിങ് റോഡിന് പിന്നാലെ ഹോസുര്‍ റോഡിലും നായന്തനഹള്ളി റോഡിലും ബിഎംടിസി ബസുകൾക്ക് മാത്രമായി പ്രത്യേക പാത പദ്ധതി ഏർപ്പെടുത്താൻ തയ്യാറെടുത്ത് ബിഎംടിസി. റോഡിൻറെ ഇടതുവശത്തെ 3.5 മീറ്റർ ബിഎംടിസി ബസ്സുകൾക്ക് മാത്രമായി നീക്കിവച്ച് ജംഗ്ഷൻ മുതൽ സ്വാമി വിവേകാനന്ദ റോഡ് മെട്രോ സ്റ്റേഷൻ വരെ നടപ്പാക്കിയ “നിംബസ്” നിങ്ങളുടെ ബസ് പദ്ധതി വിജയകരമായതിന്റെ പശ്ചാത്തലത്തിലാണിത്. ഔട്ടർ റിങ് റോഡിന് സമാനമായി വളരെ തിരക്കേറിയ നായന്തനഹള്ളി,ഹോസൂർ റോഡുകളിൽ ബസ് ലൈൻ നടപ്പാക്കാൻ മഹാ നഗരസഭ (ബിബിഎംപി), നഗര ഗതാഗത ഡയറക്ടറേറ്റ് (ഡെല്‍റ്റ),ട്രാഫിക് പോലീസ്…
Read Moreതമിഴ്നാട് അതിർത്തിയിൽ എസ്.ഐ.യെ വെടിവച്ചു കൊന്ന കേസിലെ മുഖ്യ സുത്രധാരൻ നഗരത്തിൽ പിടിയിലായി;അറസ്റ്റിലായത് അൽ ഉമ്മ നേതാവ് മുഹമ്മദ് പാഷ.
ബെംഗളൂരു : കളിയിക്കാവിള വെടിവയ്പ്പ് കേസിലെ മുഖ്യ സൂത്രധാരനും തീവ്രവാദ സംഘടനയായ അൽ ഉമ്മ നേതാവുമായ മെഹബൂബ് പാഷ (45) അറസ്റ്റിൽ. അടുത്ത അനുയായികളായ മുഹമ്മദ് മൻസൂർ, ജബീബുല്ല, അജ്മത്തുല്ല എന്നിവർക്കൊപ്പമാണ് എസ് ജി പാളയയ്ക്കു സമീപം ഗുരപ്പനപാളയയിൽ നിന്ന് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. ഇവരുടെ ഐഎസ് ബന്ധവും അന്വേഷിക്കുന്നു. കളിയിക്കാവിളയിൽ എസ്എസ്ഐ വിൽസനെ വെടിവച്ചു വീഴത്തിയ അബ്ദുൽ ഷമീം, തൗഫീഖ് എന്നിവർക്ക് തോക്കു കൈമാറിയ ഇജാസ് പാഷ, മെഹബൂബിന്റെ സഹായിയാണ്. ഗുണ്ടൽപേട്ടിലെ മദ്രസയിലാണു തൗഫീഖിനെയും ഷമീമിനെയും മെഹബൂബ് പരിചയപ്പെട്ടത്. കേരളം, തമിഴ്നാട്, കർണാടക…
Read More