ബെംഗളൂരു :ടി .സി .പാളയ കൈരളി വെൽഫേർ അസോസിയേഷൻ അംഗങ്ങളുടെ നോർക്ക ഇൻഷുറൻസ് കാർഡ് അപേക്ഷകൾ വൈസ് പ്രസിഡന്റ് ജോണി കുരിയനിൽ നിന്ന് നോർക്ക ഓഫീസർ റീസ രഞ്ജിത്തിന് സ്വീകരിച്ചു..
Read MoreMonth: January 2020
വിമാനത്തില്‍ ഇരുന്നു ഭക്ഷണം കഴിക്കാന്‍ ഇനി ടിക്കറ്റ് എടുക്കേണ്ട ?
ബെംഗളൂരു : വിമാന മാതൃകയിലുള്ള റസ്റ്ററന്റുകൾക്ക് രാജ്യത്ത് പ്രിയം ഏറുന്നതായി ബെംഗളൂരു ആസ്ഥാനമായ റോയൽ നാഗ് ഏവിയേഷൻ കമ്പനി. രാജസ്ഥാൻ, ഡഹറാഡൂൺ, വഡോദര തുടങ്ങിയ ഇടങ്ങളിൽ നിന്ന് ഇത്തരം വിമാന മാതൃകകൾ നിർമിച്ചു നൽകാനായി ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടീവ് നരേഷ് കുമാർ ഗണേഷ് പറഞ്ഞു. 2013 ൽ സ്ഥാപിച്ച കമ്പനി ഇതുവരെ എയർബസ് എ 320 സെസ്ന, ഹൻസ, ബീച്ച് ക്രാഫ്റ്റ് എന്നീ വിമാനങ്ങളുടെ മാതൃകയാണ് നിർമിച്ചിട്ടുള്ളത്. ഇതിൽ എയർബസ് മാതൃകയുണ്ടാക്കി എത്തിച്ചു കൊടുക്കുന്നതിന് 1.9 കോടി രൂപയാണു ചെലവ്. എയർ…
Read Moreകുടജാദ്രിയിലേക്ക് ഇനി കേബിൾ കാറിൽ പോകാം!വരുന്നത് 1200 കോടി രൂപയുടെ പദ്ധതി.
ബെംഗളൂരു : കൊല്ലൂർ മൂകാംബിക ദർശനം നടത്തുന്ന എല്ലാ ഭക്തൻമാരും പോകാൻ ആഗ്രഹിക്കുന്ന സ്ഥലമാണ് കുടജാദ്രി. എന്നാൽ ചെങ്കുത്തായ മലമടക്കുകളിലൂടെ ഫോർ വീൽ ഡ്രൈവ് ഉള്ള ജീപ്പുകളിൽ കയറി മാത്രമേ ഇപ്പോൾ അവിടെ എത്താൻ കഴിയുകയുള്ളൂ. എന്നാൽ പുതിയ വാർത്ത ഭക്തർക്ക് സന്തോഷം നൽകുന്നതാണ്. കൊല്ലൂർ മൂകാംബിക ക്ഷേത്ര സന്ദർശനം നടത്തുന്നവർക്ക് കുടജാദ്രിയിലേക്ക് പോകാൻ 11 കിലോമീറ്റർ കേബിൾ കാർ സ്വകാര്യ പങ്കാളിത്തത്തോടെ സാധ്യമാകുമെന്ന് ശിവമോഗ ബിജെപി എംപി രാഘവേന്ദ്ര അറിയിച്ചു. 32 കിലോമീറ്റർ പാതയിൽ 11 കിലോമീറ്റർ ആണ് കേബിൾ കാർ സ്ഥാപിക്കുന്നത്.…
Read Moreനഗരത്തിൽ കാവേരി ജലം ഒരു ദിവസത്തേക്ക് മുടങ്ങുന്ന സ്ഥലങ്ങൾ ഇവയാണ്.
ബെംഗളൂരു : നഗരത്തിൽ നിരവധി സ്ഥലങ്ങളിൽ ഈ വരുന്ന 23 ന് കാവേരി ജലവിതരണം മുടങ്ങും. ബെംഗളൂരു ജലവിതരണ അതോറിറ്റി (ബി.ഡബ്ലിയു.എസ്.എസ്.ബി)യുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തത്തഗുനി, തൊറെക്കാഡനഹള്ളി, ഹാരോഹളളി എന്നിവിടങ്ങളിലെ പമ്പിംങ് സാറ്റേഷനുകൾ അടച്ചിടുന്നതിനാലാണ് ഇത്. മല്ലശ്വരം, യശ്വന്ത്പുര, മത്തിക്കെരെ, ഗോകുല എക്സ്റ്റൻഷൻ, ജയ മഹൽ, മുത്ത്യാല നഗർ, ആർ ടി.നഗർ, വസന്ത് നഗർ, സഞ്ജയ് നഗർ, സദാശിവ നഗർ, ഹെബ്ബാൾ ,സുദാമ നഗർ, ഭാരതി നഗർ, പാലസ് ഗുട്ടഹളളി, മച്ചലി ബെട്ട, ഫ്രേസർ ടൗൺ, വിൽസൺ ഗാർഡൻ ,ബന്നപ്പ പാർക്ക് ,ശിവാജി നഗർ…
Read Moreനേപ്പാളിലെ ടൂറിസ്റ്റ് ഹോമിൽ 8 മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തി.
നേപ്പാൾ: നേപ്പാളിലെ ദമാനിൽ എട്ടു മലയാളികൾ ഒരു ടൂറിസ്റ്റ് ഹോമിൽ മരിച്ച നിലയിൽ. അടച്ചിട്ട മുറിക്കുള്ളിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. 19 പേരടങ്ങിയ ഒരു സംഘത്തിൽപ്പെട്ടവരാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Read Moreയൂബർ ഈറ്റ്സ് നെ “വിഴുങ്ങി”സൊമാറ്റോ.
ന്യൂഡൽഹി: ഓൺലൈൻ ഭക്ഷണ വിതരണ സ്റ്റാർട്ടപ്പായ സൊമാറ്റോ യൂബർ ടെക്നോളജിയുടെ യൂബർ ഈറ്റ്സ് ഇന്ത്യയെ സ്വന്തമാക്കി. യൂബർ ടെക്നോളജിയുടെ ഇന്ത്യയിലെ ഭക്ഷണ വിതരണ ശൃംഖല പൂർണ്ണമായും വാങ്ങിയതായി സൊമാറ്റോ അറിയിച്ചു. സൊമാറ്റോയിൽ യൂബറിന് 10 ശതമാനം ഓഹരി നൽകാനും തീരുമാനിച്ചിട്ടുണ്ട്. 35 കോടി ഡോളറിന്റെ ഇടപാടാണ് സൊമാറ്റോ യൂബർ ഈറ്റ്സിനെ സ്വന്തമാക്കിയതിലൂടെ നടന്നതെന്നാണ് റിപ്പോർട്ടുകൾ. യൂബർ ടെക്നോളജിയുടെ ഭക്ഷണ വിതരണ സംരഭം 2017-ലാണ് ഇന്ത്യയിൽ ആരംഭിച്ചത്. എന്നാൽ സൊമാറ്റോയും സ്വിഗ്ഗി പോലുള്ള പ്രാദേശിക കമ്പനികളും ഇന്ത്യൻ വിപണിയിൽ സ്ഥാപിച്ച ആധിപത്യം മറികടക്കാൻ യൂബർ ഈറ്റ്സിന്…
Read Moreചരിത്രത്തിലാദ്യമായി മൈസൂരു മേയറായി ഒരു മുസ്ലീം വനിത.
ബെംഗളൂരു : മൈസൂരു നഗരസഭയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മുസ്ലിം വനിത മേയർ പദവിയിലെത്തി. ഡെപ്യൂട്ടി മേയറായി കോൺഗ്രസിലെ സി. ശ്രീധർ തിരഞ്ഞെടുക്കപ്പെട്ടു. 47 വോട്ടുനേടിയാണ് തസ്ലീമ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. എതിർസ്ഥാനാർഥിയായി മത്സരിച്ച ബി.ജെ.പി. യിലെ ഗീത യോഗാനന്ദ് 23 വോട്ടുനേടി. തിരഞ്ഞെടുപ്പിൽ ജെ.ഡി.എസും കോൺഗ്രസും ധാരണയിലെത്തിയിരുന്നു. പക്ഷേ, ബി.ജെ.പി. ഓപ്പറേഷൻ താമരയുമായി തങ്ങളുടെ കൗൺസിലർമാരെ ചാക്കിട്ടുപിടിക്കുമെന്ന് ഭയന്ന് ഇരുപാർട്ടികളും കൗൺസിലർമാരെ കഴിഞ്ഞദിവസം നഗരപ്രാന്തത്തിലുള്ള ഒരു റിസോർട്ടിലേക്ക് മാറ്റിയിരുന്നു. തിരഞ്ഞെടുപ്പ് നടന്ന ശനിയാഴ്ച രാവിലെയാണ് ഇവരെ നഗരസഭയിലെത്തിച്ചത്. കഴിഞ്ഞവർഷം നഗരസഭാതിരഞ്ഞെടുപ്പിനുശേഷം കോൺഗ്രസും ജെ.ഡി.എസും ധാരണയിലെത്തി…
Read Moreഇന്ദിരാ കാന്റീനുകളിൽ വൻ സാമ്പത്തിക ക്രമക്കേട്;കരാറുകാർക്ക് എതിരെ കേസ്.
ബെംഗളൂരു : മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സ്വപ്ന പദ്ധതിയായ കുറഞ്ഞ നിരക്കിൽ ആവശ്യക്കാർക്ക് ഭക്ഷണം നൽകുന്ന ഇന്ദിരാ കാന്റീനിൽ വൻ ക്രമക്കേട്. ബൊമ്മനഹള്ളിയിലെ ഷെപ് ടോക് ഫുഡ് & ഹോസ്പിറ്റാലിറ്റി സർവീസസ്, ജെ.സി. നഗറിലെ റിവാർഡ് സ് എന്നിവർക്കെതിരെയാണ് അൾസൂർ പോലീസ് കേസെടുത്തത്. വ്യാജബില്ലുകൾ നൽകി സർക്കാരിൽ നിന്ന് അനധികൃതമായി കൂടുതൽ തുക സബ്സിഡി ഇനത്തിൽ കൈപ്പറ്റി എന്നതാണ് കേസ്. നഗരത്തിലെ 198 വാർഡുകളിലായി 191 ഇന്ദിരാ കാന്റീനുകൾ ആണ് ഉള്ളത്.ഇവയിലെ ഭക്ഷണത്തിന്റെ ഗുണ നിലവാരത്തെ കുറിച്ചും പരാതി ഉണ്ട്.
Read Moreപോപ്പുലർ ഫണ്ട് ഓഫ് ഇന്ത്യയെയും എസ്.ഡി.പി.ഐയെയും നിരോധിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍.
ബെംഗളൂരു : പോപ്പുലർ ഫണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ ) ഇവരുടെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐയെയും (സോഷ്യലിസ്ത് ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) നിരോധിക്കാനുള്ള നട പടികൾ ആരംഭിച്ചതായും റിപ്പോർട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഉടൻ അയയ്ക്കുമെന്നും ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മ. മുഖ്യമന്ത്രി യെഡിയൂരപ്പയുടെ നേതൃത്വത്തിൽ നടന്ന് മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. മംഗളൂരുവിൽ പൗരത്വനിയമത്തിന് എതിരെയുള്ള സമരത്തിനിടെ നടന്ന പൊലീസ് വെടിവയ്പിൽ 2 പേർ മരിച്ചതിനെ തുടർന്ന്, പിഎഫ്ഐ, എസ്ഡിപിഐ എന്നിവയെ നിരോധിക്കണമെന്നു മുഖ്യമന്ത്രിയും മന്ത്രി- മാരും ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഡിസംബർ 22ന്…
Read Moreമലയാളി യുവാവിനെ നഗരത്തിൽ വച്ച് കാണാതായി; കണ്ടെത്തുന്നവർ ബന്ധുക്കളെ അറിയിക്കാൻ അപേക്ഷ.
ബെംഗളൂരു : നാട്ടിലേക്ക് മടങ്ങുന്നതിനിടെ മെജസ്റ്റിക് റെയിൽവെ സ്റ്റേഷനിൽ മലയാളി യുവാവിനെ കാ ണാതായതായി പരാതി. തിരുവനന്തപുരം നെയ്യാറ്റിൻകര തിരുപുറം ശുതിലയം വീട്ടിൽ രാജുവിന്റെയും പ്രസന്നയുടെയും മകൻ അരുൺരാജി(38)നെയാണ് കാണാതായത്. ബംഗളൂരു സുന്ദദ് ഘട്ട പ്രിയദർശിനി ആശുപത്രിക്ക് സമീപം സഹോദരനൊപ്പം ഭക്ഷണശാലയിൽ ജോലി നോക്കി വരികയായിരുന്നു. കൊച്ചുവേളി എക്സ്പ്രസിൽ നാട്ടിലേക്ക് പോകാൻ കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെ സഹോദരനൊപ്പം മെജസ്റ്റിക് റെയിൽവെ സ്റ്റേഷനിലെത്തിയപ്പോഴാണ് അരുൺരാജിനെ കാണാതായത്. തുടർന്ന് റെയിൽവെ പോലീസിൽ പരാതി നൽകി. സഹോദരൻ അശ്വിനിരാജും ബന്ധുക്കളും ചേർന്ന് ഒരാഴ്ചയായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അന്വേഷണം…
Read More