ബെംഗളൂരു : രാജ്യം വിട്ട വിവാദ സ്വാമി നിത്യാനന്ദയ്ക്ക് ലൈംഗികാരോപണ കേസിൽ നൽകിയ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ സംസ്ഥാന സർക്കാരിനു നോട്ടിസ് അയച്ച് ഹൈക്കോടതി. നിത്യാനന്ദയ്ക്കും ഈ നോട്ടിസ് ബാധകമാണ്.വിചാരണയിൽ നിന്നു വിട്ടു നിൽക്കാൻ വ്യാജ സത്യവാങ്മൂലം നൽകുകയും കാലാവധി തീർന്ന പാസ്പോർട്ട് ഉപയോഗിച്ച് രാജ്യം വിടുകയും ചെയ്ത നിത്യാനന്ദയുടെ ജാമ്യം റദ്ദാക്കണമെന്ന്ആവശ്യപ്പെട്ട് മുൻ ഡ്രൈവർ ലെനിൻ കറുപ്പനാണ് കോടതിയെ സമീപിച്ചത്. തെന്നിന്ത്യൻ ചലച്ചിത്ര നടിരഞ്ജിതയുമൊത്തുള്ള നിത്യാനന്ദയുടെ വിവാദ ലൈംഗിക ടേപ്പ് ലെനിൻ കറുപ്പൻ 2010 മാർച്ച് 2ന് സ്വകാര്യ ടിവി ചാനലുകളിലൂടെ പുറത്തുവിട്ടതിനെ തുടർന്നുള്ള…
Read MoreMonth: January 2020
റോഡിലെ കുഴികളിൽ വീണുണ്ടാകുന്ന അപകടത്തിന് ബി.ബി.എം.പി.നഷ്ടപരിഹാരം നൽകണം:ഹൈക്കോടതി.
ബെംഗളൂരു :റോഡിലെ കുഴികളിൽ വാഹനം വീണ് അപകടം ഉണ്ടായാൽ ഇനി ധൈര്യമായി മഹാ നഗരസഭയോട് നഷ്ടപരിഹാരം ആവശ്യപ്പെടാം ദൃക്സാക്ഷികളോ സിസിടിവി ദൃശ്യങ്ങളോ അടങ്ങുന്ന തെളിവുകൾ വേണം എന്നുമാത്രം. റോഡിലെ കുഴികൾ മൂലമുള്ള ദുരിതം ചൂണ്ടിക്കാട്ടി കോതമംഗലം സ്വദേശി വിജയൻ മേനോനും മറ്റുള്ളവരും സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ബിബിഎംപിയെ വിമർശിച്ച് ഹൈക്കോടതി നാലുമാസം മുൻപാണ് ഉത്തരവ് പുറപ്പെടുവിച്ചത്. റോഡിലെ കുഴികളിൽ വീണ് ഉണ്ടാകുന്ന അപകടങ്ങളിൽ ബിബിഎംപി യോട് നഷ്ടപരിഹാരം ആവശ്യപ്പെടാം എന്നും ഇതേക്കുറിച്ച് ജനങ്ങൾക്കിടയിൽ വ്യാപക പ്രചാരണം നടത്തണമെന്നായിരുന്നു ഉത്തരവ്. എന്നാൽ ഇതിൻറെ പ്രായോഗിക ചോദ്യംചെയ്ത…
Read Moreകുന്ദഗോൽ ശിവാനന്ദ മഠത്തിലെ ബസവേശ്വസ്വാമിജി വാഹനാപകടത്തിൽ മരിച്ചു.
ബെംഗളൂരു : ലിംഗയത്ത് വിഭാഗക്കാരുടെ പരമോന്നത ആചാര്യൻ മാരിൽ ഒരാളായ കുന്ദഗോൽ ശിവാനന്ദമഠത്തിലെ ശിവാനന്ദ സ്വാമി (50) വാഹനാപകടത്തിൽ മരിച്ചു. ധാർവാഡിലേക്ക് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടി കാറിൽ യാത്ര ചെയ്യുകയായിരുന്നു.എതിർ ദിശയിൽ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാർ ഡ്രൈവർ അടക്കം മറ്റു 3 പേരും അപകടത്തിൽ മരണമടഞ്ഞു. മറ്റ് 3 പേർ പരിക്കിനെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിലാണ്.
Read Moreകേരള ആർ.ടി.സി.യിൽ നിന്ന് പഠിക്കാൻ കർണാടക ആർ.ടി.സി.അധികൃതർ കേരള ആർ.ടി.സി.ആസ്ഥാനത്തെത്തി.
കർണാടക സ്റ്റേറ്റ് ആർ.ടി.സി-യിൽ നിന്നും കെഎസ്ആർടിസി-യുടെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനും വിലയിരുത്തുന്നതിനുമായി കർണാടക സ്റ്റേറ്റ് ആർ ടി സി യുടെ ഡിവിഷണൽ മാനേജർമാരുടെ ഒരു സംഘം കഴിഞ്ഞദിവസം കെഎസ്ആർടിസി ആസ്ഥാനത്ത് സന്ദർശനം നടത്തി. കെ.എസ് ആർ ടി സി ഈ അടുത്തിടെ നടപ്പിലാക്കിയ റൂട്ട് റാഷണലൈസേഷൻ, സർവീസുകളുടെ ബെഞ്ചിംഗ്, കോൺവോയ് ഒഴിവാക്കൽ എന്നിവ സംബന്ധിച്ചും സർവീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കുന്നതിന് കെഎസ്ആർടിസി ഇതേവരെ സ്വീകരിച്ചിട്ടുള്ള കാര്യപദ്ധതികളെ സംബന്ധിച്ചും അവർ വിവരശേഖരണം നടത്തുകയും തൽസംബന്ധമായി വിശദമായ പഠനം നടത്തുകയും ചെയ്തു. ശ്രീ.ദിനേശ് കുമാർ H. D. (ഡിവിഷണൽ…
Read Moreസംസ്ഥാനം എച്ച്.വൺ.എൻ.വൺ.ഭീതിയിൽ!
ബെംഗളൂരു:സംസ്ഥാനത്ത് എച്ച് 1 എൻ 1 പനിബാധിതരുടെ എണ്ണം കൂടിവരുന്നു. ഈവർഷം ജനുവരി 20 വരെ മാത്രം 40 പേർക്കാണ് അസുഖം സ്ഥിരീകരിച്ചത്. ഇതിൽ കൂടുതലും ബെംഗളൂരുവിന് സമീപപ്രദേശങ്ങളിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബൃഹത് ബെംഗളൂരു മഹാനഗരപാലികെയുടെ (ബി.ബി.എം.പി.) പരിധിയിൽമാത്രം 22 പേർക്ക് അസുഖം സ്ഥിരീകരിച്ചു. ബെംഗളൂരു അർബൻ, റൂറൽ എന്നിവിടങ്ങളിൽ രണ്ടു കേസുകൾവീതവും ഉഡുപ്പിയിൽ ഏഴും ശിവമോഗയിൽ ഒന്നും ദക്ഷിണ കന്നഡ, ദാവൻഗരെ എന്നിവിടങ്ങളിൽ മൂന്നുവീതവുമാണ് റിപ്പോർട്ട് ചെയ്തതെന്ന് കുടംബാരോഗ്യക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം മരണം സംഭവിച്ചിട്ടില്ല. കഴിഞ്ഞവർഷം സംസ്ഥാനത്ത് 2030…
Read Moreമുൻ മുഖ്യമന്ത്രി കുമാരസ്വാമിക്കെതിരെ വധഭീഷണി.
ബെംഗളൂരു : ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി സിപിഎം നേതാവ് വൃന്ദാകാരാട്ട് നടന്മാരും സാമൂഹിക പ്രവർത്തകരുമായ പ്രകാശ് രാജ്, ചേതൻ, ലിംഗായത്ത് മഠാധിപതി നിജഗുണാനന്ദ സ്വാമി ഉൾപ്പെടെ 15 പേരെ വധിക്കുമെന്ന് ഭീഷണി കത്ത് അയച്ച് അജ്ഞാതൻ. സംസ്ഥാനത്തെ പ്രബലരായ ലിംഗായത്ത് സമുദായത്തെ പ്രത്യേക മതമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുള്ള നിഡുമമിതി മഠാധിപതി നിജ ഗുണാനന്ദ സ്വാമിക്കാണ് പോസ്റ്റൽ മുഖേന കത്ത് ലഭിച്ചത്. ബജ്റംഗദൾ മുൻ നേതാവ് മഹേന്ദ്രകുമാർ ,ആർ ആർ മഠത്തിലെ ചന്നമല്ല സ്വാമി ,ജ്ഞാന പ്രകാശ് സ്വാമി സാഹിത്യ…
Read Moreകർണാടകയിൽ നിന്ന് പത്മ പുരസ്കാരം ലഭിച്ചത് 9 പേർക്ക്.
ബെംഗളുരു :കഴിഞ്ഞ മാസം അന്തരിച്ച പേജാവർ മഠാധിപതി വിശ്വശ തീർഥസ്വാമിക്കു പത്മവിഭൂഷൺ ഉൾപ്പെടെ കർണാടകയിൽ നിന്നുള്ളപത്മ പുരസ്കാര ജേതാക്കൾ 9പേർ. പത്മശ്രീ ലഭിച്ച8 പേരിൽ മംഗളൂരുവിൽ ദരിദ്ര വിദ്യാർഥികൾക്കായി സ്കൂൾ സ്ഥാപിച്ചഓറഞ്ച് കച്ചവടക്കാരൻ ഹരക്കെല ഹജബ്ബയും ഉൾപ്പെടുന്നു. സാഹിത്യം-മാധ്യമപ്രവർത്തനം എന്നീ വിഭാഗങ്ങളിൽ കെ.വി.സമ്പത്ത്കുമാർ, വിദുഷി കെ.എസ്.ജയലക്ഷ്മി എന്നിവർ പങ്കിട്ടു. എം.പി.ഗണേഷ് (സ്പോർട്സ്), ഡോ.ബാംഗ്ലൂർ ഗംഗാധരൻ (മെഡിക്കൽ), ഭരത് ഗോയെങ്ക(വാണിജ്യം), തുളസിഗൗഡ (സാമൂഹിക പ്രവർത്തനം),വിജയ് സങ്കേശ്വർ (വ്യവസായം) എന്നിവരാണ്സം സ്ഥാനത്തു നിന്നുള്ള മറ്റു പത്മ പുരസ്കാര ജേതാക്കൾ.
Read Moreസ്ഥലം വാഗ്ദാനം ചെയ്ത് ഡോക്ടർ ദമ്പതികളിൽ നിന്ന് തട്ടിയെടുത്തത് 45 ലക്ഷം രൂപ!
ബെംഗളൂരു: വീടുവയ്ക്കാൻ സ്ഥലം നൽകാമെന്ന വാഗ്ദാനം നൽകി ഡോക്ടർ ദമ്പതിക ളിൽ നിന്ന് 35 ലക്ഷം രൂപ തട്ടി യെടുത്തതായി പരാതി. ബനശങ്കരിയിൽ താമസിക്കുന്ന ഡോ.സാവിത്രിയാണ് സി.കെ.അച്ചുക്കട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ദേവനഹള്ളിയിൽ റിസർവ് ബാങ്ക് എംപ്ലോയീസ് ലേഔട്ടിൽ ഭൂമി നൽകാമെന്ന പേരിലാണ് ഗൗരി എന്ന യുവതി സമീപിച്ചത്. 2 സൈറ്റുകൾക്കായി 5.5 ലക്ഷം രൂപ ആദ്യം നൽകി. ആർബിഐ കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരി എന്ന പേരിൽ പരിചയപ്പെടുത്തിയ ജയന്തി എന്ന യുവതിയുടെ അക്കൗണ്ടിലേക്ക് പിന്നീട് 30 ലക്ഷം രൂപയും നൽകി. ഭൂമി…
Read Moreഅൽഫോൺസ് കണ്ണന്താനം എം.പി.ഇടപെട്ടു;ബാനസവാടി-കൊച്ചുവേളി ഹംസഫർ എക്സ്പ്രസ് പ്രതിദിനമാകുന്നു.
ബെംഗളൂരു: കൊച്ചുവേളി – ബാനസവാടി ഹംസഫർ എക്സ്പ്രസ് പ്രതിദിനം ആകുന്ന കാര്യത്തിൽ ഉടൻ നടപടി ഉണ്ടാകുമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വി കെ യാദവ് അൽഫോൻസ് കണ്ണന്താനം എംപിക്ക് ഉറപ്പുനൽകി. ഞായറാഴ്ചകളിൽ കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്ക് പുറപ്പെടുന്ന തരത്തിൽ ട്രെയിൻ സർവീസ് നടത്തണമെന്നാണ് പ്രധാന ആവശ്യം. 2018 കണ്ണന്താനത്തിന് ശ്രമഫലമായാണ് മുഴുവൻ എ.സി. കോച്ചുകളുള്ള ഹംസഫർ എക്സ്പ്രസ് കേരളത്തിനു ലഭിച്ചത്. എന്നാൽ ഇത് ആഴ്ചയിൽ രണ്ടു ദിവസം മാത്രമാണ് സർവീസ് നടത്തുന്നത്. പിന്നീട് പ്രതിദിന സർവീസ് ആകുമെന്ന് റെയിൽവേ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പിലായില്ല വെള്ളിയാഴ്ച ബെംഗളൂരുവിൽ…
Read Moreസുഷമ സ്വരാജിനും അരുൺ ജെയ്റ്റ്ലിക്കും പദ്മവിഭൂഷൻ; മനോഹർ പരീക്കർക്ക് പദ്മഭൂഷൻ.
ന്യൂഡൽഹി: 2020ലെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച കേന്ദ്രമന്ത്രിമാരായ ജോർജ് ഫെർണാണ്ടസ്, അരുൺ ജെയ്റ്റ്ലി, സുഷമാ സ്വരാജ് എന്നിവരുൾപ്പെടെ ഏഴുപേർക്ക് പത്മവിഭൂഷൺ നൽകി ആദരിക്കും. ബോക്സിങ് താരം മേരി കോം, ഛന്നുലാൽ മിശ്ര, അനിരുദ്ധ് ജഗന്നാഥ് ജി.സി.എസ്.കെ, പെജവാർ മഠാധിപതി വിശ്വേശതീർഥ (മരണാനന്തരം) എന്നിവരാണ് പത്മവിഭൂഷണിന് അർഹരായ മറ്റുള്ളവർ. കേരളത്തിൽനിന്നുള്ള ശ്രീ എം, എൻ.ആർ.മാധവ മേനോൻ(മരണാനന്തരം) എന്നിവരുൾപ്പെടെ പതിനാറുപേർ പത്മഭൂഷൺ പുരസ്കാരത്തിന് അർഹരായി. വ്യവസായ പ്രമുഖൻ ആനന്ദ് മഹീന്ദ്ര, ബാഡ്മിന്റൺ താരം പി.വി. സിന്ധു തുടങ്ങിയവരാണ് പത്മഭൂഷൺ പുരസ്കാരത്തിന് അർഹരായ മറ്റുപ്രമുഖർ. കേരളത്തിൽനിന്നുള്ള നോക്കുവിദ്യ…
Read More