കർണാടക സ്റ്റേറ്റ് ആർ.ടി.സി-യിൽ നിന്നും കെഎസ്ആർടിസി-യുടെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനും വിലയിരുത്തുന്നതിനുമായി കർണാടക സ്റ്റേറ്റ് ആർ ടി സി യുടെ ഡിവിഷണൽ മാനേജർമാരുടെ ഒരു സംഘം
കഴിഞ്ഞദിവസം കെഎസ്ആർടിസി ആസ്ഥാനത്ത് സന്ദർശനം നടത്തി.
കെ.എസ് ആർ ടി സി ഈ അടുത്തിടെ നടപ്പിലാക്കിയ റൂട്ട് റാഷണലൈസേഷൻ, സർവീസുകളുടെ ബെഞ്ചിംഗ്, കോൺവോയ് ഒഴിവാക്കൽ എന്നിവ സംബന്ധിച്ചും സർവീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കുന്നതിന് കെഎസ്ആർടിസി ഇതേവരെ സ്വീകരിച്ചിട്ടുള്ള കാര്യപദ്ധതികളെ സംബന്ധിച്ചും അവർ വിവരശേഖരണം നടത്തുകയും തൽസംബന്ധമായി വിശദമായ പഠനം നടത്തുകയും ചെയ്തു. ശ്രീ.ദിനേശ് കുമാർ H. D. (ഡിവിഷണൽ ട്രാഫിക് ഓഫീസർ – മാണ്ഡ്യ ഡിവിഷൻ), ശ്രീ.ദശരഥ S.S (ഡിവിഷണൽ ട്രാഫിക് ഓഫീസർ – മൈസൂർ റൂറൽ ഡിവിഷൻ), ശ്രീ.ദിനേശ് ചന്നഗിരി (ഡിവിഷണൽ ട്രാഫിക് ഓഫീസർ – ചിക്മംഗ്ളൂർ ഡിവിഷൻ) എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
പ്രസ്തുത ഓഫീസർമാർ കെഎസ്ആർടിസി-യുടെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ, സൗത്ത് സോൺ എക്സിക്യൂട്ടീവ് ഡയറക്ടർ, മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ചനടത്തുകയും കെഎസ്ആർടിസി ചീഫ് ഓഫീസ്, സൗത്ത് സോണൽ ഓഫീസ്, തിരുവനന്തപുരം സെൻട്രൽ യൂണിറ്റ്, ഗ്യാരേജ് എന്നിവിടങ്ങൾ സന്ദർശിക്കുകയും കെ.എസ്.ആർ.ടി.സി-യുടെ നിലവിലുള്ള പ്രവർത്തനങ്ങളിൽ അതീവ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
കെഎസ്ആർടിസി ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്ന റൂട്ട് റാഷണലൈസേഷൻ കർണാടക ആർടിസി- യിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള പഠനത്തിനാണ് പ്രസ്തുത സംഘം കേരളത്തിൽ എത്തിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.