ഹൊസൂർ റോഡ് യാത്രികർക്ക് സന്തോഷ വാർത്ത; വൈറ്റ് ടോപ്പിങ്ങിന് വേണ്ടി അടച്ചിട്ട ഡയറി സർക്കിൾ ഭാഗം തിങ്കളാഴ്ച തുറക്കും.

ബെംഗളൂരു : ഏകദേശം 2 മാസത്തിൽ അധികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ ഹൊസൂർ റോഡിലെ എം.എച്ച് മാരി ഗൗഡ റോഡ് തിങ്കളാഴ്ച പൂർണമായി തുറന്നു കൊടുക്കും. വൈറ്റ് ടോപ്പിങ്ങിനായി ഡയറി സർക്കിൾ മുതൽ ക്രൈസ്റ്റ് കോളേജ് ഫോറം വഴിയുള്ള റോഡിന്റെ ഒരു ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പടുത്തിയിരുന്നു. സെൻറ് ജോൺസ് ഭാഗത്തു നിന്ന് സിറ്റിയിലേക്ക് പോകേണ്ടവർ ആടുഗൊഡി വഴിയോ ബന്നാർ ഘട്ട റോഡിലേക്ക് കയറി ഡയറി സർക്കിൾ വഴിയോ ആയിരുന്ന യാത്ര ചെയ്തിരുന്നത്.ബി.എം.ടി .സി ബസുകളും ഇതേ റൂട്ടിൽ ആണ് സർവ്വീസ് നടത്തിയിരുന്നത്. സാധാരണയായി…

Read More

വെള്ളപ്പൊക്ക സമയത്ത് അരക്കൊപ്പമുള്ള വെള്ളത്തിൽ ഓടി ആബുലൻസിന് വഴികാട്ടിയ കുട്ടിയെ ഓർമ്മയില്ലേ? 12 കാരനെ തേടിയെത്തിയത് ധീരതക്കുള്ള ദേശീയ പുരസ്കാരം.

ബെംഗളൂരു :  പ്രളയത്തിൽ മുങ്ങിയ റോഡിൽ അരക്കൊപ്പം വെള്ളത്തിൽ കൂടെ ഓടി ആംബുലൻസിനു വഴികാണിച്ച റായ്ച്ചൂരിൽ നിന്നുള്ള വെങ്കിടേഷിന് ( 12 ) ദേശീയ ധീരതാ പുരസ്കാരം. കഴിഞ്ഞ ഓഗസ്റ്റ് 11ന് 6 കുട്ടികളെയും ഒരു സ്ത്രീയുടെ മൃതദേഹവും വഹിച്ച് വന്ന ആംബുലൻസ് ആണ് റായ്ച്ചൂർ ഹിരയനകുംബെയിലെ പാലത്തിൽ കുടുങ്ങിയത്. കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന വെങ്കിടേഷ് ആംബുലൻസിന് വഴി കാണിക്കുന്ന വീഡിയോ വൈറലാവുകയായിരുന്നു. ഒട്ടേറേ പേർ ബാലനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു, തുടർന്ന് തൊഴിൽ വകുപ്പ് സെക്രട്ടറി പി മണികണ്ഠനാണ് വെങ്കിടേഷ് ഇന്ത്യൻ കൗൺസിൽ ഓഫ് ചൈൽഡ്…

Read More

വിഷു-ഈസ്റ്റർ അവധിക്ക് ഉള്ള സ്വകാര്യ ബസ് ടിക്കറ്റുകളുടെ ബുക്കിംഗ് ആരംഭിച്ചു.

ബെംഗളൂരു : ഈസ്റ്റർ വിഷു അവധിക്ക് ബാംഗ്ലൂരിൽനിന്നുള്ള ദീർഘദൂര ബസുകളിൽ ടിക്കറ്റ് വിൽപ്പന മൂന്നു മാസം മുൻപ് തുടങ്ങി. സ്വകാര്യ ഏജൻസികൾ ഏപ്രിൽ രണ്ടാംവാരം നാട്ടിലേക്കുള്ള ട്രെയിനുകളിൽ ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റ് ആയതോടെയാണ് എറണാകുളം കോട്ടയം പത്തനംതിട്ട തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യ ബസ്സുകളിൽ റിസർവേഷൻ ആരംഭിച്ചത്. ഇതിൽ ചില ബസ്സുകളിൽ അമിത് നിരക്കാണ് ഈടാക്കുന്നത് എറണാകുളം 1100- 1800 രൂപ കോട്ടയം 1380 പത്തനംതിട്ട 3200 രൂപ തിരുവനന്തപുരം 1550 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് ചാർജ്കൾ അവധിക്കുശേഷം ബാംഗ്ലൂരിലേക്ക് ഏറ്റവും തിരക്ക് പ്രതീക്ഷിക്കുന്ന ഏപ്രിൽ…

Read More

കർണാടകയിലേക്കും കാലെടുത്തു വച്ച് മലയാളി വ്യവസായി എം.എ.യൂസഫലി; സംസ്ഥാനത്ത് 2200 കോടി രൂപ നിക്ഷേപിക്കും;രാജാജി നഗറിലെ ലുലു മാൾ ഈ വർഷം ആഗസ്റ്റിൽ പ്രവർത്തനം തുടങ്ങും;2 നക്ഷത്ര ഹോട്ടലുകൾ ആരംഭിക്കും.

ബെംഗളൂരു: ഷോപ്പിങ് മാൾ, ലോജിസ്റ്റിക്സ്, ഹോസ്പിറ്റാലിറ്റി, ഭക്ഷ്യസംസ്കരണം എന്നീ മേഖലകളിലായി കർണാടകയിൽ 2,200 കോടി രൂപ (300 മില്യൺഡോളർ) നിക്ഷേപിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ കർണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് യൂസഫലി ഇത് അറിയിച്ചത്. ബെംഗളൂരുവിലെ രാജാജി നഗറിൽ നിർമാണത്തിലുള്ള ലുലുമാൾ ഈ വർഷം ഓഗസ്റ്റോടെ പ്രവർത്തനം ആരംഭിക്കുമെന്ന് യൂസഫലി മുഖ്യമന്ത്രിയെ അറിയിച്ചു. ലുലു ഹൈപ്പർമാർക്കറ്റായിരിക്കും മാളിന്റെ മുഖ്യ ആകർഷണം. ബെംഗളൂരുവിലെ ഷോപ്പിങ് മാൾ കൂടാതെ 2 നക്ഷത്ര ഹോട്ടലുകളും ബെംഗളൂരുവിൽ ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ…

Read More

എൻ.എ.ഹാരിസ് എംഎൽഎക്ക് സ്ഫോടനത്തിൽ പരിക്കേറ്റു.

ബെംഗളൂരു : മുതിർന്ന കോൺഗ്രസ്സ് നേതാവും എം.എൽ.എയുമായ എൻ.എ ഹാരിസിന് സ്ഫോടനത്തിൽ പരിക്ക്. ശാന്തിനഗറിൽ ഒരു സാംസ്കാരിക പരിപാടിയിൽ പങ്കെടുത്തു. മടങ്ങാനിരിക്കെ അജ്ഞാത വസ്ത പൊട്ടിത്തെറിക്കുകയായിരുന്നു. എം.എ.എയ്ക്ക് ഒപ്പമുണ്ടായിരുന്ന അഞ്ചു പേർക്കും പരിക്കേറ്റിട്ടുണ്ട്. കാലിനു പരിക്കേറ്റ എൻ.എ ഹാരിസിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല തീവ്രത കുറഞ്ഞ ഫോടനമാണ് നടന്നതെന്ന് പോലീസ് വ്യക്തമാക്കി. മലയാളിയായ എൻ.എ ഹാരിസ് ബംഗളുരുവിലെ ശാന്തിനഗർ മണ്ഡലത്തിലെ ജനപ്രതിനിധിയാണ്. പിതാവിനെതിരെ നടന്നത് ആസൂത്രിത നീക്കമെന്ന് മകൻ മുഹമ്മദ് നാലപ്പാട്ട് ആരോപിച്ചു.

Read More
Click Here to Follow Us