നഗരത്തിൽ തണുപ്പ് മാറി, ചൂട് കൂടുന്നു; ആരോഗ്യപ്രശ്നങ്ങളുമായി വിവിധ ആശുപത്രികളിലെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന!!

 

ബെംഗളൂരു: നഗരത്തിൽ തണുപ്പ് മാറി, ചൂട് കൂടുന്നു; ആരോഗ്യപ്രശ്നങ്ങളുമായി വിവിധ ആശുപത്രികളിലെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന!! തണുപ്പ് മാറി ചൂട് തുടങ്ങിയതോടെ ത്വഗ്രോഗങ്ങളും വ്യാപകമാകുന്നു.

അലർജി, ത്വക് പൊട്ടൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുമായി നഗരത്തിലെ വിവിധ ആശുപത്രികളിലെത്തുന്നവരുടെ എണ്ണത്തിൽ ഒരാഴ്ചയ്ക്കിടെ വലിയ വർധനയാണുണ്ടായത്. സർക്കാർ ആശുപത്രികളിൽ ദിവസം 30 മുതൽ 35 ആളുകളാണ് ത്വക് രോഗവുമായി ചികിത്സതേടിയെത്തുന്നത്.

കാലാവസ്ഥയിലുണ്ടായ മാറ്റമാണ് ത്വക് രോഗങ്ങളിൽ വർധനയുണ്ടാകാനുള്ള കാരണണമായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. വാർസെല്ല സോസ്റ്റർ എന്ന വൈറസ് ബാധയാണ് മിക്കവരിലും കാണാൻ കഴിഞ്ഞതെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.

അന്തരീക്ഷത്തിൽ ചൂടുകൂടുന്നതിനുസരിച്ച് പെരുകുന്ന തരം വൈറസാണിത്. അപകടകരമായ രോഗങ്ങളുണ്ടാക്കില്ലെങ്കിലും ത്വക് ചൊറിഞ്ഞുപൊട്ടൽ, ചുവപ്പുനിറവും തടിപ്പും തുടങ്ങിയ അസ്വസ്ഥതകളുണ്ടാക്കാൻ ഈ വൈറസുകൾ മതി.

മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിലാണ് ഈ വൈറസ് ബാധ കൂടുതലായുമുണ്ടാകുന്നത്. നഗരത്തിലെ മുഴുവൻ ആശുപത്രികളിലും വൈറസിനെതിരെയുള്ള ചികിത്സ ലഭ്യമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. പൊടിപടലങ്ങൾ വർധിക്കുന്നതും അലർജിക്കും ത്വക് രോഗങ്ങൾക്കും കാരണമാകുന്നുണ്ട്.

മെട്രോ രണ്ടാം ഘട്ട നിർമാണപ്രവൃത്തി നടക്കുന്നതും ജലഅതോറിറ്റിയുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതും വിവിധ പ്രദേശങ്ങളിൽ പൊടിശല്യം വർധിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്.

ത്വക് രോഗങ്ങൾ ബാധിക്കാതിരിക്കാൻ കൂടുതൽ കരുതൽ ആവശ്യമാണ്. വ്യക്തിശുചിത്വം പാലിക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്. വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ത്വക് രോഗം ബാധിച്ചാൽ സ്വയം ചികിത്സ പാടില്ല. ഇത് രോഗം രൂക്ഷമാക്കിയേക്കാം.

പകരാൻ സാധ്യതയുള്ള വിഭാഗത്തിൽപ്പെട്ട ത്വക് രോഗമാണെങ്കിൽ കുടുംബത്തിലെ മറ്റുള്ളവർ ഉപയോഗിക്കുന്ന സോപ്പും തോർത്തും ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us