ബെംഗളൂരു: ബൊമ്മസാന്ദ്ര- രാഷ്ട്രീയ വിദ്യാലയ റോഡ് നമ്മ മെട്രോ റീച്ചിന്റെ (യെല്ലോ ലൈൻ ) നിർമാണവുമായി ബന്ധിപ്പെട്ട് ബി.ടി.എം ചെക്ക് പോസ്റ്റിന് സമീപമുള്ള ജയദേവ മേൽപാലം ഉടൻ പൂർണമായി പൊളിക്കും.
മേൽപാലത്തിന്റെ ഒരു ഭാഗം കഴിഞ്ഞ വർഷം തന്നെ വേർപെടുത്തിയിരുന്നു.
12 വർഷം പഴക്കമുള്ള ഈ പാലം അടുത്ത 2 ദിവസത്തിനുള്ളിൽ പൊളിച്ചു തുടങ്ങുമെന്നാണ് അനൗദ്യോഗിക വിവരം.
ഈ മേൽപ്പാലത്തിന് താഴെയുള്ള ബന്നാർഘട്ട റോഡിലെ അണ്ടർ പാസിൽ ഗതാഗത നിയന്ത്രണമില്ല.എന്നാൽ റിംങ് റോഡിലെ ഭാഗത്തിലുടെ രാവിലെ 6 മുതൽ രാത്രി 10 മണി വരെ ബി.എം.ടി.സി ബസുകളും ,ഇരുചക്രവാഹനങ്ങളും ആംബുലൻസുകളും മാത്രമേ കാത്തിവിടുകയുള്ളൂ.
നമ്മ മെട്രോയുടെ ചരിത്രത്തിൽ ആദ്യമായാണ് പാതയൊരുക്കാൻ വേണ്ടി ഒരു ഫ്ലൈഓവർ തകർക്കുന്നത്.
സർക്കാർ ഉടമസ്ഥതയിലുള്ള ജയദേവ ഹൃദയശുപത്രി യുടെ സ്ഥലത്ത് മെട്രോ സ്റ്റേഷൻ നിർമ്മിക്കാൻ ആയിരുന്നു ആദ്യ പദ്ധതി, എന്നാൽ ആശുപത്രി അധികൃതർ അത് എതിർത്തതോടെ മറ്റൊരു അലൈൻമെൻറ് കണ്ടെത്തേണ്ടി വരികയായിരുന്നു.
അത് പ്രകാരം ജയദേവ മേൽപ്പാലം പൂർണമായി പൊളിക്കാതെ വഴിയില്ലെന്നായി.
ബനശങ്കരി ഭാഗത്തു നിന്നും സിൽക്ക് ബോർഡിലേക്കും ബന്നാർ ഘട്ട റോഡിൽ നിന്ന് സിൽക്ക് ബോർഡിലേക്കും വരുന്നവർക്കാണ് ഈ മേൽപ്പാലം കൊണ്ട് കൂടുതൽ ഉപകാരം ഉണ്ടായിരുന്നത്.
ഈ മേൽപ്പാലം തകരുന്നതോടെ ഈ മേഖലയിൽ ഉണ്ടാകാൻ പോകുന്ന ഗതാഗതക്കുരുക്ക് പ്രവചനാതീതമാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.