കൊൽക്കത്ത: കഴിഞ്ഞ മത്സരത്തിലെ കൂറ്റൻ ജയത്തിൻ്റെ ആത്മവിശ്വാസത്തിലാണ് കെരള ബ്ലാസ്റ്റേഴ്സ് ഇന്ന് എടികെയെ നേരിട്ടത്. മടക്കമില്ലാത്ത ഒരു ഗോളിനാണ് കൊല്‍ക്കത്തയെ അവരുടെ തട്ടകത്തില്‍ച്ചെന്ന് കൊമ്പന്‍മാര്‍ കീഴടക്കിയത്.
WHAT.A.RESULT! @KeralaBlasters claim back-to-back wins in #HeroISL for the first time since February 2018!#ATKKBFC #LetsFootball pic.twitter.com/mXP0oPI7B8
— Indian Super League (@IndSuperLeague) January 12, 2020
രണ്ടാം പകുതിയില്‍ ഹാലിചരണ്‍ നര്‍സാരി (70′) കുറിച്ച ഗോള്‍ മത്സരത്തിന്റെ വിധി നിര്‍ണയിച്ചു. ഇന്നത്തെ ജയത്തോടെ പ്ലേ ഓഫ് സാധ്യത സജീവമാക്കി നിലനിര്‍ത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.
നിലവില്‍ 12 കളികളില്‍ നിന്നും മൂന്നു ജയവുമായി ടീം ആറാമതെത്തി. ഈ സീസണില്‍ ഇതുവരെ 14 പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സമ്പാദ്യം (അഞ്ച് സമനില, നാല് തോല്‍വി).
കളിയുടെ ആദ്യ മിനിറ്റുകളില്‍ത്തന്നെ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ആരാധകര്‍ കണ്ടു. ജയിച്ചേ തീരൂ എന്ന വാശിയോടെയാണ് സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലെ പച്ചപ്പുല്‍ത്തകിടിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എടികെയ്ക്ക് എതിരെ പന്തുതട്ടിയത്.
മുഹമ്മദ് നിങ്, സത്യസെൻ സിംഗ്, ഹാലിചരൻ നർസാരി, മരിയോ ആർക്കസ് എന്നിവർ മധ്യനിരയിൽ തകർത്തു കളിച്ചു. മെസ്സി ബൗളി, ഓഗ്ബച്ചെ എന്നിവർ ആക്രമണത്തിനു നേതൃത്വം നൽകി.
ഉദ്ഘാടന മത്സരത്തിൽ എടികെയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നു. ഇന്ന് നിര്‍ണായകമായ ഐഎസ്എല്‍ 12 ആം റൗണ്ട് മത്സരത്തില്‍ എടികെയ്ക്ക് എതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഉജ്ജ്വല ജയം കൈവരിക്കുകയും ചെയ്തു.
A massive team performance from the boys as we edge closer to the top 4 with back to back wins! 🔥#ATKKBFC #YennumYellow pic.twitter.com/ixWQZlHykp
— Kerala Blasters FC (@KeralaBlasters) January 12, 2020
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.