കൊല്‍ക്കത്തയെ അവരുടെ തട്ടകത്തില്‍ച്ചെന്ന് കൊമ്പന്‍മാര്‍ കീഴടക്കി!!

  കൊൽക്കത്ത: കഴിഞ്ഞ മത്സരത്തിലെ കൂറ്റൻ ജയത്തിൻ്റെ ആത്മവിശ്വാസത്തിലാണ്  കെരള ബ്ലാസ്റ്റേഴ്സ് ഇന്ന് എടികെയെ നേരിട്ടത്. മടക്കമില്ലാത്ത ഒരു ഗോളിനാണ് കൊല്‍ക്കത്തയെ അവരുടെ തട്ടകത്തില്‍ച്ചെന്ന് കൊമ്പന്‍മാര്‍ കീഴടക്കിയത്. WHAT.A.RESULT! @KeralaBlasters claim back-to-back wins in #HeroISL for the first time since February 2018!#ATKKBFC #LetsFootball pic.twitter.com/mXP0oPI7B8 — Indian Super League (@IndSuperLeague) January 12, 2020 രണ്ടാം പകുതിയില്‍ ഹാലിചരണ്‍ നര്‍സാരി (70′) കുറിച്ച ഗോള്‍ മത്സരത്തിന്റെ വിധി നിര്‍ണയിച്ചു. ഇന്നത്തെ ജയത്തോടെ പ്ലേ ഓഫ് സാധ്യത സജീവമാക്കി നിലനിര്‍ത്തിയിരിക്കുകയാണ്…

Read More

ഒരു വർഷത്തിനുള്ളിൽ നിരക്ക് വർദ്ധനയുമായി ബെസ്കോം;പ്രതിഷേധവുമായി ജനങ്ങൾ.

ബെംഗളൂരു: വൈദ്യുതിനിരക്ക് 12.75 ശതമാനം വർധിപ്പിക്കാൻ ഉള്ള ബെസ് നീക്കത്തിൽ പ്രതിഷേധം ശക്തമായി. 5872 കോടി രൂപയുടെ അധിക വരുമാനം ലക്ഷ്യമിട്ടു കഴിഞ്ഞയാഴ്ചയാണ് നിരക്ക് വർധന ആവശ്യപ്പെട്ട് ബെസ്കോം  കർണാടക ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന് ശുപാർശ സമർപ്പിച്ചത്. എന്നാൽ വൈദ്യുതി നിരക്ക് അഞ്ച് ശതമാനം വർധിപ്പിച്ച് ഒരു വർഷം തികയുന്നതിനു മുൻപ് വീണ്ടും നിരക്ക് വർധന ജനങ്ങൾക്ക് അമിതഭാരം ആകുമെന്നാണ്  ബംഗളൂരു അപ്പാർട്ട് മെന്റ് ഫെഡറേഷനും , ബംഗളൂരു പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയും ആരോപിക്കുന്നത്.

Read More

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള കുടുംബത്തെ കൊള്ളയടിച്ച് ടാക്സി ഡ്രൈവർ മുങ്ങി!

  ബെംഗളൂരു: ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള കുടുംബത്തെ കൊള്ളയടിച്ച് ടാക്സി ഡ്രൈവർ മുങ്ങി. ഓൺലൈൻവഴി ‘ബുക്ക്’ചെയ്ത ടാക്സി കാറിൽ ബെംഗളൂരുവിൽനിന്നു ബന്ദിപ്പൂരിലെത്തിയതായിരുന്നു കുടുംബം. കാട്ടിലൂടെ നടന്ന് കാഴ്ചകൾ കാണാൻ ഡ്രൈവർ ഇവരോട് പറഞ്ഞു. തിരിച്ചെത്തിയപ്പോൾ ഡ്രൈവറും കാറും സ്ഥലത്തുണ്ടായിരുന്നില്ല. കുടുംബത്തിന്റെ പക്കലുണ്ടായിരുന്ന 20,000 രൂപയും വിലപിടിപ്പുള്ള സാധനങ്ങളും ലഗേജുമായി ഡ്രൈവർ കടന്നുകളഞ്ഞു. അവിടെനിന്നു മറ്റൊരു ടാക്സി കാർ ‘ബുക്ക്’ചെയ്താണ് യാത്രതുടർന്നത്. ബന്ദിപ്പൂരിൽനിന്ന് ഇവർക്ക് ഊട്ടിയിലേക്കാണ് പോകേണ്ടിയിരുന്നത്. സൂറത്തിൽ ഒരു വിവാഹത്തിൽ സംബന്ധിക്കാൻ വന്നപ്പോഴാണ് കുടുംബം ബന്ദിപ്പൂർ കടുവസങ്കേതം കാണാനിറങ്ങിയത്. വിദേശകുടുംബത്തെ കൊള്ളയടിച്ച ഡ്രൈവറെ ബെംഗളൂരു എയർപോർട്ട്…

Read More

മുസ്ലീം സമുദായത്തെ ഭീഷണിപ്പെടുത്തുന്ന രീതിയിൽ വിദ്വേഷ പ്രസംഗ നടത്തിയ ബി.ജെ.പി എം.എൽ.എ പെട്ടു;മുൻകൂർ ജാമ്യമില്ല.

ബെംഗളൂരു : പൗരത്വ നിയമ വിഷയത്തിൽ മുസ്ലിം സമുദായത്തെ ഭീഷണിപ്പെടുത്തുന്ന രീതിയിൽ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി എംഎൽഎ സോമശേഖരൻ റെഡ്ഡി മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി. 80% ഹിന്ദുക്കൾ 17 ശതമാനം മുസ്ലീങ്ങൾക്കെതിരെ തിരിഞ്ഞാൽ സ്ഥിതി എന്താകുമെന്ന് ചോദിച്ച് ഈ മാസം ആദ്യം നടത്തിയ പ്രസംഗമാണ് വിവാദമായത്. റെഡ്ഡിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടന്നിരുന്നു. കോൺഗ്രസിനെയും മുസ്ലീം സംഘടനകളുടെ എതിർപ്പ് ശക്തമായതോടെ ഗാന്ധിനഗർ പോലീസ് കേസെടുത്തു. തുടർന്ന് മുൻകൂർ ജാമ്യം തേടി സോമശേഖരൻ ജില്ലാ സെഷൻസ്…

Read More

മാപ്പ്.. മാപ്പ്… മൈസൂരു സർവകലാശാലയിൽ കാശ്മീർ സ്വതന്ത്രമാക്കാൻ ആവശ്യപ്പെട്ട വിദ്യാർത്ഥിനി മാപ്പപേക്ഷിച്ചു.

ബെംഗളൂരു : ജെഎൻയു സർവകലാശാലയിലെ അതിക്രമത്തിനെതിരെ മൈസൂർ സർവ്വകലാശാല വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിൽ കാശ്മീരിനെ സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്ലക്കാർഡ് ഉയർത്തിയ സംഭവത്തിൽ മാപ്പപേക്ഷിച്ച് വിദ്യാർഥിനി. മാസങ്ങളായി കാശ്മീരിൽ ഇൻറർനെറ്റ് ഏർപ്പെടുത്തിയതിനെയാണ് താൻ ഉദ്ദേശിച്ചതെന്നും എന്നാൽ ഇത് തെറ്റായി വ്യാഖ്യാനിക്കുകയും ആയിരുന്നു എന്നും വിദ്യാർഥിനിയായ ബി.നളിനി ന്യായീകരിച്ചു. സംഭവത്തിൽ കേസെടുത്തതിനെ തുടർന്ന് കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടിയ ശേഷം പ്രതികരിക്കുകയായിരുന്നു അവർ . പോലീസ് അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും അവർ പറഞ്ഞു. കഴിഞ്ഞ ദിവസം മൈസൂരു മാനസ ഗംഗോത്രിയിലെ ക്യാമ്പസിൽ എത്തിയ പോലീസ് പ്രകടനക്കാരെ…

Read More

50 രാജ്യങ്ങളിൽ നിന്നും 11 സ്ക്രീനുകളിലായി 200 സിനിമകൾ ! ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 26 മുതൽ മാർച്ച് 4 വരെ.

ബെംഗളൂരു : ബെംഗളൂരു രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി 26 മുതൽ മാർച്ച് 4 വരെ രാജാജി നഗറിലെ ഓറിയോൺ മാളിൽ നടക്കും. പി.വി.ആറിലെ 11 സ്ക്രീനുകളിലായാണ് മേള നടക്കുക. ഏഷ്യൻ, ഇന്ത്യൻ, കന്നഡ മൽസര വിഭാഗങ്ങൾക്കൊപ്പം കൺട്രി ഫോക്കസ്, ലോക സിനിമ, ഗ്രാന്റ് ക്ലാസിക് ,ബയോ പിക്ചർ വിഭാഗങ്ങളിലായി 50 രാജ്യങ്ങളിൽ നിന്നുള്ള 200 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുക യെന്ന് കർണാടക ചലനചിത്ര അക്കാദമി ചെയർമാർ സുനിൽ പുരാനിക് അറിയിച്ചു. ഡെലിഗേറ്റ് പാസ് റെജിസ്ട്രേഷൻ ഫെബ്രുവരി ആദ്യം ആരംഭിക്കും.800 രൂപയാണ് നിരക്ക് വിദ്യാർത്ഥികൾക്ക്…

Read More
Click Here to Follow Us