ബെംഗളൂരു: നഗരത്തിൽ നിന്ന് മലബാറിലേക്കുള്ള റെയിൽ യാത്രാദുരിതത്തിന് ആശ്വാസമായി പുതിയ പ്രഖ്യാപനം. സേലം വഴി കോഴിക്കോട്-ബെംഗളൂരു റൂട്ടിൽ പുതിയ ഇന്റർസിറ്റി എക്സ്പ്രസ് വരുന്നു. ചൊവ്വാഴ്ച കോഴിക്കോട്ടെത്തിയ സതേൺ റെയിൽവേ പ്രിൻസിപ്പൽ ചീഫ് ഓപ്പറേഷൻസ് മാനേജർ എസ്. അനന്തരാമനുമായി എം.കെ. രാഘവൻ എം.പി. നടത്തിയ ചർച്ചയിലാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. അന്തിമാംഗീകാരം റെയിൽവേ ബോർഡ് വൈകാതെ നൽകുമെന്നാണ് സൂചന. സീസണിൽ ബെംഗളൂരുവിലേക്ക് വൻതിരക്കാണ് അനുഭവപ്പെടുന്നതെന്നും ബന്ദിപ്പൂരിലെ രാത്രിയാത്രാനിരോധനംമൂലം യാത്രക്കാർ ട്രെയിനിനെയാണ് മുഖ്യമായും ആശ്രയിക്കുന്നതെന്നും ചൂണ്ടിക്കാട്ടി സമ്മർദം ചെലുത്തിയപ്പോഴാണ് പുതിയ ഇന്റർസിറ്റിക്ക് അനുമതി നൽകാമെന്ന് പ്രിൻസിപ്പൽ മാനേജർ…
Read MoreYear: 2019
അയോഗ്യതയിൽ നിന്ന് യോഗ്യതയിലേക്ക്…13 പേര്‍ക്ക് ബിജെപി ടിക്കറ്റ്!
ബെംഗളൂരു: സംസ്ഥാനത്ത് സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ അയോഗ്യരാക്കിയ വിമത എംഎല്‍എമാര്‍ BJPയില്‍ ചേര്‍ന്നു. പാര്‍ട്ടിയില്‍ ചേര്‍ന്നതിന് പിന്നാലെ സ്ഥാനാര്‍ഥിത്വവും നേടി!! നിയമസഭ സ്പീക്കര്‍ അയോഗ്യരാക്കിയ 16 വിമത കോണ്‍ഗ്രസ്, ജെ.ഡി.എസ് എംഎല്‍എമാരാണ് BJPയില്‍ ചേര്‍ന്നത്. എന്നാല്‍ ഒപ്പം രാജിവെച്ച കോണ്‍ഗ്രസ് വിമതന്‍ റോഷന്‍ ബെയ്ഗ് BJPയില്‍ ചേര്‍ന്നിട്ടില്ല. ഐ.എം.എ പൊന്‍സി അഴിമതിയില്‍ അന്വേഷണം നേരിടുന്നതിലാണ് റോഷന്‍ ബെയ്ഗ് ഇപ്പോള്‍ BJPയില്‍ ചേരാത്തതെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ, BJP സംസ്ഥാന അദ്ധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍, ദേശീയ സെക്രട്ടറി പി മുരളീധര്‍…
Read Moreചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന് പിന്നാലെ ചന്ദ്രയാന്‍ മൂന്ന് പദ്ധതിയുമായി ഇസ്രൊ രംഗത്ത്!!
ബെംഗളൂരു: ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന് പിന്നാലെ ചന്ദ്രയാന്‍ മൂന്ന് പദ്ധതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇസ്രൊ. 2020 നവംബറിനുള്ളില്‍ ചന്ദ്രയാന്‍ മൂന്ന് വിക്ഷേപിക്കാന്‍ ഇസ്രൊ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി ഐഎസ്ആര്‍ഒ മൂന്ന് സബ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ ദൗത്യത്തില്‍ ലാന്‍ഡറും റോവറും മാത്രമാണ് ഉണ്ടാകുകയെന്നാണ് സൂചന. ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ സോഫ്റ്റ് ലാന്‍ഡിംഗ് ശ്രമം പരാജയപ്പെട്ടതോടെ രാജ്യം ഏറെ നിരാശയിലായി. വളരെയധികം ആത്മവിശ്വാസത്തോടെ ആയിരുന്നു ഇസ്രൊ ഈ ദൗത്യം ഏറ്റെടുത്തിരുന്നത്. എന്നാലും ചന്ദ്രയാന്‍ രണ്ട് ദൗത്യം 95 ശതമാനവും…
Read Moreവിവിധ തരം കടല വിഭവങ്ങൾ ആസ്വദിക്കാം;”കടലക്കായ് പരിഷെ” 25 ന് ബസവനഗുഡിയിൽ.
ബെംഗളൂരു : വിവിധതരം കടല വിഭവങ്ങളുടെ സ്വാദ് ആസ്വദിക്കാൻ അവസരമൊരുക്കി കടലക്കായ് പരിഷെ 25 ന് ബസവനഗുഡി ബുൾ ടെമ്പിൾ റോഡിൽ ആരംഭിക്കും. കർണാടകയിലെ ഗ്രാമങ്ങൾക്ക് പുറമേ തമിഴ്നാട് ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരാണ് കടല വിഭവങ്ങളുമായി ഒരാഴ്ചത്തെ മേളയ്ക്കെത്തുന്നത്. കാർത്തിക മാസത്തിലെ അവസാന തിങ്കളാഴ്ച ആരംഭിക്കുന്ന പരിഷെയോടനുബന്ധിച്ച് ദൊഡ്ഡ ഗണപതി ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടക്കും.
Read Moreപ്രിയയ്ക്കെതിരെ വിമര്‍ശനവുമായി കന്നഡയിലെ പ്രമുഖ നടന്‍ ജഗ്ഗേഷ്!!
ബെംഗളൂരു: ‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിലെ കണ്ണിറുക്കലിലൂടെ ഒറ്റ രാത്രി കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ താരമായ പെണ്‍കുട്ടിയാണ് പ്രിയ പ്രകാശ് വാര്യര്‍. കേരളത്തിനകത്തും പുറത്തും ‘അഡാര്‍ ലവ്’ എന്ന ചിത്രം പ്രിയയ്ക്ക് നിറയെ ആരാധകരെ നേടിക്കൊടുത്തു. പ്രശസ്തിയ്ക്കൊപ്പം തന്നെ ഏറെ വിമര്‍ശനങ്ങള്‍ക്കും താരം പാത്രമായിട്ടുണ്ട്. അങ്ങനെയൊരു വിമര്‍ശനമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച വിഷയം. നിരവധി പ്രമുഖര്‍ക്കൊപ്പം വേദി പങ്കിട്ട പ്രിയയ്ക്കെതിരെ വിമര്‍ശനവുമായി കന്നഡയിലെ പ്രമുഖ നടന്‍ ജഗ്ഗേഷാണ് രംഗത്തെത്തിയിരിക്കുന്നത്. ഒക്കലിംഗ എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ചടങ്ങിലാണ് സംഭവം. പ്രിയയ്ക്കൊപ്പം ജഗ്ഗേഷും വേദിയിലുണ്ടായിരുന്നു. ഇത്രയും…
Read Moreഇന്ന് മുതൽ 4 ദിവസത്തേക്ക് മെട്രോ സർവ്വീസ് ഭാഗികമായി തടസപ്പെടും.
ബെംഗളൂരു : നമ്മ മെട്രോ രണ്ടാംഘട്ട നിർമാണത്തിന് ഭാഗമായി ഗ്രീൻ ലൈനിൽ രാഷ്ട്രീയ വിദ്യാലയ റോഡ് (ആർ.വി.റോഡ്) ഇന്ന് മുതൽ 17 വരെ അടച്ചിടും. ബൊമ്മസാന്ദ്രയിൽ നിന്ന് തുടങ്ങുന്ന യെല്ലോ ലൈൻ പാതയുമായി ആർ.വി.റോഡ്സ്റ്റേഷൻ കൂട്ടിയിണക്കുന്ന ഭാഗമായാണിത്. ഇന്ന് പുലർച്ചെ അഞ്ചുമുതൽ 17 രാത്രി 11 മണിവരെയാണ് സർവീസുകൾ പൂർണമായി നിർത്തി വയ്ക്കുന്നത്. ആർ.വി.റോഡ് -യെലച്ചനഹള്ളി പാതയിലേയും ബയപ്പനഹള്ളി – മൈസൂർ റോഡ് ട്രെയിൻ സർവീസുകളെ ബാധിക്കുകയില്ല. യെലച്ചന്നഹളളി -നാഗസാന്ദ്ര പാതയിൽ 18 പുലർച്ചെ 5 മുതൽ ട്രെയിൻ സർവീസ് പൂർണതോതിൽ പുനരാരംഭിക്കും. അടച്ചിടുന്ന…
Read Moreവാഹനങ്ങൾ കത്തിച്ച് പണംതട്ടാൻ ശ്രമിച്ച രണ്ടുപേരെ പോലീസ് വെടിവെച്ച് പിടികൂടി!!
ബെംഗളൂരു: വാഹനങ്ങൾ കത്തിച്ച് പണംതട്ടാൻ ശ്രമിച്ച രണ്ടുപേരെ പോലീസ് വെടിവെച്ച് പിടികൂടി!! ടി. ദാസറഹള്ളിയിൽ വ്യവസായി ആർ. ശ്രീനിവാസയുടെ മൂന്നുനില വീടിന് സമീപം പാർക്ക് ചെയ്തിരുന്ന ഒരു ബൈക്കും മൂന്നു സ്കൂട്ടറുകളുമാണ് ഇവർ കത്തിച്ചത്. ബി.ജെ.പി.യുടെ പ്രാദേശിക നേതാവും ജല ശുദ്ധീകരണ യൂണിറ്റിന്റെ ഉടമകൂടിയാണ് ശ്രീനിവാസ്. വ്യവസായിയുടെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിച്ച് ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച തമിഴ്നാട് സ്വദേശികളായ മുഹമ്മദ് റിയാസ് (23), മുഹമ്മദ് ബേസിത് (23) എന്നിവരാണ് പിടിയിലായത്. രാത്രി ഒരുമണിയോടെയാണ് തീകൊളുത്തിയ ശേഷം ഇവർ കടന്നുകളഞ്ഞത്. തുടർന്ന്…
Read Moreനന്ദി ഹിൽസിലേക്ക് പോകാൻ അരയും തലയും മുറുക്കുന്നതിന് മുൻപ് ഈ വാർത്ത ശ്രദ്ധിക്കുക.
ബെംഗളൂരു : നഗരത്തിലെ സമീപത്തുള്ള വിനോദസഞ്ചാരകേന്ദ്രമായ നന്ദിഹിൽസിലേക്ക് (നന്ദി ബെട്ടെ ) സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഹോർട്ടികൾച്ചർ വകുപ്പ്. അവധിദിവസങ്ങളിൽ സഞ്ചാരികൾ അധികമായതിനാൽ പാർക്കിംഗ് സ്ഥലം ലഭിക്കാത്തതിനെ തുടർന്നാണ് പുതിയ നടപടി. ചുരത്തിനു താഴെ സ്വകാര്യ വാഹനം നിർത്തി സന്ദർശകരെ കർണാടക ആർ ടി സി ബസ്സിൽ മലമുകളിൽ എത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. നഗരത്തിൽനിന്ന് 60 കിലോമീറ്റർ അകലെയുള്ള ചിക്കബല്ലാപുര ജില്ലയിലെ നന്ദിഹിൽസിൽ സൂര്യോദയം കാണാൻ മാത്രം നൂറുകണക്കിന് പേരാണ് പ്രതിദിനം എത്തുന്നത്. ബംഗളൂരു ചിക്കബല്ലാപുര, ദൊഡ്ഡബല്ലാപുര എന്നിവിടങ്ങളിൽനിന്ന് ചുരുക്കം കെ എസ് ആർ ടി…
Read Moreമലയാളം മിഷന്റെ പഠനോൽസവം 17ന് ഇന്ദിരാനഗറിലെ കൈരളി നികേതൻ സ്കൂളിൽ.
മലയാള ലോകത്തിൽ സാമ്പ്രദായീക വിദ്യാഭ്യാസ രീതികൾ മാറണം എന്ന് വിദ്യാഭ്യാസ വാക്താക്കൾ മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് കാലം കുറേയായി. സഞ്ചയൻ മുതൽ വിജയൻ മാഷ് വരെയുള്ള നിരവധി ആളുകൾ ഈ ആവശ്യം ഉന്നയിച്ചവരാണ്. മലയാള മിഷൻ കർണ്ണാടക പഠനോൽസവം എന്ന പേരിൽ രണ്ട് വർഷങ്ങൾക്ക് മുമ്പെ നടത്തിയത് അത്തരത്തിലുള്ള ഒരു കാര്യമാണ്. ഇനിയങ്ങോട്ട് വിദ്യാഭ്യാസ സമ്പ്രദായത്തിൽ എല്ലാവർക്കും മാതൃകയായേക്കാവുന്ന ഒരു കാര്യം . പഠനോൽസവം അഥവാ പാട്ടും പാടി പരീക്ഷയെ അന്ന് എല്ലാവരും ഒരേ പോലെ ഹൃദയത്തിലേറ്റി. ബെംഗളൂരുവിലെ മിഷൻ പ്രവർത്തകരുടെ നിരന്തരാവശ്യാർത്ഥം സാംസ്ക്കാരിക…
Read Moreഇൻഫോസിസ് സ്ഥാപകൻ എൻ.ആർ.നാരായണമൂർത്തിയുടെ മകൻ രോഹൻ മൂർത്തിക്ക് വധുവായെത്തുന്നത് മലയാളി പെൺകുട്ടി;വിവാഹം ഡിസംബർ 2 ന്.
ബെംഗളൂരു : ഈ നഗരത്തിന്റെ തന്നെ മുഖച്ഛായ മാറ്റി വരച്ച ഇൻഫോസിസ് എന്ന സോഫ്റ്റ് വെയർ ഭീമന്റെ സഹ സ്ഥാപകനായ എൻ.ആർ.നാരായണമൂർത്തിയുടേയും ഇൻഫോസിസ് ഫൗണ്ടേഷൻ അടക്കം നിരവധി സാമൂഹിക സ്ഥാപനങ്ങളുടെ അമരക്കാരിയും എഴുത്തുകാരിയുമായ സുധാമൂർത്തിയുടെയും മകനായ രോഹൻ മൂർത്തി വിവാഹിതനാകുന്നു. കൊച്ചിയിൽ നിന്നുള്ള റിട്ടയേർഡ് നാവിക സേന ഉദ്യോഗസ്ഥൻ കമാൻറർ കെ.ആർ.കൃഷ്ണന്റയും എസ്.ബി.ഐ ഉദ്യോഗസ്ഥയായ സാവിത്രി കൃഷ്ണന്റെയും മകളായ അപർണ കൃഷ്ണൻ ആണ് വധു.വിവാഹം ഡിസംബർ 2 ന് നഗരത്തിൽ വച്ച് നടക്കും. രോഹൻ പരസ്പരം അറിയുന്ന സുഹൃത്തു വഴിയാണ് അപർണയെ പരിചയപ്പെട്ടത്.കഴിഞ്ഞ 3…
Read More