തുമകൂരുവിൽ ഹോട്ടലുടമയെ ഭാര്യയും കാമുകനും ചേർന്ന് കുത്തിക്കൊന്നു!

ബെംഗളൂരു: ഹോട്ടലുടമയായ ഹോമ്പയ്യപാളയ സ്വദേശി ആർ. ഹനുമേഗൗഡ (45)യെയാണ് ഭാര്യയും കാമുകനും ചേർന്ന് കുത്തിക്കൊന്നത്. ഇയാളുടെ ഭാര്യ വിദ്യ (32), സമീപവാസിയായ സതീഷ് (22) എന്നിവർ ഒളിവിലാണ്. ഇവരെ കുറിച്ചുള്ള സൂചനകൾ ലഭിച്ചതായി പോലീസ് അറിയിച്ചു. സംഭവദിവസം രാത്രി ഹനുമേഗൗഡയുടെ കൂട്ടുകാരിലൊരാൾ സതീഷിനെ വിദ്യയ്ക്കൊപ്പം കണ്ടു. തുടർന്ന് ഇയാൾ ഹനുമേഗൗഡയെ വിവരമറിയിക്കുകയായിരുന്നു. ഇതോടെയാണ് കടയിൽ നിന്ന് ഹനുമേഗൗഡ രാത്രി 11 മണിയോടെ വീട്ടിലെത്തിയത്. വീട്ടിലെത്തിയപ്പോൾ സതീഷും വീട്ടിലുണ്ടായിരുന്നു. ഇത് ചോദ്യംചെയ്തതോടെ സതീഷും വിദ്യയും ചേർന്ന് ആയുധമുപയോഗിച്ച് ഹനുമേഗൗഡയെ കുത്തുകയായിരുന്നു. ഇയാൾ മരിച്ചെന്നു മനസിലായതോടെ ഇരുവരും സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. വീട്ടിൽനിന്ന്…

Read More

സമാന്തരമായി രണ്ടു റൺവേകളുള്ള ആദ്യ വിമാനത്താവളമായി ബെംഗളൂരു വിമാനത്താവളം!!

ബെംഗളൂരു: സമാന്തരമായി രണ്ടു റൺവേകളുള്ള ആദ്യ വിമാനത്താവളമായി ബെംഗളൂരു വിമാനത്താവളം. കെംപെഗൗഡ  അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം റൺവേ പ്രവർത്തനം തുടങ്ങി. ബെംഗളൂരുവിൽനിന്ന് ഹൈദരാബാദിലേക്കുള്ള ഇൻഡിഗോ വിമാനമാണ് വെള്ളിയാഴ്ച വൈകീട്ട് 4.37-ന് പുതിയ റൺവേയിൽനിന്ന് ആദ്യമായി പറന്നുയർന്നത്. രണ്ടാമത്തെ റൺവേ പ്രവർത്തനസജ്ജമായതോടെ വിമാനത്താവളത്തിൽ ഒരേസമയം രണ്ടുവിമാനങ്ങൾക്ക് പറന്നുയരാനും ഇറങ്ങാനും കഴിയുമെന്നും ഇത് ചരിത്ര ദിനമാണെന്നും സി.ഇ.ഒ. ഹരിമാരാർ പറഞ്ഞു. ആദ്യഘട്ടത്തിൽ തെളിഞ്ഞ കാഴ്ചയുള്ളപ്പോൾ മാത്രം വിമാനമിറക്കാനുള്ള അനുമതിയാണ് ലഭിച്ചിട്ടുള്ളത്. മറ്റ് അനുമതികൾ ലഭിക്കുന്നതുവരെ ഭാഗികമായായിരിക്കും രണ്ടാം റൺവേയുടെ പ്രവർത്തനം. 4000 മീറ്റർ നീളവും 45 മീറ്റർ…

Read More

ഹൈദരാബാദിലെ വെടിവെപ്പ്: ശരിയായ നടപടിയെന്ന് ബെംഗളൂരു പോലീസ് കമ്മിഷണർ

ബെംഗളൂരു: ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസിലെ നാലുപ്രതികളെ വെടിവെച്ചുകൊന്ന സംഭവത്തിൽ പ്രതികരിച്ച് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ. ശരിയായതും സമയബന്ധിതവുമായ നടപടിയാണ് ഹൈദരാബാദ് പോലീസ് സ്വീകരിച്ചതെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ഭാസ്‌കർ റാവു പറഞ്ഞു. പോലീസിന്റെ മുന്നിലുണ്ടായ സാഹചര്യം പരിശോധിക്കുമ്പോൾ മറ്റു വഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതികൾ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടിരുന്നെങ്കിൽ പോലീസ് കടുത്ത സമ്മർദത്തിലാകുമായിരുന്നു. പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് ശക്തമായ നടപടിയെടുക്കേണ്ടിവന്നത്. പ്രതികൾക്കുള്ള ശിക്ഷയല്ല, സ്വയം രക്ഷയ്ക്കായുള്ള നടപടിയാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ടെന്ന് അഡീഷണൽ പോലീസ് കമ്മിഷണർ ഹേമന്ത് നിബാൽക്കർ പറഞ്ഞു.…

Read More

ഗണേഷ് നായകനായി അഭിനയിക്കുന്ന സിനിമക്ക് എതിരെ പ്രതിഷേധവുമായി നാട്ടുകാർ.

ബെംഗളൂരു : കുദ്രേമുഖ് വന്യ ജീവി സങ്കേതത്തിൽ സിനിമാ ചിത്രീകരണത്തിന് അനുമതി നൽകിയതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം. കന്നഡ സിനിമയായ ഗാളിപ്പട്ട – 2 ന്റെ ചിത്രീകരണമാണ് കഴിഞ്ഞദിവസം  വനത്തിൽ ആരംഭിച്ചത്. വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ അനുമതിയോടെയാണ് ചിത്രീകരണം നടത്തുന്നത് എന്നാണ് നിർമ്മാതാവിന്റെ വാദം. എന്നാൽ വനത്തിനുള്ളിലേക്ക് വലിയ വാഹനങ്ങൾ വരെ കടത്തിവിടുന്നതായി പ്രദേശവാസികൾ ആരോപിക്കുന്നു.

Read More
Click Here to Follow Us