ശൈത്യകാലത്തെ നേരിടാൻ ചൂടേകും അടിവസ്ത്രവുമായി ആമസോൺ!!

ശൈത്യകാലത്തെ നേരിടാൻ ചൂടേകും അടിവസ്ത്രവുമായി ആമസോൺ! പലതരം അടിവസ്ത്രങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ തണുപ്പ് കാലത്ത് ചൂട് നല്‍കുന്ന അടിവസ്ത്രം നിങ്ങള്‍ കണ്ടിട്ടുണ്ടോ. കാണാത്തവര്‍ക്ക് ഉടന്‍ തന്നെ നിങ്ങളുടെ വീട്ടിലെത്തിക്കാനും ഉപയോഗിക്കാനും സാധിക്കും. എന്നാല്‍ ഒരു 3799 രൂപയോളം കയ്യിലുണ്ടാവണം എന്ന് മാത്രം. തണുപ്പ് കാലത്ത് ചൂട് കിട്ടുമെങ്കില്‍ ഇത്തിരി പണം മുടക്കിയാലും കുഴപ്പമില്ലല്ലോ. ചൂട് കിട്ടുമെന്ന് മാത്രമല്ല ഇനിയുമുണ്ട് ഈ അടി വസ്ത്രം കൊണ്ടുള്ള ഉപയോഗങ്ങള്‍. കൃത്യമായ ആര്‍ത്തവ പ്രക്രിയയ്ക്കും, ഗര്‍ഭപാത്രത്തെ പരിപോഷിപ്പിക്കാനും ഒക്കെ ഈ അടിവസ്ത്രത്തിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 12 മണിക്കൂറുകളോളം ഇവ…

Read More

കോൺഗ്രസിന് ശിവസേനയോട് യോജിക്കാമെങ്കിൽ ഞങ്ങൾക്ക് ബി.ജെ.പിയോടും സഹകരിക്കാം;നയം വ്യക്തമാക്കി മുൻ മുഖ്യമന്ത്രി കുമാരസ്വാമി.

ബെംഗളൂരു: കോൺഗ്രസ് ശിവസേനയുമായി ചേർന്ന് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണ ശ്രമങ്ങൾ നടക്കുന്നതിനിടെ, മുൻ മുഖ്യമന്ത്രി കുമാരസ്വാമി ഈ വിഷയത്തെ ബന്ധപ്പെടുത്തുന്ന പ്രസ്താവനയുമായി രംഗത്ത് വന്നു. കോൺഗ്രസിന് ശിവസേനയുമായി ബന്ധമാവാം എങ്കിൽ ഞങ്ങൾക്ക് ബി.ജെ. പിയുമായി കൈകോർക്കുന്നതിലും തെറ്റില്ല എന്നദ്ദേഹം പ്രതികരിച്ചു. യെദിയൂരപ്പ സർക്കാറിനെ വീഴ്ത്താൻ ഞങ്ങൾ ശ്രമിക്കില്ല എന്ന ദേവഗൗഡയുടെ പ്രസ്താവനക്ക് പിന്നാലെ വന്ന സംസ്ഥാന അദ്ധ്യക്ഷന്റെ പ്രസ്താവന കർണാടക രാഷ്ട്രീയത്തിന്റെ ദിശ മനസിലാക്കാൻ ഉതകുന്നതാണ്. ഈ വരുന്ന 5 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭൂരിപക്ഷം നിലനിർത്താൻ ആവശ്യ സംഖ്യ ലഭിക്കാതെ പോയാൽ,…

Read More

സ്ത്രീയോട് അപമര്യാദയായി പെരുമാറിയ വിദേശിയെ നാട്ടുകാർ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു.

ബെംഗളൂരു : ബാഗൽകോട്ട് ബദാമിൽ മദ്യപിച്ച് സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിന് ഓസ്ട്രേലിയൻ പൗരൻ വില്യം ജെയിംസ് (35) നെ നാട്ടുകാർ തല്ലിച്ചതച്ചു. തിങ്കളാഴ്ച രാത്രി ആണ് സംഭവം വൈദ്യുതി തൂണിൽ കെട്ടിയിട്ടാണ് വില്യംസിനെ മർദ്ദിച്ചതെന്ന് പോലീസ് പറഞ്ഞു. മെൽബൺ സ്വദേശിയായ ഇയാളെ പിന്നീട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

പോപ്പുലർ ഫ്രണ്ടിനെ അകമഴിഞ്ഞ് സഹായിച്ചത് സിദ്ധരാമയ്യ;തൻവീർ സേട്ടിനെതിരെയുള്ള അക്രമണത്തിൽ സിദ്ധരാമയ്യ മറുപടി പറയണം:മുഖ്യമന്ത്രി.

ബെംഗളൂരു : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയ വിഭാഗമായ എസ്.ഡി.പി.ഐയുമായി (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) തൻവീർ സേട്ടിനെ ആക്രമിച്ച പ്രതിക്ക് ബന്ധമുണ്ടന്ന ആരോപണം നിലനിൽക്കെ സിദ്ധരാമയ്യക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യെദിയൂരപ്പ. ഈ സംഘടനകൾ ക്കെതിരെയുള്ള കൊലപാതക കേസുകൾ എല്ലാം എഴുതിത്തള്ളി അതും വഴി സർക്കാർ ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. പോപ്പുലർ ഫ്രണ്ടിനെ സംരക്ഷിച്ചു നിർത്തിയതിന്റെ അനന്തരഫലമാണ് തൻവീർ സേട്ടിന്എതിരെയുള്ള വധശ്രമം. ഇതിന് സിദ്ധരാമയ്യ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ആരോപണങ്ങൾ നിരുത്തരവാദപരമെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. വർഗീയ കലാപങ്ങളുടെ…

Read More

തൻവീർ സേട്ട് വധശ്രമക്കേസ് എസ്.ഐ.ടി.ക്ക്.

ബെംഗളൂരു : മുൻമന്ത്രിയും എംഎൽഎയുമായ തൻവീർ സേട്ട് വധശ്രമക്കേസ് ഡിസിപി മുത്തുരാരിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്.എ.ടി ) അന്വേഷിക്കും. കൃത്യവിലോപം കാട്ടിയ ആരോപണത്തിൽ എംഎൽഎ യുടെ ഗൺമാന് ഫൈറോസ് ഖാന് സസ്പെൻഷൻ. കഴുത്തിൽ വെട്ടേറ്റിതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ തൻവീർ സൈഡ് കൊളംബിയ ഏഷ്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ തുടരുകയാണ്. അക്രമി ഫറാൻ പാഷയെ 14 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഇയാളുടെ സുഹൃത്തുക്കളായ മറ്റു 10 പേരും കൂടി പോലീസ് ചോദ്യം ചെയ്തു വരികയാണ്. അജ്ഞാത കേന്ദ്രത്തിലാണ് ചോദ്യംചെയ്യൽ തുടരുന്നത്…

Read More

വിവരസാങ്കേതിക രംഗത്ത് നൂതന സാദ്ധ്യതകൾ തുറന്നു കൊണ്ട് ബെംഗളൂരു ടെക്ക് സമ്മിറ്റ് പാലസ് ഗ്രൗണ്ടിൽ തുടരുന്നു.

ബെംഗളൂരു: വിവര സാങ്കേതിക മേഘലയിൽ പുതിയ വാതായനങ്ങൾ തുറന്നിടുന്ന ബെംഗളൂരു ടെക്ക് സബ്മിറ്റ് ഇന്നലെ പാലസ് ഗ്രൗണ്ടിൽ ആരംഭിച്ചു. വിവര സാങ്കേതിക രംഗത്തെ വളർച്ചക്കും പുരോഗതിക്കും കർണാടക സാങ്കേതിക വികസന ബോർഡ് രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. സാങ്കേതിക വൈദഗ്ധ്യ വികസനം ലക്ഷ്യംവെച്ചാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഐ.ടി. രംഗത്തെ നിക്ഷേപസമാഹരണം, വ്യവസായ വികസനം, മാനവവിഭവ ശേഷി വികസനം, എന്നിവ ബോർഡിന്റെ ചുമതലയായിരിക്കും. ഇതിലൂടെ ഐ.ടി. രംഗത്ത് കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ മൂന്ന് ദിവസത്തെ ബെംഗളൂരു ടെക് ഉച്ചകോടി ഉദ്ഘാടനം…

Read More

ഐടി മേഖലയില്‍ 40,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകും; മോഹൻദാസ് പൈ

ബെംഗളൂരു: രാജ്യത്തെ ഐടി മേഖലയില്‍ ഒരുവര്‍ഷത്തിനുള്ളില്‍ 30,000 മുതല്‍ 40,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് ഐടി വിദഗ്ധന്‍ മോഹന്‍ദാസ് പൈ. ഐടി മേഖലയില്‍ ഇത്തരത്തില്‍ തൊഴില്‍ നഷ്ടമാവുന്ന അവസ്ഥ അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന സാധാരണമായ പ്രതിഭാസമാണെന്നും ഇന്‍ഫോസിസിന്റെ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും മണിപ്പാല്‍ ഗ്ലോബല്‍ എജ്യുക്കേഷന്‍ ചെയര്‍മാനുമായ പൈ വ്യക്തമാക്കി. കമ്പനികള്‍ അതിവേഗം വളരുമ്പോള്‍ സ്ഥാനക്കയറ്റം കൊടുക്കുന്നതിന് കുഴപ്പമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷേ വളര്‍ച്ച മന്ദഗതിയിലാകുമ്പോള്‍ കമ്പനികള്‍ക്ക് ഘടനകള്‍ പുന: ക്രമീകരിക്കേണ്ടി വരികയും ജീവനക്കാരെ ഒഴിവാക്കേണ്ടിവരുമായിരിക്കുമെന്നും ഓരോ അഞ്ചു വര്‍ഷം കൂടുംതോറും…

Read More

കുതിരാൻ തുരങ്കനിർമാണം; കരാർ കമ്പനിയും ദേശീയപാതാ അതോറിറ്റിയും തമ്മിൽ ഒത്തുകളി!!

കേരളത്തിലെ ആദ്യ ആറുവരി ദേശീയപാത പദ്ധതിയായ എൻ.എച്ച്. 544 മണ്ണുത്തി-വടക്കഞ്ചേരി റോഡിന്റെ നിർമാണവും കുതിരാൻ തുരങ്കനിർമാണവും പൂർത്തിയാക്കാത്ത സാഹചര്യത്തിൽ ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഉടൻ ഇടപെടണമെന്ന് ടി.എൻ. പ്രതാപൻ ലോക്‌സഭയിൽ ആവശ്യപ്പെട്ടു. കരാർ കമ്പനിയും ദേശീയപാതാ അതോറിറ്റിയും ഒത്തുകളിക്കുകയാണെന്ന് ശൂന്യവേളയിൽ പ്രതാപൻ ആരോപിച്ചു. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ മുതൽ മന്ത്രിമാരെ വരെ പലതവണ വിഷയം ധരിപ്പിക്കുകയുണ്ടായി. പത്തു വർഷമായിട്ടും നിർമാണം പൂർത്തിയായിട്ടില്ല. ഇപ്പോഴത്തെ നിർമാണം ശാസ്ത്രീയമല്ല. മതിയായ പുനരുദ്ധാരണ പ്രവർത്തനങ്ങളില്ല. ഇതുവരെ 244 ജീവനുകൾ പാതയിൽ പൊലിഞ്ഞിട്ടുണ്ടെന്നും പ്രതാപൻ പറഞ്ഞു

Read More

വഴിവിട്ട ബന്ധത്തിന് തയ്യാറായില്ലെങ്കില്‍ ഒന്നിച്ചെടുത്ത നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി;ഐ.ടി.ജീവനക്കാരിയുടെ പരാതിയില്‍ യുവാവ്‌ അറസ്റ്റില്‍.

ബെംഗളൂരു: വഴിവിട്ടബന്ധത്തിനു സുഹൃത്തായ യുവാവ് പ്രേരിപ്പിച്ചെന്ന് യുവതിയുടെ പരാതി. ഐ.ടി. കമ്പനിയിലെ ജീവനക്കാരിയായ 29-കാരിയാണ് കൊണനകുണ്ഡെ പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ബിഹാർ സ്വദേശിയായ അങ്കുർ കുമാറിനെതിരേ (32) പോലീസ് കേസെടുത്തു. നേരത്തേ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്ന ഇവർ ചില പ്രശ്നങ്ങളെത്തുടർന്ന് ബന്ധം ഉപേക്ഷിക്കുകയായിരുന്നു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് കാണിച്ച് ബൊമ്മനഹള്ളി പോലീസിൽ പരാതിയും നൽകി. ഇതിൽ അറസ്റ്റിലായ അങ്കുർകുമാർ ജാമ്യത്തിലിറങ്ങിയശേഷം യുവതിയുമായി അടുക്കാൻ ശ്രമിക്കുകയായിരുന്നു. ഒട്ടേറെത്തവണ യുവതിയെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. തുടർന്ന് മറ്റൊരു ഫോൺനമ്പറിൽ ഇയാൾ യുവതിയെ വിളിച്ചു വീണ്ടും സൗഹൃദത്തിലായി. പിന്നീട്…

Read More

വ്യാജ നിയമന ഉത്തരവുമായി ഉദ്യോഗാർത്ഥികൾ വരുന്നത് പതിവായി;പരാതി നൽകി ഇൻഫോസിസ്.

ബെംഗളൂരു : വ്യാജ തൊഴിൽ വാഗ്ദാനം നൽകി നിയമന തട്ടിപ്പ് നടത്തുന്ന റാക്കറ്റുകളെക്കുറിച്ച് ഇലക്ട്രോണിക് സിറ്റി പോലീസിൽ ഇൻഫോസിസിനെ പരാതി. വ്യാജമായി ചമച്ച നിയമന ഉത്തരവുമായി യുവാക്കൾ ഇൻഫോസിസ് ഓഫീസുകളിലെ വ്യാപകമായി എത്തുന്നതിനെ തുടർന്ന് ഇത് . ഇല്ലാത്ത തസ്തികകളാണ് നിയമന കത്തുകളിൽ പരാമർശിച്ചിരിക്കുന്നത്. ഇൻഫോസിസ് എച്ച് ആർ മാനേജർ എന്ന വ്യാജേന സുമേഷ് എന്നയാളാണ് തൊഴിൽ തട്ടിപ്പിന് പിന്നിൽ എന്നും 14 ന് നൽകിയ പരാതിയിലുണ്ട്. ഇത്തരത്തിൽ ഏജൻറ്മാർ മുഖേനയല്ല കമ്പനി ജോലി നൽകുന്നതെന്ന് ഇൻഫോസിസ് അറിയിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More
Click Here to Follow Us