കേരളത്തിലേക്കു 10 സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി.

ബെംഗളൂരു: ക്രിസ്മസ് അവധിയോടാനുബന്ധിച്ച് റിസർവേഷൻ തുടങ്ങിയ ദിവസം തന്നെ ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് 10 സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി. കോട്ടയം(2), എറണാകുളം(3), തൃശൂർ(2), പാലക്കാട്(2), കോഴിക്കോട്(1) എന്നിവിടങ്ങളിലേക്കാണ് ആദ്യദിനം സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ചത്. തിരക്കനുസരിച്ചു കേരളത്തിലേക്കു കൂടുതൽ സ്പെഷൽ സർവീസുകൾ ഉണ്ടാകുമെന്നു കർണാടക ആർടിസി ഉറപ്പു നൽകി.

Read More

ക്രിസ്മസ് അവധി: നാട്ടിലേക്കുള്ള സ്വകാര്യ ബസ് നിരക്ക് 3000 രൂപയിലെത്തി!!

ബെംഗളൂരു: ക്രിസ്മസ് അവധിക്ക് നാട്ടിലേക്കുള്ള സ്വകാര്യ ബസ് നിരക്ക് 3000 രൂപയിലെത്തി. കേരള ആർടിസി സ്ഥിരം എസി സർവീസുകൾ നിർത്തലാക്കിയതോടെ സ്ഥിതി രൂക്ഷമായി. ബെംഗളൂരുവിൽ നിന്നുള്ള ദീർഘദൂര സർവീസുകളിൽ പത്തനംതിട്ട, കോട്ടയം, എറണാകുളം റൂട്ടിലാണ് ടിക്കറ്റ് ചാർജ് കൂടുതൽ. ബെംഗളൂരു-പമ്പ സ്പെഷൽ സർവീസുകൾക്കു പുറമേ, തിരക്കനുസരിച്ചു കേരളത്തിലേക്കു കൂടുതൽ സ്പെഷൽ സർവീസുകൾ ഉണ്ടാകുമെന്നു കർണാടക ആർടിസി ഉറപ്പു നൽകി.

Read More

വി​മ​ത എം​എ​ല്‍​എ​മാ​രു​ടെ ആ​സ്തി​യി​ല്‍ വ​ന്‍ വ​ര്‍​ധ​ന!! സ​ര്‍​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ന്‍ കിട്ടിയ പണമെന്ന് കോൺഗ്രസ്

ബെംഗളൂരു: സംസ്ഥാനത്ത് അ​യോ​ഗ്യ​രാ​ക്ക​പ്പെ​ട്ട വി​മ​ത എം​എ​ല്‍​എ​മാ​രു​ടെ ആ​സ്തി​യി​ല്‍ ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ര്‍​ഷ​ത്തി​നി​ടെയാണ് വ​ന്‍ വ​ര്‍​ധ​ന​യു​ണ്ടാ​യ​താ​യി റി​പ്പോ​ര്‍​ട്ട് പുറത്തുവന്നിരിക്കുന്നത്. ഉ​പ​തി​ര​ഞ്ഞെ​ടു​പ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായി നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സമര്‍പ്പിച്ച അവസരത്തിലാണ് ആ​സ്തി വ​ര്‍​ധ​ന​വി​ന്‍റെ ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. മു​ന്‍ മ​ന്ത്രി എം.​ടി.​ബി. നാ​ഗ​രാ​ജി​ന്‍റെ​യും ആ​ന​ന്ദ് സിം​ഗി​ന്‍റെ​യും ആ​സ്തി 100 കോ​ടി​യി​ല​ധി​കം വ​ര്‍​ധി​ച്ച​താ​യി ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. കോൺഗ്രസ് ജെ.ഡി.എസ് സഖ്യ സ​ര്‍​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ന്‍ ബി​ജെ​പി ന​ല്‍​കി​യ പ​ണ​മാ​ണി​തെ​ന്നാണ് കോ​ണ്‍​ഗ്ര​സിന്‍റെ വിമര്‍ശനം. സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ അയോഗ്യരാക്കിയ വിമത എംഎല്‍എമാര്‍ ബി.ജെ.പി.യിൽ ചേരുകയും, പാര്‍ട്ടി അവര്‍ക്ക് സ്ഥാനാര്‍ഥിത്വവും നല്‍കിയിരുന്നു. ഡിസംബര്‍ 5ന്…

Read More

ഡിസംബർ ഒന്നുമുതൽ ഫാസ്ടാഗ് ട്രാക്ക് തെറ്റിച്ചാൽ ഇരട്ടി ടോൾ

ന്യൂഡൽഹി: ഡിസംബർ ഒന്നു മുതൽ ദേശീയപാതയിലെ ടോൾ പിരിവ് ഫാസ്ടാഗ് അടിസ്ഥാനത്തിലായിരിക്കും. ഫാസ്ടാഗ് ഇല്ലാതെ അതിനായുള്ള ട്രാക്കിലൂടെ കടന്നുപോകുന്ന വാഹനങ്ങളിൽനിന്ന് ഡിസംബർ ഒന്നു മുതൽ ഇരട്ടി ടോൾതുക ഈടാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. രാജ്യത്തെ എല്ലാ ടോൾപ്ളാസകളിലും രണ്ടു വശങ്ങളിലേക്കും നാലുട്രാക്കുകൾ വീതം ഫാസ്ടാഗ് ആക്കണമെന്നാണു നിർദേശം. ഈ ട്രാക്കിലൂടെ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾക്കും കടന്നുപോകാം. അത്തരം വാഹനങ്ങളെത്തുമ്പോൾ ബാരിക്കേഡ് സ്വയം വീഴും. അപ്പോൾ കൗണ്ടറിൽ യഥാർഥ ടോൾ തുകയുടെ ഇരട്ടിത്തുക നൽകേണ്ടിവരും. റോഡിന്റെ ഇരുവശത്തും ഒരോ ട്രാക്കുകൾ പണമടച്ച് പോകുന്നതിനായുണ്ടാകും.…

Read More

സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളിലും ഇനി സ്ത്രീകൾക്ക് ‘നൈറ്റ് ഷിഫ്റ്റ്’

ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ വ്യവസായസ്ഥാപനങ്ങളിലും രാത്രിഷിഫ്റ്റിൽ ജോലിചെയ്യാൻ സ്ത്രീകൾക്ക് അനുമതി. ഐ.ടി., ഐ.ടി.അനുബന്ധ സ്ഥാപനങ്ങളിൽമാത്രമാണ് ഇതുവരെ അനുമതിയുണ്ടായിരുന്നത്. മതിയായ സുരക്ഷ ഒരുക്കണമെന്നതുൾപ്പെടെയുള്ള നിബന്ധനകൾ ഉൾപ്പെടുത്തിയാണ് സംസ്ഥാന തൊഴിൽവകുപ്പിന്റെ വിജ്ഞാപനം. രാത്രി ഏഴുമുതൽ രാവിലെ ആറുവരെയാണ് സംസ്ഥാന ഫാക്ടറിനിയമപ്രകാരമുള്ള രാത്രിഷിഫ്റ്റ് സമയം. തുല്യനീതിയെന്ന ആശയത്തിലൂന്നിയാണ് തൊഴിൽവകുപ്പ് പുതിയ വിജ്ഞാപനമിറക്കിയിരിക്കുന്നത്. ഇതോടെ തൊഴിലിടങ്ങളിൽ സി.സി.ടി.വി. ക്യാമറകൾ, സ്ത്രീകളുടെ പ്രശ്നങ്ങളും പരാതികളും കൈകാര്യംചെയ്യാനുള്ള പ്രത്യേകസമിതി എന്നിവയും ആവശ്യമായിവരും. പ്രത്യേകം കാന്റീനുകളും വൈദ്യസഹായം ഉറപ്പാക്കാനുള്ള സംവിധാനവും വേണമെന്ന് വിജ്ഞാപനത്തോടൊപ്പമുള്ള നിർദേശങ്ങളിൽ പറയുന്നു. രാത്രി ഷിഫ്റ്റുകളിൽ ജോലിചെയ്യുന്നവർക്ക് പൂർണമായി സുരക്ഷയൊരുക്കേണ്ടത് തൊഴിലുടമയുടെ…

Read More

തങ്ങളുടെ കിടപ്പറയിലെ നഗ്ന ദൃശ്യങ്ങൾ പകർത്തി നിരന്തരം ഭീഷണിപ്പെടുത്തിയ കുടുംബ സുഹൃത്തിനെ കൊന്ന് മൃതദേഹം റോഡിലുപേക്ഷിച്ച് ദമ്പതികൾ.

ബെംഗളൂരു : തങ്ങളുടെ കിടപ്പറ ദൃശ്യങ്ങൾ പകർത്തുകയും അവകാണിച്ച് തുടരെ തുടരെ ഭീഷണിപ്പെടുത്തുകയും ചെയ്ത കുടുംബ സുഹൃത്തിനെ കൊന്ന് റോഡിൽ ഉപേക്ഷിച്ച് ദമ്പതികൾ. ലഗ്ഗരെയിൽ താമസിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവറായ മഞ്ജു (35) ,ഭാര്യ സാവിത്രി (28) എന്നിവരാണ് പോലീസിന്റെ പിടിയിലാായത്. കുടുംബ സുഹൃത്തായ സന്തോഷി (33) ന്റെ മൃതദേഹം സമീപത്തുള്ള റോഡിൽ കാണപ്പെടുകയായിരുന്നു. സന്തോഷിന്റെ ഭാര്യയും ഭാര്യാപിതാവും ചേർന്നാണ് ഈ കൃത്യം ചെയ്തത് എന്ന സംശയത്തിൽ പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. മൊബൈൻ വിളികളുടെ ഹിസ്റ്ററി പിൻതുടർന്ന പോലീസിന് പ്രതി മഞ്ജുവാണ് എന്ന് കണ്ടെത്താൻ…

Read More

ബെംഗളൂരു മലയാളി സുഹൃത്തുക്കൾ ചേർന്നൊരുക്കുന്ന”മഡിവാള ലഹള”എന്ന ഹ്രസ്വചിത്രത്തിന്റെ ആദ്യ ഗാനം നാളെ പുറത്തിറങ്ങും.

ബെംഗളൂരു : Acura പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെംഗളൂരു മഡിവാളയിൽ നിന്നുള്ള ഏതാനും മലയാളി സുഹൃത്തുക്കൾ ചേർന്ന് ഒരുക്കുന്ന ഹ്രസ്വചിത്രമാണ് “മഡിവാള ലഹള” വളരെ വ്യത്യസ്തമായ പ്രമേയം കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിലെ ആദ്യ ഗാനം നാളെ വെള്ളിയാഴ്ച വൈകുന്നേരം കൃത്യം ആറ് മണിക്ക് ഗൂഡ് വിൽ എൻറർടെയിൻമെൻസിന്റെ  യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുകയാണ്. ബെംഗളൂരു മലയാളിയായ ആദർശ് കൃഷ്ണൻ സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് സജീവ് ഉണ്ണി ആണ്. ഈ ഗാനം നഗരത്തിലെ മലയാളി സംഗീതാസ്വദകർക്ക് നൽകുന്നത് ഒരു വേറിട്ട അനുഭവമാകുമെന്ന്…

Read More

‘പ്രതി പൂവന്‍കോഴി’; മഞ്ജുവാര്യരും റോഷന്‍ ആന്‍ഡ്രൂസും വീണ്ടും ഒന്നിക്കുന്നു!

ഹൗ ഓള്‍ഡ്‌ ആര്‍ യുവിന് ശേഷം മഞ്ജുവാര്യരും റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്ന സിനിമയാണ് ‘പ്രതി പൂവന്‍കോഴി’. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ഫസ്റ്റ് പോസ്റ്റര്‍ പുറത്തിറങ്ങി. പോസ്റ്റര്‍ പുറത്തിറക്കിയത് മറ്റാരുമല്ല നമ്മുടെ ലാലേട്ടനാണ്. പോസ്റ്ററില്‍ രണ്ടു പൂവന്‍കോഴികളുടെ ഇടയില്‍ നിന്നും നോക്കുന്ന മഞ്ജുവിന്‍റെ കണ്ണില്‍ പകയാണോ ദേഷ്യമാണോ എന്ന് നമുക്ക് സംശയം തോന്നും. മഞ്ജു വാര്യരാണ് കേന്ദ്ര കഥപാത്രം. ഉണ്ണി ആറിന്‍റെ ഏറെ ചര്‍ച്ചയായ നോവലാണ്‌ പ്രതി പൂവന്‍ കോഴി. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും അദ്ദേഹമാണ്. എന്നാല്‍ ചിത്രത്തിന് നോവലുമായി യാതൊരു ബന്ധവുമില്ലെന്നും…

Read More

കോടിക്കണക്കിന് ഉപയോക്താക്കളെ ത്രിശങ്കുവിലാക്കി ആൻഡ്രോയിഡ് സ്മാർട്ഫോണുകളിലുള്ള സുരക്ഷാ വീഴ്ച!!

കോടിക്കണക്കിന് ഉപയോക്താക്കളെ ത്രിശങ്കുവിലാക്കി ആൻഡ്രോയിഡ് സ്മാർട്ഫോണുകളിലുള്ള സുരക്ഷാ വീഴ്ച. സ്മാർട്ഫോണുകളിലെ സെൽഫി ക്യാമറ ഉപയോഗിച്ച് ഹാക്കർമാർക്ക് നിങ്ങളെ നിരീക്ഷിക്കാമെന്ന് കണ്ടെത്തൽ. ഗൂഗിൾ, സാംസങ് അടക്കമുള്ള ബ്രാന്റുകളുടെ ആൻഡ്രോയിഡ് സ്മാർട്ഫോണുകളിലുള്ള ക്യാമറ ആപ്ലിക്കേഷനുകളിൽ സുരക്ഷാ വീഴ്ചയുണ്ടെന്നാണ് ചെക്ക്മാർക്സ് എന്ന സൈബർ സുരക്ഷാ സ്ഥാപനത്തിലെ ഗവേഷകരായ ഇറെസ് യാലോനും പെഡ്രോ ഉമ്പെലിനോയുടെയും കണ്ടെത്തൽ. കണ്ടെത്തലിനെ തുടർന്ന് ഗൂഗിളും സാംസങും സെക്യൂരിറ്റി പാച്ച് അപ്ഡേറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഗൂഗിൾ പിക്സൽ 2 എക്സ്എൽ, പിക്സൽ 3 ഫോണുകളിലെ ഗൂഗിൾ ക്യാമറ ആപ്ലിക്കേഷനിൽ നടത്തിയ പരിശോധനയിൽ ഒന്നിലധികം സുരക്ഷാ പഴുതുകളാണ് കണ്ടെത്തിയത്.…

Read More

ഒരു ഇടവേളക്ക് ശേഷം വീണ്ടും മലയാളികളുടെ സ്ഥാപനക്കൾക്കെതിരെ ആക്രമണം;കാവൽബൈരസാന്ദ്രയിൽ ബേക്കറി തല്ലിത്തകർത്തു.

ബെംഗളൂരു: മലയാളിയുടെ ബേക്കറി സ്റ്റാൾ അടിച്ചുതർത്തു. തലശ്ശേരി സ്വദേശി ശക്കീൽ എന്നയാളുടെ കാവൽബയിസന്ദ്രയിലുളള ഹിബ ബേക്കറിയാണ് മുൻവൈരാഗ്യത്തിന്റെ പേരിൽ ഒരു സംഘം തല്ലി തകർത്തത് . എ.ഐ.കെ.എം.സി.സി. ബെംഗളൂരു താനീറോഡ് ഏരിയാ പ്രവർത്തകരുടെയും പ്രദേശത്തെ മുസ്ലിം ലീഗ് പ്രവർത്തകരുടെയും സഹായത്തോടെ ശക്കീൽ ഡി ജെ ഹളളി പോലീസിൽ പരാതി നൽകി പോലിസ് വിഷയം അന്ന്വേഷിച്ച് വരുന്നു. എന്തിന്റെ പേരിലായാലും ആരുടേതായാലും അന്നംകണ്ടെത്തുന്ന സ്ഥാപനങ്ങൾ അന്ന്യായമായി തകർത്ത സംഭവത്തിൽ എ ഐ കെ എം സി സി ബെംഗളൂരു ശക്തമായി പ്രതിഷേധിച്ചു.

Read More
Click Here to Follow Us