കോടിക്കണക്കിന് ഉപയോക്താക്കളെ ത്രിശങ്കുവിലാക്കി ആൻഡ്രോയിഡ് സ്മാർട്ഫോണുകളിലുള്ള സുരക്ഷാ വീഴ്ച!!

കോടിക്കണക്കിന് ഉപയോക്താക്കളെ ത്രിശങ്കുവിലാക്കി ആൻഡ്രോയിഡ് സ്മാർട്ഫോണുകളിലുള്ള സുരക്ഷാ വീഴ്ച. സ്മാർട്ഫോണുകളിലെ സെൽഫി ക്യാമറ ഉപയോഗിച്ച് ഹാക്കർമാർക്ക് നിങ്ങളെ നിരീക്ഷിക്കാമെന്ന് കണ്ടെത്തൽ.

ഗൂഗിൾ, സാംസങ് അടക്കമുള്ള ബ്രാന്റുകളുടെ ആൻഡ്രോയിഡ് സ്മാർട്ഫോണുകളിലുള്ള ക്യാമറ ആപ്ലിക്കേഷനുകളിൽ സുരക്ഷാ വീഴ്ചയുണ്ടെന്നാണ് ചെക്ക്മാർക്സ് എന്ന സൈബർ സുരക്ഷാ സ്ഥാപനത്തിലെ ഗവേഷകരായ ഇറെസ് യാലോനും പെഡ്രോ ഉമ്പെലിനോയുടെയും കണ്ടെത്തൽ. കണ്ടെത്തലിനെ തുടർന്ന് ഗൂഗിളും സാംസങും സെക്യൂരിറ്റി പാച്ച് അപ്ഡേറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്.

ഗൂഗിൾ പിക്സൽ 2 എക്സ്എൽ, പിക്സൽ 3 ഫോണുകളിലെ ഗൂഗിൾ ക്യാമറ ആപ്ലിക്കേഷനിൽ നടത്തിയ പരിശോധനയിൽ ഒന്നിലധികം സുരക്ഷാ പഴുതുകളാണ് കണ്ടെത്തിയത്. അതിന് ശേഷം സാംസങിന്റേതുൾപ്പടെയുള്ള ഫോണുകളിലെ ക്യാമറാ ആപ്പുകൾ പരിശോധിച്ചപ്പോഴും ഇതേ പ്രശ്നങ്ങൾ കണ്ടെത്തി. ഇതുവഴി ഹാക്കർമാർക്ക് നിങ്ങളുടെ ഫോണിലെ വീഡിയോകൾ ചിത്രങ്ങൾ എന്നിവയിലേക്ക് പ്രവേശനം ലഭിക്കും.

  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം

ചിത്രങ്ങളുടെ മെറ്റാഡാറ്റ ഉപയോഗിച്ച് ഉപയോക്താവിന്റെ ലൊക്കേഷനും കണ്ടെത്താൻ ഹാക്കർമാർക്ക് സാധിക്കും. ഫോണിലെ സ്റ്റോറേജ് പെർമിഷൻ സംവിധാനത്തിന്റെ പരിമിതി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഒരു ആപ്ലിക്കേഷന് സ്റ്റോറേജ് പെർമിഷൻ നൽകിയാൽ ആ ആപ്ലിക്കേഷൻ സ്റ്റോറേജിലെ മുഴുവൻ ഡേറ്റയിലേക്കും പ്രവേശനം ലഭിക്കുന്നുണ്ട്.

ക്യാമറാ ആപ്പിൽ ലൊക്കേഷൻ അനുവദിച്ചാൽ ആ വിവരവും ഹാക്കർമാർക്ക് അറിയാൻ സാധിക്കും. ആപ്ലിക്കേഷനുകൾ യഥാസമയം അപ്ഡേറ്റ് ചെയ്യുകയാണ് ഇങ്ങനെയുള്ള പ്രശ്നങ്ങളിൽ നിന്നും രക്ഷനേടാനുള്ള പ്രാഥമികമായ വഴി.

  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്

എന്നാൽ സ്റ്റോറേജിലേക്ക് അനുവാദം ചോദിക്കുന്ന സദുദ്ദേശത്തോടെ പ്രവർത്തിക്കുന്ന നിരവധി ആപ്ലിക്കേഷനുകളുമുണ്ട്. അതേസമയം ചതിയന്മാരായ ആപ്ലിക്കേഷനുകൾ ഫോണിലുണ്ടെങ്കിൽ നിങ്ങളുടെ സ്റ്റോറേജിൽ അനാവശ്യമായി കയറാനും വിവരങ്ങൾ തിരയാനും അവ വേണ്ടിവന്നാൽ മോഷ്ടിക്കാനും ശ്രമിച്ചേക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ
[masterslider id="10"]

Related posts