കോണ്‍ഗ്രസ്‌ എം.എല്‍.എ.തന്‍വീര്‍ സേട്ടിനെ വധിക്കാന്‍ ശ്രമിച്ച കൊലയാളിക്ക് കഴുത്ത് വെട്ടാന്‍ ഉള്ള പരിശീലനം ലഭിച്ചത് കേരളത്തില്‍ നിന്ന്;പഠിച്ചത് നായ്ക്കളെ വെട്ടി.

ബെംഗളൂരു : കർണാടക എംഎൽഎ തൻവീർ സേട്ടിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകൻ ആബിദ് പാഷയെ അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ മുഖ്യ സൂത്രധാരനായ ആബിദാണ് നേരത്തെ പിടിയിലായ ഫറാൻ പാഷയ്ക്കു പരിശീലനം നൽകിയതെന്ന് പൊലീസ് പറയുന്നു. ആബിദിനെതിരെ കൊലപാതകം ഉൾപ്പെടെ മറ്റ് 9 കേസുകൾ നിലവിലുണ്ട്. ഒക്ടോബറിൽ ഫറാൻ പാഷയെ കേരളത്തിലെത്തിച്ച ആബിദ്, കഴുത്തു വെട്ടി കൊലചെയ്യുന്നതിനുള്ള പരിശീലനം നൽകിയതായി പൊലീസ് അവകാശപ്പെട്ടു. തെരുവുനായ്ക്കളുടെ കഴുത്തു വെട്ടിയായിരുന്നു ഇത്. തുടർന്ന് തൻവീർ സേട്ടിന്റെ നീക്കങ്ങൾ ആഴ്ചകളോളം നിരീക്ഷിച്ച ശേഷമായിരുന്നു…

Read More

ബ്ലാസ്റ്റേഴ്സിനെ പിന്തുണയ്ക്കാൻ നാട്ടിൽനിന്നെത്തുന്നത് ആയിരത്തിലധികം മഞ്ഞപട ആരാധകർ!!

ബെംഗളൂരു: നഗരത്തിൽ ഇന്ന് നടക്കുന്ന ഐ.എസ്.എൽ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിനെ പിന്തുണയ്ക്കാൻ നാട്ടിൽനിന്നെത്തുന്നത് ആയിരത്തിലധികം മഞ്ഞപട ആരാധകർ!! ബ്ലാസ്റ്റേഴ്സിന്റെ എവേ പോരാട്ടത്തിന് ആവേശം പകരാൻ കേരളത്തിൽനിന്ന് ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പട അംഗങ്ങൾ പല ബസ്സുകളിലായി ബെംഗളൂരുവിലേക്ക് തിരിച്ചു. മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിലെ ആരാധകരാണ് ബസിലുള്ളത്. ഇതിനുപുറമേ മറ്റു ജില്ലകളിൽനിന്നും കേരളത്തിന് പുറത്തുനിന്നുള്ളവരുമായി 3000-ത്തോളം ആരാധകർ സ്റ്റേഡിയത്തിലെത്തുമെന്നാണ് കണക്ക്. കളിക്ക് മുന്നോടിയായി സ്റ്റേഡിയം പരിസരത്തേക്ക് വൻ റാലി നടത്താനും മഞ്ഞപ്പടയ്ക്ക് പദ്ധതിയുണ്ട്. കണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7.30-നാണ് കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്.സി.യെ നേരിടാനിറങ്ങുന്നത്. ഇന്ത്യൻ…

Read More

ഭര്‍ത്താവിനേക്കാള്‍ മുന്‍പ് മരിക്കാന്‍ നിരാഹാരം കിടന്ന്‍ ഭാര്യ!!

ബെംഗളൂരു: കിടപ്പുരോഗിയായ ഭര്‍ത്താവിനേക്കാള്‍ മുന്‍പ് മരിക്കാനായി നിരാഹാരം കിടന്ന്‍ 82 കാരിയായ ഭാര്യ. തന്‍റെ കാലശേഷം ഭര്‍ത്താവിനെ പരിചരിക്കാന്‍ ആരുമുണ്ടാവില്ല എന്നചിന്തയാണ് അവരെ ഈ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചത്. മകനും മരുമകളും അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. ഒടുവില്‍ ഒരേ ദിവസം രണ്ടുപേരും മരണത്തിന് കീഴടങ്ങി. ഗുണ്ടൂര്‍ ജില്ലയിലെ ഗോവാഡ സ്വദേശികളായ അഞ്ജനാ ദേവി, ഭര്‍ത്താവ് 85കാരനായ കോദണ്ഡരാമ ശര്‍മ എന്നിവരാണ് മരണത്തിലും ഒന്നിച്ച് യാത്രയായത്. ഇരുപതുദിവസമാണ് അഞ്ജനാ ദേവി നിരാഹാരം കിടന്നത്. 60 വര്‍ഷത്തിലേറെ നീണ്ട ദാമ്പത്യത്തിനൊടുവിലാണ് ഇരുവരും ഒരേ ദിവസം…

Read More

ബനശങ്കരിയിൽ രണ്ടംഗസംഘം മലയാളി യുവാവിനെ കബളിപ്പിച്ച് 2.54 ലക്ഷം രൂപ കവർന്നു!!

ബെംഗളൂരു: ബനശങ്കരിയിൽ രണ്ടംഗസംഘം മലയാളി യുവാവിനെ കബളിപ്പിച്ച് 2.54 ലക്ഷം രൂപ കവർന്നു. രാമമൂർത്തി നഗർ ജെയ് അപ്പാരൽസ് ജീവനക്കാരൻ അമൽ വിൻസെന്റ് (22) ആണ് കബളിപ്പിക്കപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച ബനശങ്കരി സിൻഡിക്കേറ്റ് ബാങ്കിന് സമീപമാണ് സംഭവം. കമ്പനിയുടെ ചെക്ക് മാറി പണമാക്കാനാണ് അമൽ ബാങ്കിലെത്തിയത്. പണമടങ്ങിയ ബാഗുമായി തിരിച്ചിറങ്ങിയ അമലിന്റെ വസ്ത്രത്തിൽ ചെളി പറ്റിയിരിക്കുന്നുവെന്ന് പറഞ്ഞ് ഒരാൾ സമീപിക്കുകയായിരുന്നു. വസ്ത്രത്തിൽ പറ്റിയ ചെളി കളയാൻ ഇയാൾ തന്നെ കുപ്പിയിൽ വെള്ളവും നൽകി. ഇതോടെ തോളിലിരുന്ന ബാഗ് വാഹനത്തിനുമുകളിൽ വെച്ച് യുവാവ് വസ്ത്രം കഴുകാൻ…

Read More

മഹാലക്ഷ്മി ലേഔട്ടിൽ ക്രിക്കറ്റ് കളിക്കിടെ തർക്കം; ബി.ബി.എ. വിദ്യാർഥി കുത്തേറ്റ് മരിച്ചു

ബെംഗളൂരു: മഹാലക്ഷ്മി ലേഔട്ടിൽ ക്രിക്കറ്റ് കളിക്കിടെ തർക്കം; ബി.ബി.എ. വിദ്യാർഥി കുത്തേറ്റ് മരിച്ചു. ബി.ബി.എ. വിദ്യാർഥിയും നന്ദിനി ലേഔട്ട് സ്വദേശിയുമായ ജി. ഉമാമഹേശ്വർ(20) ആണ് ആശുപത്രിയിൽ മരിച്ചത്. സഹകളിക്കാരനായിരുന്ന ചിക്കബിദരക്കല്ലു സ്വദേശിയായ ചന്ദൻ(21), ഇയാളുടെ മൂന്നു സുഹൃത്തുക്കൾ എന്നിവർ സംഭവത്തിനുശേഷം ഒളിവിലാണ്. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയാണെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച വൈകീട്ട് മഹാലക്ഷ്മി ലേഔട്ടിലെ കമലമ്മനഗുണ്ഡി മൈതാനത്ത് ഉമാമഹേശ്വറും ചന്ദനും മറ്റു കുട്ടികളും ചേർന്നുള്ള ക്രിക്കറ്റ് കളിക്കിടെയാണ് സംഭവങ്ങളുടെ തുടക്കം. എതിർ ടീമുകളിലാണ് രണ്ടുപേരും കളിച്ചിരുന്നത്. റൺ ഔട്ടായത് ചന്ദൻ അംഗീകരിക്കാതിരുന്നതിനെത്തുടർന്ന് ഇരു…

Read More

വൻ ട്വിസ്റ്റ്;മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായി ചുമതലയേറ്റു.

മുംബൈ: വൻ ട്വിസ്റ്റ്;മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായി ചുമതലയേറ്റു. എൻ സി പി നേതാവും ശരത് പവാറിന്റെ മരുമകനുമായ അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

Read More

“നമ്മമെട്രോ”യിൽ മിന്നൽ സമരം അനുവദിക്കില്ല;സമരത്തിന് 6 ആഴ്ച മുൻപെങ്കിലും നോട്ടീസ് നൽകണം .

ബെംഗളൂരു : മുൻകൂർ നോട്ടീസ് നൽകാതെ മെട്രോ ട്രെയിൻ സർവീസുകൾ പ്രതിസന്ധിയിലാക്കുന്ന മിന്നൽ പണിമുടക്ക് ഇനി വേണ്ടെന്ന് നമ്മ മെട്രോ ജീവനക്കാരോട് സർക്കാർ അറിയിച്ചു. ഇതിനായി വ്യാവസായിക തർക്കപരിഹാര നിയമത്തിൽ പെടുത്തി ആറുമാസത്തേക്ക് മെട്രോ സർവീസുകളെ പൊതുജന സേവന ഉപാധിയാക്കി പ്രഖ്യാപിക്കുകയും ചെയ്തു. ഇതനുസരിച്ച് കുറഞ്ഞത് ആറ് ആഴ്ച മുമ്പ് എങ്കിലും നോട്ടീസ് നൽകിയാൽ മാത്രമേ ജീവനക്കാർക്ക് സമരം ചെയ്യാൻ കഴിയുകയുള്ളൂ. ഇതിനു മുൻപ് പലവട്ടം ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു. നമ്മ മെട്രോ 42 കിലോമീറ്റർ പാതയിൽ ദിവസേന 4.5 ലക്ഷം പേർ യാത്ര…

Read More

ഡി.വൈ.എസ്.പി.ജീവനൊടുക്കിയ കേസിൽ മുൻ ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.ജെ.ജോർജിനെ കുറ്റവിമുക്തനാക്കി.

ബെംഗളൂരു : ഡിവൈഎസ്പി എംകെ ഗണപതി ജീവനൊടുക്കിയ കേസിൽ മുൻ ആഭ്യന്തരമന്ത്രി എം കോൺഗ്രസ് എംഎൽഎയുമായ കെ ജോർജിനെ സിബിഐ കുറ്റവിമുക്തനാക്കി. കേസിലെ മറ്റു പ്രതികളായ മുൻ മുൻ ഡിജിപി കെ എം പ്രസാദ് ,ഐ ജി പ്രണാബ് മൊഹന്തി എന്നിവർക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. മംഗളൂരു റേഞ്ച് ഐജി ഓഫീസിലെ ഡിവൈഎസ്പി ആയിരിക്കെ 2016 ജൂലൈ ഏഴിനാണ് ലോഡ്ജ് മുറിയിൽ ഗണപതി തൂങ്ങി മരിച്ചത്. മരണത്തിന്തൊ ട്ടുമുൻപ് ജോർജിനും, പ്രണബിനും, പ്രസാദിനുമെതിരെ തൊഴിൽ പീഡനം ആരോപിച്ച് സ്വകാര്യ ചാനലിൽ…

Read More

വായ്പ തിരിച്ചടവ് മുടങ്ങിയതിനാൽ ഫിനാൻസ് കമ്പനിക്കാർ പിടിച്ച സ്കാനിയകൾ ക്രിസ്തുമസിനും വരാൻ സാദ്ധ്യതയില്ല;കൊള്ള നിരക്കിൽ സ്വകാര്യ ബസുകളുടെ ടിക്കറ്റെടുക്കാൻ നിർബന്ധിതരായി ബെംഗളൂരു മലയാളികൾ.

ബെംഗളൂരു : വായ്പ അടവ് മുടങ്ങിയതിനെത്തുടർന്ന് ഫിനാൻസ് കാർ പിടിച്ചെടുത്ത വാടക സ്കാനിയ ബസുകൾ നില നിരത്തിലിറക്കാൻ ഇതുവരെ നടപടിയായില്ല . തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം തുടങ്ങിയ യാത്ര തിരക്കു വളരെ കൂടുതലുള്ള റൂട്ടുകളിലാണ് ബസ്സുകൾ പിൻവലിച്ചത്. ഒറ്റ സർവീസിന് കുറഞ്ഞത് 65,000 രൂപ കിട്ടുന്ന് റൂട്ടുകളാണ് ക്രിസ്മസ് തിരക്ക് തുടങ്ങുന്ന ഡിസംബർ 20ന് ഡീലക്സ് ബസ്സുകളിലാണ് റിസർവേഷൻ തുടങ്ങിയത്. പിൻവലിച്ച സ്കാനിയകൾ തിരിച്ച് എത്തുമെന്ന് പ്രതീക്ഷ കെ എസ് ആർ ടി സി അധികൃതരും പറയുന്നു. കർണാടക ആർ ടി സി കേരളത്തിലേക്ക് സ്പെഷൽ…

Read More

ഇനി നഗരത്തിൽ 24 മണിക്കൂറും ഭക്ഷണം കിട്ടും!

ബെംഗളൂരു : റസ്റ്റോറൻറ്കൾ ക്കും മറ്റും ആശ്വാസമായി സംസ്ഥാന സർക്കാരിൻറെ ഏറ്റവും പുതിയ ഉത്തരവ്. 10 പേരിൽ അധികം ജോലിചെയ്യുന്ന സ്ഥാപനങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കാനാണ് അനുമതി. നിലവിൽ വെള്ളിയും ശനിയും പബ്ബുകൾക്കും ബാറുകൾക്കും ഹോട്ടലുകൾക്കും പുലർച്ചെ ഒരു മണി വരെ പ്രവർത്തിക്കാൻ അനുമതിയുണ്ട്. പുതിയ ഉത്തരവനുസരിച്ച് എല്ലാദിവസവും 24 മണിക്കൂറും വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം.

Read More
Click Here to Follow Us