“നമ്മമെട്രോ”യിൽ മിന്നൽ സമരം അനുവദിക്കില്ല;സമരത്തിന് 6 ആഴ്ച മുൻപെങ്കിലും നോട്ടീസ് നൽകണം .

ബെംഗളൂരു : മുൻകൂർ നോട്ടീസ് നൽകാതെ മെട്രോ ട്രെയിൻ സർവീസുകൾ പ്രതിസന്ധിയിലാക്കുന്ന മിന്നൽ പണിമുടക്ക് ഇനി വേണ്ടെന്ന് നമ്മ മെട്രോ ജീവനക്കാരോട് സർക്കാർ അറിയിച്ചു.

ഇതിനായി വ്യാവസായിക തർക്കപരിഹാര നിയമത്തിൽ പെടുത്തി ആറുമാസത്തേക്ക് മെട്രോ സർവീസുകളെ പൊതുജന സേവന ഉപാധിയാക്കി പ്രഖ്യാപിക്കുകയും ചെയ്തു.

ഇതനുസരിച്ച് കുറഞ്ഞത് ആറ് ആഴ്ച മുമ്പ് എങ്കിലും നോട്ടീസ് നൽകിയാൽ മാത്രമേ ജീവനക്കാർക്ക് സമരം ചെയ്യാൻ കഴിയുകയുള്ളൂ.

  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ

ഇതിനു മുൻപ് പലവട്ടം ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു.

നമ്മ മെട്രോ 42 കിലോമീറ്റർ പാതയിൽ ദിവസേന 4.5 ലക്ഷം പേർ യാത്ര ചെയ്യുന്നുണ്ട്.

ഈ സർവീസുകൾ മുടങ്ങാതിരിക്കാൻ ആണ് സർക്കാർ രംഗത്തിറങ്ങിയത് .

ഇത്തരം വിജ്ഞാപനങ്ങൾ ഇറക്കാൻ സർക്കാരിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് മെട്രോ എംപ്ലോയീസ് യൂണിയൻ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
[masterslider id="10"]

Related posts