സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളിലും ഇനി സ്ത്രീകൾക്ക് ‘നൈറ്റ് ഷിഫ്റ്റ്’

ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ വ്യവസായസ്ഥാപനങ്ങളിലും രാത്രിഷിഫ്റ്റിൽ ജോലിചെയ്യാൻ സ്ത്രീകൾക്ക് അനുമതി. ഐ.ടി., ഐ.ടി.അനുബന്ധ സ്ഥാപനങ്ങളിൽമാത്രമാണ് ഇതുവരെ അനുമതിയുണ്ടായിരുന്നത്.

മതിയായ സുരക്ഷ ഒരുക്കണമെന്നതുൾപ്പെടെയുള്ള നിബന്ധനകൾ ഉൾപ്പെടുത്തിയാണ് സംസ്ഥാന തൊഴിൽവകുപ്പിന്റെ വിജ്ഞാപനം. രാത്രി ഏഴുമുതൽ രാവിലെ ആറുവരെയാണ് സംസ്ഥാന ഫാക്ടറിനിയമപ്രകാരമുള്ള രാത്രിഷിഫ്റ്റ് സമയം.

തുല്യനീതിയെന്ന ആശയത്തിലൂന്നിയാണ് തൊഴിൽവകുപ്പ് പുതിയ വിജ്ഞാപനമിറക്കിയിരിക്കുന്നത്. ഇതോടെ തൊഴിലിടങ്ങളിൽ സി.സി.ടി.വി. ക്യാമറകൾ, സ്ത്രീകളുടെ പ്രശ്നങ്ങളും പരാതികളും കൈകാര്യംചെയ്യാനുള്ള പ്രത്യേകസമിതി എന്നിവയും ആവശ്യമായിവരും.

പ്രത്യേകം കാന്റീനുകളും വൈദ്യസഹായം ഉറപ്പാക്കാനുള്ള സംവിധാനവും വേണമെന്ന് വിജ്ഞാപനത്തോടൊപ്പമുള്ള നിർദേശങ്ങളിൽ പറയുന്നു. രാത്രി ഷിഫ്റ്റുകളിൽ ജോലിചെയ്യുന്നവർക്ക് പൂർണമായി സുരക്ഷയൊരുക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണ്.

നിർബന്ധപൂർവം വനിതാജീവനക്കാരെ രാത്രിജോലിക്കു നിയോഗിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. ജോലിചെയ്യുന്നതിനുള്ള അപേക്ഷ തൊഴിലാളികളിൽനിന്നു വാങ്ങണം. രണ്ടുമാസത്തിലൊരിക്കൽ ഫാക്ടറീസ് ഇൻസ്പെക്ടർക്ക് രാത്രിജോലിചെയ്യുന്ന വനിതാ തൊഴിലാളികളെക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us