മലയാളം മിഷന്റെ പഠനോൽസവം 17ന് ഇന്ദിരാനഗറിലെ കൈരളി നികേതൻ സ്കൂളിൽ.

മലയാള ലോകത്തിൽ സാമ്പ്രദായീക വിദ്യാഭ്യാസ രീതികൾ മാറണം എന്ന് വിദ്യാഭ്യാസ വാക്താക്കൾ മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് കാലം കുറേയായി. സഞ്ചയൻ മുതൽ വിജയൻ മാഷ്  വരെയുള്ള നിരവധി ആളുകൾ ഈ ആവശ്യം ഉന്നയിച്ചവരാണ്.
മലയാള മിഷൻ കർണ്ണാടക
പഠനോൽസവം എന്ന പേരിൽ
രണ്ട് വർഷങ്ങൾക്ക് മുമ്പെ  നടത്തിയത് അത്തരത്തിലുള്ള ഒരു കാര്യമാണ്.
ഇനിയങ്ങോട്ട് വിദ്യാഭ്യാസ സമ്പ്രദായത്തിൽ എല്ലാവർക്കും മാതൃകയായേക്കാവുന്ന ഒരു കാര്യം .
പഠനോൽസവം അഥവാ പാട്ടും പാടി പരീക്ഷയെ അന്ന് എല്ലാവരും ഒരേ പോലെ ഹൃദയത്തിലേറ്റി. ബെംഗളൂരുവിലെ മിഷൻ പ്രവർത്തകരുടെ നിരന്തരാവശ്യാർത്ഥം സാംസ്ക്കാരിക വകുപ്പ് ഇത്തരത്തിൽ ഒരു പരീക്ഷക്ക് അംഗീകാരം നൽകുകയായിരുന്നു എന്നതാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക്  സന്തോഷിക്കാവുന്ന ഒരു കാര്യം.
പാട്ട് പാടിയാൽ ജോലിഭാരം കുറക്കാം എന്ന ആശയം ഉടലെടുത്തത് അങ്ങ് റഷ്യയിലാണ്. പക്ഷേ പണ്ട് കാലം മുതൽക്കേ  അതിന്റെ വാക്താക്കളായത് നമ്മൾ കേരളീയരും.
വഞ്ചിപ്പാട്ട്, നെയ്ത്തു പാട്ട്, കൊയ്ത്തു പാട്ട്, ഓണപാട്ട്, കൃഷി പാട്ട്, തിരുവാതിര പാട്ട്, വള്ളം കളിപ്പാട്ട്, അങ്ങിനെ ജോലി ഭാരം കുറക്കാൻ 39 ഓളം പാട്ടുകൾ നമുക്കുണ്ട്.
ഇപ്പോഴിതാ പരീക്ഷ പാട്ടും.
ആർത്തുല്ലസിച്ച് ,പാട്ട് പാടി പരീക്ഷ കഴിഞ്ഞപ്പോൾ മുതിർന്ന എല്ലാവരും അന്ന്  അസൂയപെട്ടിട്ടുണ്ടാകും ,തങ്ങളുടെ കാലത്ത് ഇത്തരം ഒരു പരീക്ഷ ഇല്ലാതായി പോയല്ലോ എന്നോർത്ത്.
പ്രവാസികൾക്കായി മലയാളം പഠിപ്പിക്കുന്നതിന്റെ തുടക്കമെന്നോണമാണ്
കുട്ടികളായ ശലഭങ്ങളിൽ ചിത്രം വിരിയിച്ച്  കുട്ടികളെ  ശരിക്കും ചിത്രശലഭങ്ങളാക്കിയ ആ കാഴ്ച 25 Feb 2018 ഞായറാഴ്ച KNE Trust ന്റെ കൈരളി നികേതൻ സ്കൂളിൽ കണ്ടത്.
മലയാളം മിഷൻ കോഴ്സിന്റ ആദ്യ ഭാഗം  കണിക്കൊന്നയുടെ പരീക്ഷ അന്ന് അവിടെ നടന്നപ്പോൾ എല്ലാവരും ഒറ്റ സ്വരത്തിൽ പറഞ്ഞത് പരീക്ഷയെ കൊണ്ട് പേടി നൽകാൻ മാത്രമല്ല ആശ നൽകാനും ആവും എന്നാണ്.
മലയാളം മിഷൻ ബെംഗളൂരു പ്രവർത്തകരും പഠിതാക്കളായ കുട്ടികളും  ഒന്നായി ചേർന്നപ്പോൾ അന്നവിടെ  ചരിത്രം കുറിച്ചു . പഠനോൽസവം എന്ന ചരിത്ര മുഹൂർത്തം.
ഈ വരുന്ന നവമ്പർ 17 നും അത്തരത്തിൽ ഒരു പഠനോൽസവം  നടക്കുകയാണ് .കഴിഞ്ഞ വർഷം പഠനോൽസവത്തിൽ ആർത്തു തിമിർത്ത കൂട്ടുകാരോടൊപ്പം പുതിയ കുറേ  കൂട്ടുകാരുമുണ്ട് ഇത്തവണ.
മലയാളം മിഷൻ കോഴ്സിലെ രണ്ടാം ഭാഗം സൂര്യകാന്തി പഴയ കൂട്ടുകാർക്കും  ഒന്നാം ഭാഗം കണിക്കൊന്ന പുതിയ കൂട്ടുകാർക്കും എന്നിങ്ങനെയാണ് ഇത്തവണ പരീക്ഷ നടക്കുന്നത്..
അന്നത്തെ ദിവസം ചെണ്ട കൊട്ടി ,പാട്ട് പാടി ,ആർപ്പ് വിളിച്ച് പരീക്ഷ എഴുതാൻ കുട്ടികളേയും ,അവരെ ആനയിക്കാൻ  രക്ഷിതാക്കളെയും ഇന്ദിരാനഗറിലെ കെ.എൻ.ഇ.ട്രസ്റ്റ് ന് കീഴിലുള്ള കൈരളീ നികേതൻ സ്കൂളിലേക്ക് മലയാളം മിഷൻ  ക്ഷണിക്കുകയാണ്.
മലയാളം മിഷൻ കർണ്ണാടക
നിലിവിൽ 230 സെന്ററുകളിലായി 4000 ൽ അധികം കുട്ടികൾ പഠിക്കുന്നു .ബെംഗളൂരുവിന് പുറത്ത് മൈസൂരു ,കുടഗ് ,മംഗളൂരു ,തുടങ്ങിയ ഇടങ്ങളിലേക്കും വ്യാപിപ്പിച്ചു വരുന്നു. മലയാളം പഠിപ്പിക്കുന്നതോടൊപ്പം വരും തലമുറയെ സാംസ്കാരീക മാറ്റത്തിന് വിധേയമാക്കുക എന്ന ലക്ഷ്യവും മലയാളം മിഷൻ മുന്നോട്ട് വെക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us