മലയാളിയുടെ പക്കൽനിന്ന് പട്ടാപകൽ കാറിലെത്തിയ മൂന്നംഗസംഘം കവർന്നത് 85,000 രൂപ; മൈസൂരുവിൽ കവർച്ചയും പിടിച്ചുപറിയും അക്രമവും കൂടുന്നു

ബെംഗളൂരു: മൈസൂരുവിൽ കവർച്ചയും പിടിച്ചുപറിയും അക്രമവും കൂടിവരികയാണ് നഗരത്തിൽ. ഒരു മാസത്തിനിടെ പത്തോളം പിടിച്ചുപറിക്കേസുകൾ പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഒരു മലയാളി കവർച്ചയ്ക്കിരയായ സംഭവവുമുണ്ടായി. ഹെബ്ബലിലുള്ള ഒരു റിസോർട്ടിൽ മാനേജരും മലയാളിയുമായ അമലിന്റെ പക്കൽനിന്ന് 85,000 രൂപയാണ് പട്ടാപ്പകൽ കാറിലെത്തിയ മൂന്നംഗസംഘം കവർന്നത്. ഈ മാസം നാലിന് എൽ.ഐ.സി.സർക്കിളിലായിരുന്നു സംഭവം. അമലും സഹോദരനും സ്കൂട്ടറിൽ യാദവഗിരിയിലുള്ള എസ്.ബി.ഐ.യുടെ കാഷ് ഡെപ്പോസിറ്റ് കിയോസ്കിൽ പണമടയ്ക്കാൻ പോകുമ്പോൾ കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി ആക്രമിച്ച് പണംകവർന്ന് രക്ഷപ്പെടുകയായിരുന്നു. പരാതിനൽകിയതിനെത്തുടർന്ന് കവർച്ചാസംഘത്തിലെ ഒരാളെ എൻ.ആർ.പോലീസ് അറസ്റ്റ് ചെയ്തു. ഗൗസിയാബാദ് സ്വദേശി…

Read More

മലയാളി വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

ചെന്നൈ: മലയാളി വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മ​ദ്രാസ് ഐഐടിയിൽ ഹ്യുമാനിറ്റീസ് ആന്റ് സോഷ്യൽ സയൻസസ് ഡിപ്പാർട്ട്മെന്റിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ആത്മഹത്യാക്കുറിപ്പോ ആത്മഹത്യയെന്ന് ഉറപ്പിക്കാവുന്ന തെളിവുകളോ ഒന്നും തന്നെ ലഭിച്ചിട്ടില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നും തങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. 2018 ഡിസംബർ മുതൽ ഇതുവരെ ഒരു അധ്യാപികയുൾപ്പെടെ നാല് വിദ്യാർത്ഥികളാണ് മദ്രാസ് ഐഐടിയിൽ ആത്മഹത്യ ചെയ്‌തെന്നാണ് റിപ്പോർട്ട്. 2018 ഡിസംബറിൽ ഐഐടി അസിസ്റ്റന്റ് പ്രൊഫസർ അദിതി സിൻഹ, സെപ്റ്റംബറിൽ പാലക്കാട് നിന്നുള്ള…

Read More

എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളികളുടെ ജോലി; നിയമം റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി

വാഷിങ്ടണ്‍:എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളികള്‍ക്ക് യു.എസില്‍ തൊഴിലെടുക്കാന്‍ അനുമതി നല്‍കുന്ന നിയമം റദ്ദാക്കണമെന്ന ആവശ്യം യു.എസ്. കോടതി തള്ളി. കൊളംബിയ അപ്പീല്‍ കോടതിയിലെ മൂന്നംഗ ബെഞ്ചാണ് ഏറെ നിര്‍ണായകമായ തീരുമാനമെടുത്തത്. കേസ് പരിഗണിച്ച കോടതി ഇത് കീഴ്കോടതിയിലേക്ക് തന്നെ കൈമാറുകയും ചെയ്തു. വിഷയം സൂക്ഷ്മമായി വിലയിരുത്താനും മറ്റും കീഴ്കോടതിയിലേക്ക് മടക്കി അയക്കുന്നതാകും നല്ലതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഈ നടപടി സ്വീകരിച്ചത്. സേവ്സ് ജോബ്സ് യു.എസ്.എ. എന്ന കൂട്ടായ്മയാണ് എച്ച് 1 ബി വിസ ഉടമകളുടെ ജീവിതപങ്കാളികള്‍ക്ക് എച്ച് 4 ആശ്രിതവിസയില്‍ ജോലി ചെയ്യാന്‍…

Read More

ഷൈലോക്കില്‍ മാസ് ലുക്കില്‍ മമ്മൂട്ടി; ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്ത്

മമ്മൂട്ടി നായകനായെത്തുന്ന ഷൈലോക്കിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി. അജയ് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജാധിരാജ, മാസ്റ്റര്‍ പീസ്‌ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. കടുക്കനും, കൂളിംഗ്‌ ഗ്ലാസ്സും, വെള്ളി ചെയിനും പിന്നെ കറുത്ത ഷര്‍ട്ടും എല്ലാംകൂടി ഒരു മാസ്സ് ലുക്കിലാണ് ചിത്രത്തില്‍ മമ്മൂട്ടി. ഈ ചിത്രം ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രമാണെന്നാണ് റിപ്പോര്‍ട്ട്. നവാഗതരായ അനീഷ്‌ ഹമീദിന്‍റെയും ബിബിന്‍ മോഹന്‍റെയുമാണ് തിരക്കഥ. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.…

Read More

സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 5ന്; 9ന് വോട്ടെണ്ണല്‍

ബെംഗളൂരു: സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഡിസംബര്‍ 5നാണ് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 9ന് വോട്ടെണ്ണല്‍ നടക്കും. 15 നിയമസഭ മണ്ടലങ്ങളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നവംബര്‍ 11 മുതല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരുമെന്നും  തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നവംബര്‍ 18 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി. അതേസമയം, അയോഗ്യ എംഎൽഎമാരുടെ ഹർജി സുപ്രീംകോടതി നവംബർ 13ന് പരിഗണിക്കും. എംഎൽഎമാരെ അയോഗ്യരാക്കിയ നടപടിയിൽ സുപ്രീംകോടതി വിധി വരുന്നതുവരെ കർണാടകത്തിലെ ഉപതിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന ആവശ്യമുന്നയിച്ച് ശനിയാഴ്ചയാണ് അയോഗ്യരാക്കിയ 17 എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ചത്. ഡിസംബർ…

Read More

നിർത്തിയിട്ട 21 കാറുകൾ തല്ലിത്തകർത്ത് മോഷണം നടത്തിയ സംഭവത്തിൽ 7 പേർ അറസ്റ്റിൽ.

ബെംഗളൂരു : നിർത്തിയിട്ട് 21 കാറുകൾ തല്ലിതകർത്തു സംഭവത്തിൽ 7 പേർ പിടിയിൽ. വിജയനഗര,ബാട്യരായനപുര എന്നിവിടങ്ങളിൽ ബുധൻ വ്യാഴം ദിവസങ്ങളിൽ ആയിരുന്നു സംഭവം. പഞ്ചശീലനഗർ സ്വദേശികളായ യശ്വന്ത് (20) ദർശൻ (19) നിതിൻ (18) കനകനഗർ  സ്വദേശികളായ കിരൺ റെഡ്ഡി (26) മുത്തു (22) ചരൺ രാജ്  (20) ബാലാജി 45 എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രാത്രിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറുകളുടെ ഗ്ലാസുകൾ തകർന്നു സ്റ്റീരിയോ ഉൾപ്പെടെയുള്ള സാധനങ്ങൾ ആണ് ഇവർ മോഷ്ടിച്ചത്.

Read More

ശ്രീദേവി ഉണ്ണിക്ക് ചന്ദന അവാർഡ് സമ്മാനിച്ചു.

ബെംഗളൂരു :  മലയാളി നർത്തകിയും ചലച്ചിത്ര നടിയുമായ ശ്രീദേവി ഉണ്ണി ഉൾപ്പെടെ ഒൻപത് പേർക്ക് ദൂരദർശന്റെ  ചന്ദന അവാർഡ് ഇന്നലെ ജെ.സി.റോഡിലെ രവീന്ദ്ര കലാക്ഷേത്രയിൽ വച്ച് നടന്ന ചടങ്ങിൽ ഗവർണർ വാജുബായി വാലസമ്മാനിച്ചു. നൃത്ത മേഖലയിലെ സമഗ്ര സംഭാവനക്കാണ് ശ്രീദേവി ഉണ്ണിക്ക് അംഗീകാരം ലഭിച്ചത്. ഡോക്ടർ ജി എൻ നാഗമണി ശ്രീനാഥ് ( സംഗീതം), ഹനുമന്തപ്പ ഭീമപ്പ (കൃഷി ),  സാംബശിവ ദലായി (നാടകം), ശശികല സിന്ദഗി (സഹിത്യം ) ,എസ് നരസിംഹമൂർത്തി (ടെലിവിഷൻ) ,എസ് സാബിയ (കായികം) ശിവപ്പ കുബേര (വിദ്യാഭ്യാാസം), പരാവ…

Read More

രണ്ടു തീവണ്ടികൾ ഇനി കെ.ആർ.പുര വരെ മാത്രം!

ബെംഗളൂരു : ബയപ്പനഹള്ളി റെയിൽവേ ടെർമിനൽ നിർമ്മാണം നടക്കുന്നതിനാൽ കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകൾ ഉൾപ്പെടെ ഇതുവഴിയുള്ള ദീർഘദൂര ട്രെയിനുകൾ യാത്ര അവസാനിപ്പിക്കുന്നത് മറ്റു സ്റ്റേഷനുകളിലേക്ക് മാറ്റി. കേരളത്തിലേക്കുള്ള ട്രെയിനുകൾ കെ ആർ പുരയിൽ യാത്ര അവസാനിപ്പിക്കും. ഒരാഴ്ചത്തേക്ക് ജോലി നീളുകയാണെങ്കിൽ ട്രെയിനുകൾ താൽക്കാലിക സ്റ്റേഷൻ മാറ്റം തുടർന്നേക്കു്മെന്നും ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. കെ ആർ എസ്, യശ്വന്ത് പുര എന്നിവയ്ക്കുശേഷം ബംഗളൂരുവിലെ മൂന്നാമത്തെ പ്രധാന റെയിൽവേ ടെർമിനലാണ് ബയപ്പനഹള്ളി. അടുത്ത മാർച്ചോടെ ടെർമിനൽ പ്രവർത്തനസജ്ജമാകും. ബാനസവാഡിയിലേക്ക് മാറ്റിയ രണ്ട് എറണാകുളം പ്രതിവാര ട്രെയിനുകളും…

Read More
Click Here to Follow Us