എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളികളുടെ ജോലി; നിയമം റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി

വാഷിങ്ടണ്‍:എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളികള്‍ക്ക് യു.എസില്‍ തൊഴിലെടുക്കാന്‍ അനുമതി നല്‍കുന്ന നിയമം റദ്ദാക്കണമെന്ന ആവശ്യം യു.എസ്. കോടതി തള്ളി.

കൊളംബിയ അപ്പീല്‍ കോടതിയിലെ മൂന്നംഗ ബെഞ്ചാണ് ഏറെ നിര്‍ണായകമായ തീരുമാനമെടുത്തത്. കേസ് പരിഗണിച്ച കോടതി ഇത് കീഴ്കോടതിയിലേക്ക് തന്നെ കൈമാറുകയും ചെയ്തു.

വിഷയം സൂക്ഷ്മമായി വിലയിരുത്താനും മറ്റും കീഴ്കോടതിയിലേക്ക് മടക്കി അയക്കുന്നതാകും നല്ലതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഈ നടപടി സ്വീകരിച്ചത്. സേവ്സ് ജോബ്സ് യു.എസ്.എ. എന്ന കൂട്ടായ്മയാണ് എച്ച് 1 ബി വിസ ഉടമകളുടെ ജീവിതപങ്കാളികള്‍ക്ക് എച്ച് 4 ആശ്രിതവിസയില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന നിയമം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തത്.

  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്

വിദേശരാജ്യങ്ങളില്‍നിന്നുള്ളവരെ പരിഗണിക്കുന്നത് തങ്ങളുടെ തൊഴിലവസരങ്ങളെ ബാധിക്കുന്നുവെന്നായിരുന്നു അവരുടെ ആരോപണം. അമേരിക്കയിലെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് താത്കാലിക ആശ്വാസം നല്‍കുന്നതാണ് യു.എസ്. കോടതിയുടെ തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്കൂൾ ബാഗുകളും പാൽക്കുപ്പികളും ഉൾപ്പടെയുളള കൂട്ടക്കുഴിമാടം കണ്ടെത്തി; കുട്ടികളുടേതടക്കം 582 അസ്ഥികൂടങ്ങൾ പുറത്തെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
[masterslider id="10"]

Related posts